ജീവന്റെ ഇന്ധനം,my diary. khaleelshamras

രണ്ട് തരം ഇന്ധനങ്ങളിൽ
ഓടുന്ന എൻജിനുകളുമായാണ്
മനുഷ്യവർഗ്ഗം ചലിച്ചുകൊണ്ടിരിക്കുന്നത്.
മരണമെന്നതും ജീവിതമെന്നതും.
ആത്മഹത്യാപ്രവണത
കണ്ടുവരുന്നവരിൽ മാത്രമല്ല
മരണമെന്ന ഇന്ധനം നിറച്ച്
വണ്ടി ഓടുന്നത്.
എന്നും നിരാശരായവരും
പ്രതീക്ഷ കൈവെടിഞവരും
നിത്യവിമർശകരും
അസൂയാലുക്കളും
ഒരൊറ്റ പരാജയത്തിൽ
ജീവിതം കഴിഞുവെന്ന് വിശ്വസിക്കുന്നവരും
എല്ലാം മരണമെന്ന
നെഗറ്റീവ് ഇന്ധനം നിറച്ച്
വാഹനം ഓടിക്കുന്നവരാണ്.
പക്ഷെ ജീവിതമെന്ന ഇന്ധനത്താൽ
ജീവനെ ഓടിക്കുന്നവർ
അവർ എല്ലാത്തിലും
പ്രതീക്ഷ നിലനിർത്തുന്നവരും
എല്ലാവരേയും സ്നേഹിക്കുന്നവരും
ധൈര്യം കൈവെടിയാത്തവരും
ജീവിതമെന്ന ഇന്ധനം
ജീവനിൽ നിറച്ച് ഓടിക്കുന്നവരാണ്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്