സ്ത്രീയുടെയും പുരുഷന്റേയും ഭാഷ.my diary. khaleelshamras

പുരുഷന്റേയും സ്ത്രീയുടേയും ഭാഷ
വ്യത്യസ്തമാണ്.
പുരുഷന്റെ ഭാഷ
തൊഴിലും അതിലുള്ള വളർച്ചയുമൊക്കെ
അടിസ്ഥാനമാക്കിയാണെങ്കിൽ
സ്ത്രീയുടെ ഭാഷയുടെ
അടിസ്ഥാനം വികാരങ്ങൾ ആയിരിക്കും.
സമ്പത്ത് ,പദവി
തുടങ്ങിയവയമായി ബന്ധപ്പെട്ട്
പുരുഷന്റെ ഭാഷ മുന്നേറുമ്പോൾ.
സ്ത്രീ ചെറിയ ചെറിയ
വൈകാരിക മുഹൂർത്തങ്ങളിൽനിന്നും
അവൾക്ക് വലിയതെന്ന് തോന്നിയ
പലതും കണ്ടെത്തും.
പലപ്പോഴും ആ ഭാഷ
പുരുഷനു മനസ്സിലാവില്ല.
അതു പോലെ തന്നെ
പുരുഷന്റെ ഭാഷ സ്ത്രീക്കും
മനസ്സിലാവില്ല.
പരസ്പരം മനസ്സിലാവാത്ത
ഇത്തരം ഭാഷയിലുള്ള
സംഭാഷണങ്ങൾ ആണ്
പലപ്പോഴും പല ബന്ധങ്ങളും
തകരാൻ കാരണമാവുന്നത്.
പരസ്പരം ഭാഷ മനസ്സിലാക്കി
മുന്നേറുക എന്നതാണ്
ഇത്തരം തകർച്ചകൾ ഒഴിവാക്കാനുള്ള
ഏക പരിഹാരം.

Popular Posts