ഗ്രഹനാഥൻ.my diary. khaleelshamras

അയാൾ
വീടിനെ തീറ്റിപോറ്റാൻ
പകലന്തിയോളം കഷ്ടപ്പെട്ടു.
വീട്ടിലെ ഓരോ വ്യക്തിയുടേയും
ആവശ്യങ്ങളെ സ്വന്തം
ആവശ്യമായി കണ്ട്
അതിന് പരിഹാരമാരാഞ്
സ്വന്തം ആരോഗ്യം പോലും
അവഗണിച്ച് അധ്വാനിച്ചു.
പ്രിയപ്പെട്ടവരുടെ ഭാവി
ഭദ്രമാക്കാനായി സമ്പാദിച്ചു.
പ്രിയപ്പെട്ടവർ
തങ്ങളുടെ ആവശ്യങ്ങൾ
നിർവ്വഹിക്കാൻ
സന്തോഷത്തോടെ
തിരഞ്ഞെടുപ്പ് നടത്തുമ്പോഴൊക്കെ
കാലിയായ
അയാളുടെ പോക്കറ്റിലെ
അവസാന തുണ്ടും
അവർക്ക് നൽകി.
എല്ലാം കഴിഞപ്പോൾ
ഞങ്ങളെ നോക്കാൻ നിങ്ങൾക്ക്
സമയമില്ല എന്ന വലിയ പദവിയും
അയാൾക്കു നൽകി.
പ്രിയപ്പെട്ടവർക്കിടയിലെ
ഓരോ പ്രശ്നത്തിന്റേയും ഇത്തരവാദിത്വം
അയാൾക്ക് മേൽ ചാർത്തി.
അതെ അയാളാണ്
ഗ്രഹനാഥൻ.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്