വിമർശനം രണ്ട് തരം.my diary. khaleelshamras

വിമർശനങ്ങൾ രണ്ട് തരമുണ്ട്
ഒന്ന് കുറ്റപ്പെടുത്തൽ
രണ്ടാമത്തേത് അവലോകനം.
ഒന്നാമത്തേത്
തികച്ചും നെഗറ്റീവായ
ഒരു മനസ്സിന്റെ ഉൽപ്പന്നമാണ്.
വിമർശിക്കപ്പെട്ടവന്റെ
ഗുണ്കാംക്ഷയോ
അല്ലെങ്കിൽ വിമർശിക്കപ്പെട്ട സംഭവത്തിന്റെ
സത്യാവസ്തയോ അറിയാനുള്ള
ഒരു താൽപര്യവും ഇതിലില്ല.
അസൂയ ,പക, വൈകാരികത
എന്നിവയൊക്കെയാണ്
ഇതിന്റെ അടിസ്ഥാനം.
പക്ഷെ വിമർശിച്ചവന്റെ
ഈ കപട മനസ്സ് തിരിച്ചറിയാതെ
വിമർശിക്കപ്പെട്ടവർ
തന്റെ വിലപ്പെട്ട മനസ്സിനെ
പലപ്പോഴും ഇതിനൊക്കെ
മുന്നിൽ അടിയറവു വെച്ചുപോവും.
രണ്ടാമത്തേത് അവലോകനമാണ്.
അതിൽ വിമർശിച്ചവന്
വിമർശിക്കപ്പെട്ടവനോടുള്ള
ഗുണകാംക്ഷമാത്രമാണ് ഉള്ളത്.
പലപ്പോഴും ഇത്തരം ഗുണകാംക്ഷികളെ
അറിയാതെ ശത്രുപക്ഷത്ത് നിർത്താനുള്ള
ഒരു പ്രവണത നിലനിൽക്കുന്നുണ്ട്.
പലപ്പോഴും ഇതിൽ ഏതു രീതിയിലുള്ള
വിമർശനമാണ് എന്ന്
തിരിച്ചറിയാൻ കഴിയാതെ വരുമ്പോൾ
വിമർശിക്കപ്പെട്ടവൻ
അവയെ അവലോകനം മാത്രമായി
കാണുക എന്നതാണ്.
വളരാനുള്ള അവസരമാക്കി
അവയെ മാറ്റുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്