കുളിർമഴ.my diary. khaleelshamras

പുറത്ത് കുളിർമഴ പെയ്തിറങ്ങുന്നുണ്ട്,
മന്ദമാരുതൻ ജലകണികകളെ
വാരിപ്പുണർന്ന്
ആനന്ദ നൃത്തത്തിലാണ്.
ചെടികൾ
ഊർജ്ജസ്വലത കൈവരിച്ച്
പുഞ്ചിരിതൂകി നിൽക്കുന്നു.
പക്ഷെ അകത്ത്
വാതിലുകളും ജനാലകളും
കൊട്ടിയടിച്ച്
അതിനുമുള്ളിലെ
നിന്റെ ശരീരത്തിനുള്ളിൽ
നിരാശയുടേയും ഭീതിയുടേയും
ചിന്തകൾ
ഒരു ഭൂകമ്പം പോലെ പൊട്ടിത്തെറിച്ചു
കൊണ്ടിരിക്കുന്നു.
ഭൂകമ്പം ശമിപ്പിക്കാൻ
നിനക്കൊരു കാര്യമേ
ചെയ്യാനുള്ളു
ആ ജാനലകളും
വാതിലും തുറന്ന്
ആ മഴതുള്ളിയിലേക്ക് നോക്കുക.
അതിന്റെ നൃത്തചുവടുകൾ കാണുക
കുളിർക്കാറ്റ് ആസ്വദിക്കുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്