നീയെന്ന ഒറ്റ ലോകം.my diary. Khaleelshamras

ശരിക്കും ലോകത്തേക്ക്
ഒന്ന് എത്തി നോക്കൂ.
വിശാലമായ ഒരു ലോകം കാണാം,
പക്ഷെ നിനക്കവ എത്തി പിടിക്കാനോ
അവയായി മാറാനോ കഴിയുന്നില്ല.
എത്രയെത്ര അന്വേഷിച്ചാലും
അവസാനം നീ ചെന്നെത്തുന്ന
ഒറ്റ ലോകമുണ്ട്.
അത് നീയെന്ന ഒറ്റ ലോകമാണ്.
നീ ലോകത്തെ കണ്ടതും കേട്ടതും
അനുഭവിച്ചതും
ആ .ലോകത്തിൽ നിന്നാണ്.
ശരിക്കും നിനക്ക്
നീയെന്ന ഒറ്റ ലോകമേ ഈ
പ്രപഞ്ചത്തിലുള്ളു.
ബാക്കിയുള്ളതെല്ലാം
നിന്റെ പഞ്ചേന്ദ്രിയക്കൾക്കുള്ള
വിരുന്നുകളും.

Popular Posts