ഭരണവും ഭരണഘടനയും.my diary. khaleelshamras

ഓരോ മനുഷ്യനും
അവന്റെ ഉള്ളിൽ
അവനെ നിയന്ത്രിക്കുന്ന
ഒരു ഭരണവും.
അവൻ വളർന്നുവന്ന
ജീവിത സാഹചര്യങ്ങൾ
എഴുതി കൊടുത്ത
ഒരു ഭരണഘടനയുമുണ്ട്.
അവന്റെ ചിന്തകളും
സംസാരവും പ്രവർത്തിയും
ഈ ഒരു ഭരണഘടനക്കനുസരിച്ചായിരിക്കും.
നിന്നിലേക്ക് നോക്കുക.
നിന്റെ ചിന്തകളിലേക്കും
നിന്റെ സംസാരം ശ്രവിക്കുക.
നീ ലോകത്തെ
എങ്ങിനെ നോക്കികാണുന്നുവെന്നത്
സസൂക്ഷ്മം തരീക്ഷിക്കുക.
നിന്നിൽ എന്തൊക്കെ
ഭരിക്കുന്നുവെന്നതും
നിന്റെ ഭരണഘടന
ഏതാണെന്നും മനസ്സിലാവും.
മറ്റുള്ളവരുടെ ഭരണത്തിൽനിന്നും
ഭരണഘടനയിൽനിന്നും
തികച്ചും വ്യത്യസ്തമാണ് അവയെന്ന്
കാണാം.
ആ വ്യത്യസ്തമായതൊന്ന്
വെച്ചു കൊണ്ടാണ് നീ മറ്റുള്ളവരെ
വിലയിരുത്തുന്നത് എന്ന്
മനസ്സിലാക്കുക.
അവരെ മനസ്സിലാക്കണമെങ്കിൽ
നീ അറിയേണ്ടത്
അവരുടെ
ഭരണവും ഭരണഘടനയുമാണ്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras