ഭീകരവാദിയെ കണ്ടെത്താൻ.my diary. khaleelshamras

ഒരു തീവ്രവാദിയേയോ
ഭീകരവാദിയേയോ
കണ്ടെത്താൻ എനിക്കായിട്ടില്ല
നിനക്കുമായിട്ടില്ല.
അപ്പോൾ എനിലോ നിന്നിലോ
ഭീകരവാദിയോ
തീവ്രവാദിയോ ഉണ്ടോ എന്ന്
പരിശോധിക്കുകയാണ് വേണ്ടത്.
ഞാൻ നിലകൊള്ളുന്ന
ദർശനത്തിന്റെ പേരിൽ
മറ്റുള്ളവരെ ശത്രുപക്ഷത്ത് നിർത്തി
അവരോട് അനീധി
കാണിക്കുന്നുവെങ്കിൽ,
അല്ലെങ്കിൽ അത്തരം
ഒരു ചിന്ത എന്നിലോ നിന്നിലോ
ഉണ്ടെങ്കിൽ
അതിനർത്ഥം ഭീകരവാദിയാണ് എന്നാണ്.
വർഗ്ഗീയതയുടെ വിഷം
നമ്മുടെ ചിന്തകളിലൂടെ
ഒഴുകികൊണ്ടിരിക്കുന്നുവെങ്കിൽ
അത് അർത്ഥമാക്കുന്നത്
എന്നിലും നിന്നിലും
ഭീകരവാദമുണ്ട് എന്നാണ്.
നിന്റെ മനസ്സിൽ ശാന്തിക്കുപകരം
അശാന്തിയാണ് വാഴുന്നതെങ്കിൽ
അതിനർത്ഥം
നിന്നിൽ ഭീകരവാദി വാഴുന്നുവെന്നാണ്.
ഭീകരവാദത്തിന്റെ
ഏതെങ്കിലും ഒരു കണിക
നിന്റെ മനസ്സിലുണ്ടെങ്കിൽ
തിരച്ചറിവിന്റെ മാനസിക ബോംബ്
കൊണ്ട് അവയെ നശിപ്പിക്കുക.

Popular Posts