കുടുംബ കൂട്ടായ്മകൾ.my diary. khaleelshamras

ശരിക്കും സന്തോഷകരമായ
കുടുംബ കൂട്ടായ്മകൾ
നിന്റെ ഹൃദയമാവുന്ന
ടാങ്കിൽ
സ്നേഹത്തിന്റെ ഇന്ധനം
നിറക്കാനുള്ള വലിയ
അവസരങ്ങൾ ആണ്.
അത്തരം അവസരങ്ങളെ
പരമാവധി ഉപയോഗപ്പെടുത്തണം.
ആ സന്തോഷകരമായ
നിമിഷങ്ങളിൽ
നിന്റെ പഞ്ചേന്ദ്രിയങ്ങൾ
ആവുന്ന ക്യാമറകൾ
പകർത്തി
തലച്ചോറിലെ ഓർമ്മയുടെ
ആൽബത്തിൽ സൂക്ഷിക്കുന്ന
ചിത്രങ്ങൾ
പിന്നീട് എപ്പോൾ മറിച്ചു നോക്കിയാലും
ജീവനോടെ
വർത്തമാനകാല ഭാഷയിൽ
അവ നിനക്ക്മുമ്പിൽ പ്രത്യക്ഷപ്പെടും.
പലപ്പോഴും
നിന്റെ ജീവിതത്തിൽ പകർത്തി പോയേക്കാവുന്ന
പ്രതിസന്ധികളുടെ ചീത്ത ചിത്രങ്ങൾക്ക്
ഇവയെ കൊണ്ട് മാറ്റിവെക്കാൻ നിനക്ക്
കഴിയും.
ഇത്തരം വേളകളിൽ
നിന്റെ വാക്കു കൊണ്ടോ പ്രവർത്തി കൊണ്ടോ
ആരും വേദനിപ്പിക്കപ്പെടാതിരിക്കാൻ
നോക്കണം.
ആരോടും പുഞ്ചിരിക്കാൻ മറക്കരുത്.
ആലിംഗനം ചെയ്യാൻ
തയ്യാറാവാണം.
സമാധാനമുള്ള മനസ്സിൽനിന്നും
സമാധാനം കൈമാറണം.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്