സ്വാത്രന്ത്ര്യത്തിന്റെ അനുഭൂതി.my diary. khaleelshamras p

ഇന്ന് നാം സ്വതന്ത്രരാണ്.
ഒരു വിലപ്പെട്ട നാടിനെ
മൊത്തത്തിൽ
അടിമകളാക്കിവെച്ച്
ഭരിക്കാൻ ശ്രമിച്ച
സാമ്പ്രാജ്യത്വത്തിൽ നിന്നും
നാട് മോചിതമായതിന്റെ
വാർഷികമാണ്.
സ്വാതന്ത്ര്യം നമുക്ക് നൽകുന്ന
വല്ലാത്തൊരു അനുഭൂതിയുണ്ട്.
അത് ഐക്യത്തിന്റേയും
സ്നേഹത്തിന്റേയും
സന്തോഷത്തിന്റേയും
അനുഭൂതിയാണ്.
ദേശത്തിലെ ഓരോ പൗരന്റേയും
ഹൃദയത്തിൽനിന്നും
അണപ്പൊട്ടിയൊഴുകേണ്ട
നീരുറവയാണ് അത്.
ആ അനുഭൂതി ആസ്വദിക്കുന്ന പൗരനേ
ശരിക്കും സ്വാതന്ത്ര്യം
ആസ്വദിക്കുന്നുള്ളു.
അല്ലാതെ ആരോടോ ഉള്ള
വിധേയത്വവും പേടിയും
ഒക്കെയാണ് നിന്നിൽ
വാഴുന്നതെങ്കിൽ
അത് വിവേചനവും
പകയും ഒക്കെയായി വാഴുന്നുവെങ്കിൽ
നീ ഒന്നറിയുക
സ്വതന്ത്ര്യത്തിന്റെ
ഫലം നിനക്ക് ലഭിച്ചിട്ടില്ല എന്നും
ഇന്നും നീ ആർക്കൊക്കെയോ
അടിമയാണെന്നും.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras