എനിക്കവയുണ്ട് പക്ഷെ ഞാൻ അതല്ല.my diary.Khaleelshamras

വല്ലാത്ത ശാരീരിക പ്രശ്നങ്ങളോ
പ്രായം കുടിവരുന്നു എന്ന ആശങ്കയോ
നിന്നെ അലട്ടുമ്പോൾ
ഒരു നിമിഷം അവിടെ പോസ് ചെയ്യുക.
എന്നിട്ട് ശരീരത്തോട് പറയുക.
ശരീരമേ
എനിക്ക് ഒരു ശരീരമുണ്ട് എന്നത്
സത്യം തന്നെ
പക്ഷെ ഞാൻ ഈ ശരീരം മാത്രമല്ലല്ലോ.
എന്നിട്ട് ശരീരത്തിനപ്പുറത്തെ
നിന്റെ മനസ്സിന്റേയും ചിന്തകളുടേയും
വികാരങ്ങളുടെയും അനുഭൂതികളുടേയും
ലോകങ്ങളെ സജീവമാക്കുക.
ഇനി നിന്റെ ചിന്തകളിൽ
നിന്നെ നിരാശപ്പെടുത്തുകയും
ഭയപ്പെടുത്തുകയും
അസൂയാലുവാക്കുകയും ഒക്കെ ചെയ്യുന്ന
സ്വയം സംസാരങ്ങൾ അരങ്ങേറുമ്പോൾ
വീണ്ടും പോസ്ബട്ടൺ അമർത്തുക.
എന്നിട്ട് ചിന്തകളോട് പറയുക.
ശരിയാണ് എന്നിൽ ഒരു പാട്
ചിന്തകൾ ഉണ്ട്.
പക്ഷെ ഈ ചിന്തകളല്ല ഞാൻ
മറിച്ചും അതിനും മീതെയാണ്.
എന്നിട്ട് പതിയെ
ചിന്തകളെ നിന്റെ നൻമക്കനുസരിച്ച്
മാറ്റുക.
നീയുമായി ബന്ധപ്പെട്ട
എന്തൊന്നിൽ നിന്നും
നിന്നെ വേദനിപ്പിക്കുന്ന അനുഭവങ്ങൾ
വരുമ്പോൾ.
അവിടെ പോസ് ബട്ടൺ അമർത്തി
പറയുക.
എനിക്കവയുണ്ട് പക്ഷെ ഞാൻ അതല്ല.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras