കറുത്ത പുള്ളി.my diary.Khaleelshamras

അതിസുന്ദരമായ ഒരു ലോകം.
സമാധാനത്തിന്റേയും
ക്ഷമയുടേയും
വിജയത്തിന്റേയും ലോകം.
അവിടെ എവിടേയോ
ചെറിയൊരു കറുത്ത പുള്ളിയുണ്ട്.
ആരോ ഒരു തെറ്റിദ്ധാരണയുടെ
പേരിൽ വരച്ചുവെച്ച കറുത്തപുള്ളി
ലോകം ആ കറുത്ത പുള്ളിലെക്കാണ്
ശ്രദ്ധിച്ചത്.
ആ പുള്ളിയെ വലുതാക്കി വലുതാക്കി
കാണിച്ച് വിശാലമായ ആ ലോകം
അതാണെന്ന് തെറ്റിദ്ധരിപ്പിച്ചു.
ആ ലോകത്തെ നിവാസികളും
അതുതന്നെ കേട്ടുകൊണ്ടിരുന്നു.
പക്ഷെ ആ കറുത്തപുള്ളിക്ക്
നിന്റെ സമാധാനത്തിന്റെ
ലോകവുമായി ഒരു ബന്ധവുമില്ല
എന്ന് നീ മനസ്സിലാക്കുക.

Popular Posts