മരണമെന്ന ഏകാന്തത.my diary.Khaleelshamras

അഘാത വിശ്രമത്തിന്റെ
ഏകാന്തതയിൽ നാം മയങ്ങി കിടക്കുന്ന
ഒരു ദിവസത്തിലേക്ക് നാം
മുന്നേറികൊണ്ടിരിക്കുകയാണ്.
ജീവിതത്തിലെ ഓരോ
പ്രതിസന്ധിക്കും വിരാമം കുറിച്ച്.
കരയാത്ത കണ്ണുമായി
അരേയും കുറ്റപ്പെടുത്തുകയോ
ആരോടും കോപിക്കുകയോ
ചെയ്യാത്ത ചുണ്ടുമായി.
ശത്രുവായി കണ്ടവർക്കു മുമ്പിൽപോലും
നിസ്സഹായതയോടെ
നോക്കി നിൽക്കുന്ന
മരണമെന്ന ഏകാന്തതയിലേക്ക്
നാം ഒരുപടികൂടി അടുത്തുവെന്ന
സത്യം നാം മറക്കാതിരിക്കുക.

Popular Posts