പുഞ്ചിരി.my Diary. Khaleelshamras

പുഞ്ചിരിയിലൂടെ
ഓരോ വ്യക്തിയും
നിനക്ക് കൈമാറുന്നത്.
അവരുടെ ഉള്ളിലെ
പോസിറ്റീവ് ഊർജ്ജമാണ്.
സ്നേഹമെന്ന ഊർജ്ജം.
തിരികെ പുഞ്ചിരിക്കുമ്പോൾ
നീ അങ്ങോട്ട് കൈമാറുന്നതും
അതേ ഊർജ്ജമാണ്.
പക്ഷെ ഉള്ളിൽ അരങ്ങു തകർത്തു കൊണ്ടിരിക്കുന്ന
നെഗറ്റീവ് ചർച്ചകൾക്കിടയിൽ
പലപ്പോഴും നാം
ഈ ഊർജ്ജം ഉപയോഗപ്പെടുത്താൻ
മറന്നു പോവുന്നു.
മനസ്സിലെ എല്ലാമെല്ലാം മാറ്റി വെച്ച്
പുഞ്ചിരിയെ ആസ്വദിക്കുക.
അറിയിലൂടെ കടന്നുപോവുന്നവർക്കൊക്കെ
ഈ ഊർജ്ജം കൈമാറുക.
ഒരു പക്ഷെ ഈ പുതുപുത്തൻ ദിവസത്തിൽ
നല്ലൊരു ജീവിതം സൃഷ്ടിക്കാൻ
അതു മതിയാവും.

Popular Posts