പെരുന്നാളിന്റെ സന്ദേശം.my diary. Khaleelshamras.

പുറത്ത് ഇളംമഴ ബാക്കിയാക്കി പോയ
കുളിർമയുണ്ട്.
ദൈവമാണ് വലിയവൻ എന്ന
കീർത്തനങ്ങൾ അന്തരീക്ഷത്തിൽ
മുഴങ്ങി നിൽക്കുന്നുമുണ്ട്.
അകത്ത് ജീവിത കാലം മുഴുവനും
ആഘോഷിക്കപ്പെട്ട പെരുന്നാളിന്റെ
ഓർമ്മകൾ ബാക്കിയുണ്ട്.
അവ സമ്മാനിച്ച സന്തോഷങ്ങളൊന്നും
ഒരിത്തിരിപോലും ചോർന്നുപോയിട്ടില്ല.
മറ്റൊരു പെരുന്നാളിനു കൂടി
ഇന്ന് ജീവിതം സാക്ഷിയായിരിക്കുന്നു.
ദൈവം കനിഞ്ഞാൽ
ഇന്നും ഓർമ്മയുടെ കടലാസിൽ
ഒരുപാട് നല്ല അനുഭവങ്ങൾ
എഴുതിവെക്കാൻ അവസരങ്ങൾ ലഭിക്കും.
വിരലിലെണ്ണാവുന്ന കുറച്ച്
മനുഷ്യ ശത്രുക്കൾ
ദൈവിക ദർശനങ്ങളുടെ പേര് കടമെടുത്ത്,
ഒരു നിരപരാതിയോ സ്ത്രീയോ കുട്ടികളോ
യുദ്ധത്തിലാണെങ്കിൽ പോലും
വധിക്കപ്പെടരുത് എന്ന്
പറഞ്ഞ ഒരു വേദഗ്രന്ഥത്തെ
നെഞ്ചിലേറ്റിയവർക്ക്
ചെയ്യാൻ പാടില്ലാത്തത്
അതിന്റെ പേരിൽ തന്നെ ചെയ്യപ്പെടുമ്പോൾ.
അതേ ദർശനത്തിന്റെ തന്നെ
മാനവികതയുടേയും
സന്തോഷത്തിന്റേയും
കാരുണ്യത്തിന്റേയും സന്ദേശംഎത്തിച്ചു കൊടുക്കൽ
പെരുന്നാൾ ആഘോഷിക്കുന്നവരുടെ
ബാധ്യതയാണ്.
ഒരു വൃതകാലം നമ്മിൽ തീർത്ത
ക്ഷമയുടെ കരുത്തിൽ
തെറ്റുകളിൽ നന്നും ശുദ്ധീകരിക്കപ്പെട്ട
മനസ്സുകൊണ്ട്
നമുക്ക് ലോകത്തോട് ഒരേ സ്വരത്തിൽ
വിളിച്ചു പറയാം.
മതമെന്നാൽ അക്രമണമല്ല മറിച്ച് സമാധാനമാണ്.
നൻമയുടെ അനന്തവിശാലമായ ഒരു
ലോകത്തിലെ ഏതോ ഒരു തിൻമയുടെ,.
വികാരത്തിനടിമപ്പെട്ടു പോയ
കുറേ വ്യക്തികൾ വരുത്തിവെച്ച
കറുത്തപാടിനെ നോക്കി
വിളിക്കല്ലേ മതമെന്ന്.
മതമെന്നാൽ സമാധാനമാണ്
ദൈവം കാരുണ്യവാനാണ്.
ഇതാണ് സത്യം.
അതാണ് പെരുന്നാളിന്റെ സന്ദേശം
മനസ്സിൽ ബാക്കിയാക്കേണ്ട ഊർജ്ജം.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്