ക്ഷമയുടെ മാസം കടന്നു പോവുമ്പോൾ.my diary. khaleelshamras

ക്ഷമയുടെ മാസം കടന്നു
പോവുകയാണ്.
നിയമപ്രകാരം അനുവദനീയമാക്കിയ
പലതിൽ നിന്നും വിട്ടുനിന്ന്
സമൂഹത്തിലും സ്വന്തത്തിലും
തെറ്റായി നിലകൊള്ളുന്ന പലതിൽ നിന്നും
വിട്ടു നിൽക്കാൻ
മനസ്സിനെ പാകപ്പെടുത്തുന്ന
പരീക്ഷണകളരിയായിരുന്നു
ഈ കടന്നു പോയ
പാപങ്ങൾ എരിയിച്ചു കളയലിന്റെ മാസം.
ഭൂമിയിലെ ഓരോ മനുഷ്യന്റേയും
വിശപ്പിന്റേയും ദാരിദ്ര്യത്തിന്റേയും
ചികിൽസ നടത്തേണ്ടവർ
അത് രണ്ടും ഇല്ലാത്തവരാണ്
എന്ന ഉത്തരവാദിത്വബോധം കാണിച്ചു
കൊടുത്ത ദിനങ്ങൾ ആയിരുന്നു റമദാൻ.
മനുഷ്യരെ ഈശ്വരനിൽ ഭയഭക്തിയുള്ളവരാക്കി
ലോകത്ത് നിർഭയരാക്കുക എന്ന
ലക്ഷ്യമാണ് ഈ മാസം വിട പറയുമ്പോൾ
കൈവരിക്കപെടേണ്ടത്.
ഉള്ളും പുറവും സമാധാനം
കൈവരിച്ച്
അനശ്വരമായ ഒരു മരണാന്തര ജീവിതത്തിനു
വേണ്ട ഒരു തയ്യാറെടുപ്പാണ്
ഈ ജീവിതമെന്ന ധാരണയിൽ.
അന്ത്യ പ്രവാചകൻ പറഞ്ഞ പോലെ
ഓരോ നമസ്കാരത്തേയും
നിങ്ങൾ നമസ്കരിക്കേണ്ടത്
ഇത് നിങ്ങളുടെ അവസാന നമസ്കാരം ആണ് എന്ന ധാരണയിൽ ആയിരിക്കണം.
ആ ഒരു കാഴ്ച്ചപാട് ജീവിതത്തിലെ ഓരോ
നിമിഷത്തിലും നിലനിർത്താൻ കഴിഞ്ഞാൽ
ഒരുപാട് വേണ്ടാത്തരങ്ങളിൽ നിന്നും
മാറി നിൽക്കാനും
തികച്ചും അർത്ഥവത്തായ ഒരു ജീവിതം
കാഴ്ച്ചവെക്കാനായി നമുക്ക് കഴിയും.
ക്ഷമയാണ് വിശ്വാസത്തിന്റെ പകുതി
എന്ന സത്യം പലപ്പോഴും
നാം ഓർക്കാറില്ല.
അതുകൊണ്ടാണ് പലപ്പോഴും
നമ്മുടെ നെഗറ്റീവ് വികാരങ്ങൾ
അല്ലെങ്കിൽ പിശാചിന്
നാം അടിമപ്പെട്ടു പോവുന്നത്.
അവ നമ്മെ വാഴുന്നത്.
ഈ ഒരു മാസം
നാം പലതിനും ക്ഷമിച്ച മാസമാണ്.
ഈ മാസം നമ്മെ ക്ഷമ പടിപ്പിച്ചത്
ഇനിയുള്ള ഓരോ നിമിഷങ്ങളിൽ
അത് നിലനിർത്താനാണ്.
സ്വന്തത്തിലും കുടുംബത്തിലും സമൂഹത്തിലും
സമാധാനവും സ്നേഹവും
നിലനിർത്താനായി
ക്ഷമിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
കാരുണ്യവാന്റെ തുണയും
സഹായവും മനുഷ്യരാശിക്ക്
ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്