വികാരങ്ങളെ ലാഭ ചരക്കാക്കുമ്പോൾ.my diary. khaleelshamras

ഇവിടെ വികാരങ്ങളെ
മുതലെടുപ്പ് നടത്തുകയാണ്.
സത്യാവസ്ഥ കേൾക്കാനുള്ള
മനസ്സുപോലും ഇല്ലാതെ,
അത് കേൾക്കാനുള്ള
ധൈര്യം പോലും കാണിക്കാതെ
അവനവന്റെ
രാഷ്ട്രീയ ,വിശ്വാസ
ലാഭങ്ങൾക്കനുസരിച്ച്
ഉള്ളിലെ സ്വാർത്ഥതയുടേയും
നെഗറ്റീവ് വികാരത്തിന്റേയും
അടിസ്ഥാനത്തിൽ
വളച്ചൊടിക്കുകയാണ്.
എന്തു ആരെ കുറിച്ച് പറയുമ്പോഴും
അവരുടെ വശം
ശ്രദ്ധാപൂർവ്വം കേൾക്കണം.
അത് കേൾക്കുന്നതിന് മുമ്പിൽ
തീർത്തും തടസ്സമായി നിൽക്കുന്ന
ഏറ്റവും വലിയ
തടസ്സം പേടിയാണ്.
കേട്ടാൽ മാറി പോവുമോ
എന്ന പേടി.
അതാണ് ആദ്യം മാറ്റേണ്ടത്
എന്നിട്ട് വിമർശിക്കപ്പെട്ടവർ
പറഞ്ഞത് കേൾക്കുക.
മീഡിയകളും രാഷട്രീയവും
നടത്തുന്ന
അവരുടെ ലാഭക്കൊതിയെ മാറ്റി വച്ച്
ശ്രവിക്കുക.
അതാണ് നാം ചെയ്യേണ്ടത്.
അത് നമ്മുടെ മനസ്സിന്
നൽകുന്ന സമാധാനം വലുതാണ്.
സമാധാനത്തോടൊപ്പം
വിലപ്പെട്ട അറിവും
സമ്മാനമായി ലഭിക്കും.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്