അറിവിന്റെ ലോകത്തിലൂടെ.my diary. khaleelshamras

നിനക്കറിവില്ലാത്ത
എന്നാൽ ഏതോ ഒരു വികാരത്തിന്റെ
പുറത്ത് നിലകൊള്ളുന്ന കാര്യങ്ങളിലാണ്
പലപ്പോഴും തർക്കങ്ങൾ
നടക്കുന്നത്.
പലപ്പോഴും ആ വികാരങ്ങൾ
നിന്റെ മനസ്സിൽ ഒരു
നെഗറ്റീവ് മാനസികാവസ്ഥ തീർക്കുന്നു.
ആ ഒരവസ്ഥ
വിഷയത്തിൽ അറിവു നേടുന്നതിൽനിന്നും
നിന്നെ തടയുന്നു.
മറുപക്ഷത്തെ ഒന്നു കേൾക്കാൻ
പോലും ശ്രമിക്കുന്നതിന്
അത് വിക്കേൽപ്പിക്കുന്നു.
അങ്ങിനെ തെറ്റായ ഒരറിവിനെ
എറ്റവും ശരി എന്ന ധാരണയിൽ
ജീവിതം കഴിച്ചു കൂട്ടേണ്ടി വരുന്നു.
പക്ഷെ വികാരങ്ങളും
വിധേയത്വവും
പേടിയും ഒക്കെ തീർത്ത
അതിർവരമ്പുകൾ തകർത്ത്
അറിവിന്റെ വിശാലവും
സുന്ദരവുമായ ലോകത്തിലൂടെ
യാത്രയാവുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്