ചൂടാവുന്ന വ്യക്തിയെ ഒതുക്കൽ.my diary. khaleelshamras

ചൂടായി വരുന്ന ഒരു വ്യക്തിയെ
ഒതുക്കുക എന്നാൽ
പകരം ചുടാകുകയോ
അക്രമിക്കുകയോ ചെയ്യലല്ല.
മറിച്ച് അവരിൽ ആളിക്കത്തുന്ന
അഗ്നിയെ ശമിപ്പിക്കലാണ്.
യുദ്ധകാലാടിസ്ഥാനത്തിൽ
അഗ്നിശമനവിഭാഗത്തെ
ഒരുക്കി
അഗ്നിയെ കെടുത്താൻ
ശക്തമായ പാകത്തിൽ
വെള്ളം ചീറ്റലാണ് അത്.
പിന്നെ അത് കെട്ടണങ്ങുന്നതിന്റെ
തോതിനനുസരിച്ച്
വെള്ളത്തിന്റെ തോത്
താഴ്ത്തികൊണ്ടുവരലുമാണ് അത്.

Popular Posts