തങ്ങളുടെ നേട്ടം.my diary. Khaleelshamras

ഓരോ സാമുഹിക
പശ്ചാത്തലത്തിൽ നിന്നും
തങ്ങൾക്ക് നേട്ടം കൊയ്യാൻ
പാകത്തിൽ എന്തുണ്ട്
എന്നാണ് പലരും നോക്കുന്നത്.
അതുകൊണ്ട് സാഹചര്യത്തെ
അവരൊക്കെ മുതലെടുപ്പ്
നടത്തുകതന്നെ ചെയ്യും.
നേട്ടം കിട്ടില്ല എന്നറിഞ്ഞാൽ
അതിൽ നിന്നും
പിന്തിരിയുകയും ചെയ്യും.
പക്ഷെ അതിനിടയിൽ
വേദനിക്കുന്ന ഹൃദയങ്ങളെ ആരും കാണില്ല.
മനസ്സുകളിൽ സൃഷ്ടിക്കപ്പെടുന്ന
നെഗറ്റീവ് വികാരങ്ങൾക്ക് ഉത്തരവാദിത്വം
ഏറ്റെടുക്കില്ല.
പക്ഷെ നിനക്ക് സമാധാനം
ലഭിക്കണമെങ്കിൽ
സാഹചര്യങ്ങളേയും
അവയെ മുതലാക്കാൻ
മുഴങ്ങി നിൽക്കുന്ന വിവാദങ്ങളേയും
അറിവു നേടാനുള്ള അവസരമാക്കുക
എന്നതാണ്.

Popular Posts