കാരുണ്യവാന്റെ നാമത്തിൽ.my diary. khaleelshamras

കാരുണ്യവാനായ ഒരു ദൈവത്തിന്റെ
നാമത്തിൽ തുടങ്ങുകയും
തുടരുകയും ചെയ്യുക
എന്നാൽ അതിനർത്ഥം.
സർവ്വലോക പരിപാലകനായ,
എറ്റവും ചെറിയ ആറ്റം തൊട്ട്
വലിയ നക്ഷത്രങ്ങളെ വരെ
നിയന്ത്രിക്കുന്ന
അനശ്വരനായ ദൈവമെന്നതൊന്ന്
കൂടെയുണ്ട് എന്ന ഉറപ്പോടെ
ജീവിക്കുക എന്നാണ് അർത്ഥം.
ആ ഒരു കൂട്ടുകെട്ട്
നിനക്ക് നൽകുന്ന ധൈര്യം
അപാരമാണ്.
സ്മരണകളായി ,മന്ത്രങ്ങളായി
നീ ദൈവത്തെ വാഴ്ത്തുമ്പോൾ
നിന്റെ ഉപബോധ മനസ്സിൽ
സൃഷ്ടിക്കുന്ന
ദൈവത്തിലുള്ള ഉറപ്പിന്റെ
അന്തരീക്ഷം
നിന്റെ ജീവിതത്തിനു നൽകുന്ന
വല്ലാത്തൊരു ലക്ഷ്യബോധമുണ്ട്.
നിന്റെ സമയം പാഴാക്കാതിരിക്കാനും
എല്ലാവരേയും സ്നേഹിക്കാനും
അറിവ് നേടികൊണ്ടിരിക്കാനും
പ്രേരിപ്പിക്കുന്ന ലക്ഷ്യബോധം.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്