അറിവിന്റെ ലോകം.my diary. Khaleelshamras

വൈകാരികമായ
പ്രതികരണങ്ങൾക്കും
രാഷ്ട്രീയ ലാഭ കച്ചവടങ്ങൾക്കുമൊക്കെ
അപ്പുറത്തെ
അറിവിന്റെ വിശാലമായ ഒരു ലോകമുണ്ട്.
സത്യത്തെ തിരിച്ചറിയുകയും
വൈകാരികമായ പറയപ്പെട്ടവക്കപ്പുറത്തെ
സത്യത്തിന്റെ ലോകം.
പലരും പേടിക്കുന്നത്.
ആരെങ്കിലും സമാധാനത്തിന്റെ
ആ ലോകത്തേക്ക് പ്രവേശിപ്പിക്കപ്പെടുമോ
എന്നാണ്.
അറിവു നേടുന്നതിന്
വിലക്കേൽപ്പിക്കുന്നതും.
ഓരോരോ വികാരത്തിന്റെ പേരിൽ
തെറ്റിദ്ധരിക്കപ്പെട്ട്
അറിവിന്റെ വിപരീത ദിശയിൽ
ചലിക്കുന്നവരെ മുഖ്യധാരയായി
ചിത്രീകരിക്കുന്നതുമൊക്കെ
ശരിയായ അറിവിലേക്ക്
മനുഷ്യൻ പ്രവേശിച്ചുപോവുമോ
എന്ന ഭയത്താലാണ്.
ശാന്തിയും സമാധാനവും
നിർഭയത്വവും
നിറഞ അറിവിന്റെ
ലോകത്ത് നിന്നും
പതറാതെ
ഉറച്ചു നിൽക്കുക.
സമാധാനം തന്നെയാണ് മതം.
ക്ഷമയാണ് വിശ്വാസം.
ക്ഷമയാണ് അതിന്റെ വഴി.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്