മാനവിക ഐക്യത്തിന്.my diary about dr zakir naik issue.

ആരൊക്കെയോ അദ്ദേഹത്തിന്റെ തലക്ക്
വില നിശ്ചയിച്ചു.
എന്താണ് അവരുടെ ഉദ്ദേശ്യം എന്നറിയില്ല.
പക്ഷെ ഒന്നെനിക്കുറപ്പുണ്ട്
ആ പ്രഖ്യാപനം
നടത്തിയവർ ഒരിക്കൽ പോലും
അദ്ദേഹത്തെ ശ്രവിക്കാത്തവരാണ്.
അല്ലെങ്കിൽ
ഒന്നു കേൾക്കാൻപോലും
ധൈര്യം കാണിക്കാത്തവരാണ്.
അദ്ദേഹത്തിന്റെ ശബ്ദം
ഇവിടെ റെക്കോർഡ് ചെയ്യപ്പെട്ട്
ഇവിടെ നിലനിൽക്കെതന്നെ
ബുദ്ധി ഉണ്ടായിട്ടും
അതിനെ മൂടിവെച്ച്
അദ്ദേഹത്തിനെതിരെ ചിലർ കുരച്ചു.
പക്ഷെ കുരക്കലിനും
തലവെട്ടാനുള്ള പ്രഖ്യാപനത്തിനുമിടയിൽ
ഇതു കേട്ട ചിലരെങ്കിലും
അദ്ദേഹത്തിന്റെ ശബ്ദം ശ്രവിച്ചു.
കേട്ടവരൊന്നും തീവ്രവാദികൾ അല്ല ആയത്,
മറിച്ച് മാനവിക ഐക്യത്തിന്റെ
വഴിയിലേക്കാണ് പ്രവേശിച്ചത്.
ഭാഷയുടെ വിലങ്ങുകൾ തകർത്ത്
എല്ലാ മതങ്ങളും പറഞ്ഞ
ഒരൊറ്റ ദൈവത്തിന്റെ കഥ
പല വേദങ്ങളിലേയും ഉദ്ധരണികൾ നിരത്തി
അദ്ദേഹം പറഞ്ഞപ്പോൾ
ഇവിടെ ആർക്കും തോക്കെടുക്കാൻ തോന്നിയില്ല
പക്ഷെ പരസ്പരം ആലിംഗനം
ചെയ്യാനാണ് താന്നിയത്.
ഒരു പക്ഷെ
അറിവുകൾ നിറഞ്ഞ അദ്ദേഹത്തിന്റെ
തലയെ ആ ശിരസ്സിൽ നിന്നും
അരിഞ്ഞു മാറ്റാൻ
അതിനു പ്രഖ്യാപനം
നടത്തിയ സഹോദരനും
സഹോദരിക്കും കഴിഞ്ഞേക്കാം.
പക്ഷെ ആ തലയിൽ നിന്നും
അറിവിന്റെ അടിസ്ഥാനത്തിൽ
പുറത്ത് വന്ന ശബ്ദങ്ങളെ
അറിഞ്ഞുമാറ്റാൻ
അവർക്ക് കഴിയുമോ?


Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്