മരിച്ചവരെ ഓർക്കാൻ.ഖലീൽശംറാസ്

മരിച്ചു പോയ പ്രിയപ്പെട്ടവർ
ജീവിച്ചിരുന്നനാളിൽ
നിനക്കു പകർന്നുതന്ന
അനുഭവപാഠങ്ങൾ
ഓർമ്മയുടെ പുസ്തകത്തിൽനിന്നും
വീണ്ടും വായിച്ചെടുക്കുക.
അവർ നിന്റെ പുഞ്ചിരിപ്പിച്ച
രംഗങ്ങളെ
വീണ്ടും പുനരാവിഷ്കരിച്ച്
പുഞ്ചിരിക്കുക.
അവർ പോയ വഴിയേ
യാത്ര ചെയ്യേണ്ട
നീ അവരോടുള്ള
സ്നേഹം കാണിക്കേണ്ടത്
അവരുടെ വിയോഗത്തെ കുറിച്ചോർത്ത്
ദുഃഖിച്ചുകൊണ്ടാവരുത്.
മറിച്ച് അവർ പഠിപ്പിച്ച പാഠം
പഠിച്ചും
സ്നേഹ മുഹൂർത്തങ്ങൾ ഓർത്ത്
പുഞ്ചിരിച്ചും
അവർ ചെയ്തു തീർക്കേണ്ട
ബാധ്യതകൾ നിറവേറ്റിയുമായിരിക്കണം.

Popular Posts