Sunday, July 31, 2016

ആരും ചെറുതല്ല.my diary. khaleelshamras

ഒന്നിന്റേയും പേരിൽ
ആരേയും ചെറുതായി
കാണരുത്.
അങ്ങിനെ സ്വയം ചെറുതായി
തോന്നുന്ന ആരെങ്കിലും
നിനക്ക് മുന്നിൽ വരികയാണെങ്കിൽ
നിന്റെ സ്നേഹം കൊണ്ട്
അവർക്ക് സമൂഹത്തിലെ
മറ്റുള്ളവർക്കിടയിലെ തുല്ല്യ പദവി
ബോധിപ്പിച്ചു കൊടുക്കാനുള്ള
ബാധ്യത നിനക്കുണ്ട്.

മാനസിക വ്യായാമം.my diary.Khaleelshamras

ആരേയും വിമർശിക്കാതെ
ഒരു ദിവസം.
ആരോടും അസൂയ തോന്നാതെ
ഒരു ദിവസം.
ആരോടും പക തോന്നാത്ത
ഒരു ദിവസം.
നെഗറ്റീവ് വികാരങ്ങൾക്ക്
മേൽകോയ്മ നൽകാത്ത ഒരു ദിവസം.
അത്തരം മാനസിക
വ്യായാമങ്ങൾക്ക്
ഒന്നു തുനിഞ്ഞുനോക്കൂ.
ശരീരത്തിന്റെ ആരോഗ്യം
പരിപാലിക്കാൻ വ്യായാമമുറകൾ
അഭ്യസിക്കുന്ന,
വൃത്തി കാത്തു സൂക്ഷിക്കാൻ
നല്ല രീതിയിൽ വസ്ത്രധാരണം നടത്തുന്ന
നിനക്ക്
തീർച്ചയായും ഇത്തരം
മാനസിക വ്യായാമങ്ങളിലൂടെ
മനസ്സിന്റെ
വൃത്തിയും ആരോഗ്യവും
പരിപാലിക്കാൻ കഴിയും.

ഇങ്ങോട്ട് ചോദിക്കാതെ.my diary.Khaleelshamras

നീ തീർച്ചയായും
ചെയ്യേണ്ടതായ
പ്രിയപ്പെട്ടവരുടെ ആവശ്യങ്ങളെ
കണ്ടറിഞ്
ആദ്യമേ ചെയ്യുക.
അവർക്കിങ്ങോട്ട്
ചോദിക്കാൻ ഒരവസരം
നൽകാതെ
അങ്ങോട്ട് ഉത്തരം നൽകുക.
അത് അവർക്കും നിനക്കും
നൽകുന്ന വല്ലാത്തൊരു
സംതൃപ്തിയുണ്ട്.
ആ സംതൃപ്തിയാണ്
വിജയകരമായ ജീവിതം.

രണ്ട് വീഡിയോകൾ ഒരുമിച്ച്.മൈ diary.khaleelshamras

രണ്ട് വീഡിയോകൾ
ഒരുമിച്ച് കണ്ട് മനസ്സിലാക്കുക
പ്രയാസകരമാണ്.
ഒന്ന് പോസ് ചെയ്ത് മറ്റതു കാണാം
അല്ലെങ്കിൽ ഒന്ന് മിനിമൈസ് ചെയ്തുവെക്കാം.
ഇതു പോലെ തന്നെ
നിന്റെ മനസ്സിന്റെ സ്ക്രീനിലും
ചെയ്യാം.
ഒരൊറ്റ ചിന്തയെ മാത്രം
ഒറ്റ നേരം കൈകാര്യം ചെയ്യാൻ
കഴിയുന്ന മനസ്സിലേക്ക്
നെഗറ്റീവ് ചിന്തകൾ കടന്നു വരുമ്പോൾ
അവയെ പെട്ടെന്ന് മിനിമൈസ് ചെയ്ത്
പോസിറ്റീവ് ഫയലുകൾ തുറക്കുക.

Friday, July 29, 2016

ഭരിക്കാൻ.my diary.khaleelurahiman@gmail. Com

പോസിറ്റീവ് ഗുണങ്ങളും
നെഗറ്റീവ് ഗുണങ്ങളും
ഉള്ള രണ്ട് വ്യക്തികൾ തമ്മിലുള്ള
സൗഹൃദത്തൽ
അല്ലെങ്കിൽ
സ്നേഹ ബന്ധത്തിൽ
പോസിറ്റീവ് വ്യക്തിയോട്
ചെറിയൊരു അസൂയ നെഗറ്റീവ്
വ്യക്തിയിൽ ഉണ്ടാവും.
ഇത് ബന്ധ കർച്ചയിലേക്ക് നയിക്കില്ലെങ്കിലും
പോസിറ്റീവ് വ്യക്തികൾക്കു മീതെ
ഒരു മേൽകോയ്മ കൈവരിക്കാനുള്ള
പ്രവണത നെഗറ്റീവ്
വ്യക്തിയിൽ ഉണ്ടാവുക
സ്വാഭാവികമാണ്.
അത് ദേശ്യപ്പെടലായും
കുറ്റപ്പെടുത്തലായും
മറ്റും പുറത്ത് പ്രകടിപ്പിക്കപ്പെടും.
പക്ഷെ പോസിറ്റീവ്
വ്യക്തി ഉള്ളിലെ കപടമുഖം
തിരിച്ചറിയാതെ
ഈ കെണിയിൽപെട്ടു പോവാനാണ്
സാധ്യത.
അങ്ങിനെ സംഭവിക്കാതിരിക്കണമെങ്കിൽ
ചെയ്യേണ്ടത്
ഏതൊരു കാര്യത്തിനു പിറകിലെ
യഥാർത്ഥ വികാരത്തെ
കുറിച്ച് തിരിച്ചറിവുണ്ടാവുക
എന്നതാണ്.

വാൾപേപ്പർ.my diary.Khaleelshamras

നിന്റെ മനസ്സാവുന്ന കമ്പ്യുട്ടറിന്റെ
വാൾപേപ്പറുകളായി
ഓരോരോ നിമിഷത്തിലും
നീ കണ്ടും കേട്ടും
അനുഭവിച്ചും കൊണ്ടിരിക്കുന്ന
സംഭവങ്ങൾ മാറി കൊണ്ടിരിക്കുകയാണ്.
നെഗറ്റീവ് സംഭവങ്ങൾ
നിനക്ക് വരച്ചു തരുന്നത്
തികച്ചും വൃത്തികെട്ട വാൾപേപ്പറുകളാണെങ്കിൽ
പോസിറ്റീവ് സംഭവങ്ങൾ
നല്ല വാൾപേപ്പറുകൾ ആയിരിക്കും
വരച്ചു തരുന്നത്.
വൃത്തികെട്ട കാണാൻ രസമില്ലാത്ത
ഒരു വാൾപേപ്പറും
മുഖചിത്രമാക്കാൻ
നീ ആഗ്രഹിക്കുന്നുമില്ല.
അങ്ങിനെയാണ് വസ്ഥുതയെങ്കിൽ
എല്ലാ സംഭവങ്ങളിൽ നിന്നും
പോസിറ്റീവ് ആയ വാൾപേപ്പർ കണ്ടെത്താൻ
നിനക്കു കഴിയണം.
നീ ഓരോ നിമിഷവും
കണ്ടു കൊണ്ടിരിക്കുന്ന ചിത്രമാണ്
എന്നതിനാൽ
ആ നല്ല ചിത്രം
നിന്റെ ജീവിക്കുന്ന
ഓരോ നിമിഷത്തേയും
മനോഹരമാക്കും.

ആശയവിനിമയത്തിന്റെ ലക്ഷ്യം.my diary.Khaleelshamras

ഓരോ വ്യക്തിയും
തങ്ങൾക്ക് മറ്റാരോടെങ്കിലുമോ
പ്രസ്ഥാനത്തോടെ ഉള്ള
വിധേയത്വമോ
ആരാധനയോ
ഭക്തിയോ
അല്ലെങ്കിൽ എന്തെങ്കിലും
നേട്ടമോ
ലക്ഷ്യം വെച്ചിടട്ടായിരിക്കും
അവരുടെ ആശയ വിനിമയം
ഉപയോഗപ്പെടുത്തുന്നത്.
ശ്രദ്ധാവിനോ
വായനക്കാരനോ ഇഷ്ടപ്പെടുന്നതാണോ
എന്ന് ഇവർ ശ്രദ്ധിക്കില്ല.
അതുകൊണ്ട് തന്നെ
ഇത്തരം വ്യക്തികൾ പെട്ടെന്നുതന്നെ
വിമർശനങ്ങൾക്ക് വിധേയരാവും.
അവരെ വിമർശിക്കാതെ.
പുകഴ്ത്താതെ
അവരുടെ സ്നേഹമെന്ന വികാരം മാത്രം
പകർത്തി
നീ നിന്റെ വഴിയേ മുന്നേറുക.
പ്രതിരോധിക്കാൻ ശ്രമിക്കരുത്.
അനന്തരഫലം വളരെ മോശമാവും.

നിന്റെ ജീവിത സാഹചര്യം.my diary.khaleelurahiman@gmail. com

നിന്റെ ജീവിത സാഹചര്യം
സൃഷ്ടിക്കുന്നത് നിനക്കു പുറത്തല്ല
മറിച്ച് നിനക്കത്താണ്.
തികഞ്ഞ ലക്ഷ്യബോധത്തോടെ
പൂർണ്ണ സംതപ്തിയോടെ
ഈ നിമിഷത്തിൽ
പൂർണ്ണമായും
നിന്റെ ചിന്തകളേയും പ്രവർത്തിക്കുകയും
ചെയ്യുന്നതിലൂടെ
നിനക്കനുകൂലമായ ജീവിത സാഹചര്യത്തെ
നീ സ്വയം സൃഷ്ടിക്കുന്നു.

പ്രതിരോധമല.my diary.Khaleelshamras

വിജയം എന്നാൽ
നിന്റെ ലക്ഷ്യത്തിൽ നിന്നും
പിന്തിരിയിപ്പിക്കാൻ പാകത്തിലുളള
പ്രതിരോധങ്ങൾ ഇല്ലാത്ത
ഒന്നല്ല.
മറിച്ച് പ്രതിരോധങ്ങളൊക്കെ
താണ്ടി ചെന്നെത്തേണ്ട ഒരിടമാണ്.
മുന്നിൽ പ്രതിരോധം കാണേണ്ട
മറിച്ച് ലക്ഷ്യപ്രാപ്തിയെ ഉൾക്കണ്ണുകൊണ്ട്
കണ്ട്
പ്രതിരോധമാവുന്ന കുന്നിലെ
ചെറിയ പടവിലേക്ക് മാത്രം
ശ്രദ്ധിക്കുക.
എന്നിട്ട് സൂക്ഷ്മതയോടെ അവയെ
മറി കടക്കരുത്.
മറിച്ച് പ്രതിരോധത്തിന്റെ
മലകണ്ട്
പിന്തിരിഞ്ഞു കളയരുത്.

അതിഥിയെന്ന് തിരിച്ചറിയുന്ന നിമിഷം.my diary.Khaleelshamras

ഈ ഭൂമിയിൽ
ഞാൻ വെറും ഒരതിഥി മാത്രമായിരുന്നുവെന്ന്
തിരിച്ചറിയുന്ന നിമിഷമാണ്
നാം മരിക്കുന്ന നിമിഷം.
ആ നിമിഷം വരെ
ഒരു ഏകാതിപഥിയായ
ആധിതേയനായി
കണ്ടവരെയൊക്കെ
കുറ്റംപറഞ്ഞും,
കാര്യം കാണാൻവേണ്ടി
മറ്റുള്ളവർക്കുമുമ്പിൽ
സ്വയം മുട്ടുമടക്കിയും
അനന്തമായി സ്വത്ത്
സമ്പാദിക്കാനായി പരക്കംപാച്ചിൽ
നടത്തുകയും ചെയ്ത
മനുഷ്യനുകിട്ടുന്ന
ഏറ്റവും വലിയ അടിയായിരിക്കും
ഈ തിരച്ചറിവിന്റെ നിമിഷം.

അടിപതറാതെ.my diary.Khaleelshamras

നിന്റെ സാഹചര്യം നോക്കേണ്ട.
പ്രായം നോക്കേണ്ട,
സമയം നോക്കേണ്ട
മറ്റുളളവർ എന്ത് കരുതുമെന്ന് വിചാരിക്കേണ്ട,
വിമർശനങ്ങളെ നോക്കേണ്ട
നിന്റെ ഉറച്ച തീരുമാനത്തിൽ
അടിപതറാതെ പിടിച്ചു നിൽക്കുക.
തീരുമാനങ്ങളുടെ ലക്ഷ്യപ്രാപ്തിയിലേക്ക്
ഒരോരോ പടവ് എടുത്തുവെക്കുക.

ലക്ഷ്യബോധം.my diary.Khaleelshamras

നീ ഓടി
എങ്ങോട്ടാണെന്നറിയാതെ
എപ്പോൾ എത്തണമെന്ന്
തീരുമാനിക്കാതെ.
അവസാനം സമയത്തിന്റെ
മറ്റൊരു ഘട്ടത്തിൽ
എത്തിയപ്പോൾ
നീ സ്വയം പറഞു.
ഞാനെവിടേയും
എത്തിയില്ലല്ലോ.
കാരണം അലക്ഷ്യമായ യാത്രയിൽ
നീ ചെന്നെത്തിയത് തികച്ചും
വിപരീത ദിശയിൽ
മറ്റൊരിടത്ത് ആയിരുന്നു.
നിനക്ക് വിജയിക്കണമെങ്കിൽ
ശരിയായ ലക്ഷ്യബോധം ഉണ്ടാക്കുക.

ചിത്രം.my diary.Khaleelshamras

വലിയ സംഭവങ്ങളും
ചെറിയ ചിത്രമായിട്ടാണ്
നിന്റെ മനസ്സിൽ
സൂക്ഷിച്ചുവെച്ചിരിക്കുന്നത്.
അതു കൊണ്ട്
ഓരോ സംഭവത്തിൽ നിന്നും
ഒരു പാട് വേണ്ടാത്ത
ചിത്രങ്ങൾപകർത്തി സൂക്ഷിക്കാതെ
എന്നും നോക്കിയാൽ
മനസ്സിനു
കുളിർമ നൽകിയ നല്ലൊരു
ചിത്രം പകർത്താൻ
ശ്രദ്ധിക്കുക.

അടയാളം.my diary.Khaleelshamras

സന്തോഷകരമായ ഒരോ ജീവിത
സാഹചര്യത്തേയും
വീണ്ടും വീണ്ടും
തിരികെ വിളിക്കാൻ പാകത്തിൽ
എന്തെങ്കിലും ഒരടയാളം
എപ്പോഴും നാം ബാക്കിയാക്കുന്നുണ്ട്.
ആ അടയാളം കാണുകയും
കേൾക്കുകയും അനുഭവിക്കുകയും
ചെയ്യുമ്പോൾ
ആ സാഹചര്യത്തിലെ
സന്തോഷകരമായ മാനസികാവസ്ഥകളിലേക്ക്
നമുക്ക് തിരികെപോവാൻ കഴിയും.

വഴിതെറ്റിക്കുന്ന വിശ്വാസം.my diary.Khaleelshamras

ലക്ഷ്യത്തിലേക്കുള്ള
നിന്റെ യാത്രയെ
വഴി തെറ്റിച്ചുവിടുന്നത്
നിന്റെ ഉള്ളിലെ വിശ്വസമാണ്.
പൂർത്തീകരിക്കാൻ കഴിയുമോ
കഴിയില്ല എന്നൊക്കെയുള്ള വിശ്വാസങ്ങളാണ്
നിന്നെ ഓട്ടോമാറ്റിക്ക് ആയി
വഴിതിരിച്ചുവിടുന്നത്.
ഉള്ളിലെ ആ പ്രരണയുടെ
കെണിയിൽ പെടാതെ
മുന്നോട്ട് കുതിക്കുക
എന്നതാണ് നിനക്ക്
ചെയ്യാനുള്ളത്.

പുറത്ത് നിന്നും പകത്തിയ ചിത്രം.my diary.Khaleelshamras

പുറത്തെ കാഴ്ചകൾ അല്ല
നിന്റെ മനസ്സിനെ
സന്തോഷിപ്പിക്കുന്നത്.
മറിച്ച് പുറത്തെ
കാഴ്ചകളിൽനിന്നും
നീ പകർത്തി മനസ്സിൽ
സുക്ഷിച്ച ചിത്രമാണ്
നിന്നെ സന്തോഷവാനാകുന്നത്.
കേട്ട പാട്ടുകൾ
ആസ്വാദകരമാവുന്നത്
നിന്റെ മനസ്സ്
അതേറ്റു പാടുമ്പോഴാണ്.
സുഗന്ധത്തിന്റെ
നറുമണം നുകരുന്ന്
മനസ്സിൽ നിന്നും വീണ്ടും
പുറത്ത് വരുമ്പോഴാണ്.

ജീവജാലങ്ങളുടെ അത്താണി മുട്ടിച്ച്.my diary.Khaleelshamras

മഴ ആർത്തിരമ്പി പെയ്യേണ്ട
സമയത്ത്
കൊടും ചൂടിൽ
മനുഷ്യനുൾപ്പടെയുള്ള
ജീവജാലങ്ങൾ
മനുഷ്യരുടെ
പ്രകൃതിനശീരണം മൂലം
സ്വന്തം തലമുറയുടെ തന്നെ
നിൽനിൽപ്പിനെ അവതാളത്തിലാക്കി,
ഭുമിയിലെ രാജാക്കളായി മനുഷ്യൻ
മുന്നേറുന്നു.
സമ്പത്തിനോടും
സുഖത്തിനോടുമുള്ള ആർത്തി
പിറക്കാനുള്ള മനുഷ്യകുഞ്ഞുങ്ങൾക്ക്
ജനിക്കാനുള്ള സ്വാതന്ത്ര്യം പോലും
നിശേധിച്ചു.
എന്നിട്ടും ഭൂമിയിലെ
ഏകാതിപതികളായ
മനുഷ്യൻ അടങ്ങുന്നില്ല.
ഒരു ഹർത്താൽ നടത്താൻ പോലും കഴിയാത്ത
മറ്റു ജീവജാലങ്ങൾക്കും കൂടി
അവകാശപ്പെട്ട
പ്രകൃതിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു.

വെറുപ്പ് നിന്നിൽ ഉണ്ടാക്കുന്ന വാൾപ്പേപ്പർ.my diary.Khaleelshamras

ഒരു മനുഷ്യനോടോ
സമൂഹത്തോടെ നമുക്ക്
വെറുപ്പുണ്ടെങ്കിൽ
അതി മാരകകരമായ ,
ജീവിക്കുമ്പോൾ സംതൃപ്തി നഷ്‌ടപ്പെടുത്തുന്ന,
മരണത്തെ നേരത്തെ
മാടിവിളിക്കുന്ന
ഒരു മാനസികാവസ്ഥയിലാണ് നീയെന്നാണ്.
ശരിയോ തെറ്റോ തിരിച്ചറിയാതെ
ഏതെങ്കിലും ഒരു സംഭവം
നിന്റെ മനസ്സിൽ വരച്ചിട്ട ഒരു ചീത്ത ചിത്രം
നിന്റെ മനസ്സിന്റെ പിന്നാമ്പുറത്ത്
നിന്റെ മനസ്സിന്റെ വാൾപേപ്പർ ആയി
മാറുമ്പോൾ
അത് ഒരു വ്യക്തിയോടോ
സമൂഹത്തോടോ ഉള്ള വിദ്വേശമായി മാറുന്നു.
ഒരു പക്ഷെ ആ വ്യക്തിയോടോ
സമൂഹത്തോടോ
ഒരിക്കൽ പോലും
സൗഹൃദ ബന്ധത്തിന് മുതിരാത്ത
ഒരാളായിരിക്കാം നീ.
ഒരു പക്ഷെ അങ്ങിനെ ഒന്നുണ്ടായിരുന്നുവെങ്കിൽ
ആ ചിത്രം തികച്ചും വിപരീതമായ
മറ്റൊന്നായേനേ.

Tuesday, July 26, 2016

പ്രതിരോധം.my diary.Khaleelshamras

നിന്റെ ആഗ്രഹ സഫലീകരണത്തിന്റെ
വഴിയിൽ
ഏറ്റവും പ്രിയപ്പെട്ടവരിൽ നിന്നും
പ്രതിരോധ മുണ്ടാവുക
സ്വഭാവികമാണ്.
പ്രതിരോധത്തെ തിരിച്ചു
പ്രതിരോധിക്കാതെ
അതിനെ അവിടെ
നിലനിൽക്കാൻ അനുവദിക്കുക.
നിനക്കു മുമ്പിൽ പ്രതിരോധമുണ്ടെങ്കിലും
ആ പ്രതിരോധമല്ല നീയെന്ന
സത്യം ഉൾകൊണ്ട്
ഫലപ്രദമായി അതിനെയൊക്കെ
ഒരു വശത്തേക്ക് മാറ്റി
മുന്നേറുക.
എന്നിട്ട് ആഗ്രഹ സഫലീകരണത്തിന്റെ
നാളുകളിൽ
ഈ പ്രതിരോധിച്ചവരെയൊക്കെ
വിളിക്കുക.
അന്ന് നിന്നെ കുറിച്ചോർത്ത്
ഏറ്റവും അഭിമാനിക്കുന്നവർ
ഈ പ്രിയപ്പെട്ടവർ ആയിരിക്കും.
നിനക്കെന്തെങ്കിലും അപകടം
സംഭവിക്കുമോ എന്ന പേടിയായിരുന്നു
അവരെ പ്രതിരോധിക്കാൻ പ്രേരിപ്പിച്ചത്.
ആ പ്രതിരോധവും
ശരിക്കും സ്നേഹത്തിന്റെ ഭാഷയിൽ
ആയിരുന്നു.

കാര്യം നേടിയെടുക്കാൻ.my diary.Khaleelshamras

ലോകത്ത് മറ്റാരൊക്കെയോ
നേടിയെടുത്ത
ഒരു കാര്യം ചെയ്യാൻ ആഗ്രഹിച്ചിട്ട്
നിനക്ക് അതിന് കഴിയുന്നില്ലെങ്കിൽ
നിനക്കതിന് പറ്റില്ല എന്ന്
ഒരിക്കലും അർത്ഥം വെക്കരുത്.
അങ്ങിനെ ഒരർത്ഥം
ഉണ്ടായിരുന്നുവെങ്കിൽ
മറ്റൊരാൾക്കും
അത് നേടിയെടുക്കാൻ
കഴിയില്ലായിരുന്നു.
ഇനി നീ അങ്ങിനെ പറയുന്നുവെങ്കിൽ
അത് നേടിയെടുക്കാനുള്ള
അതിശക്തമായ ഉൾപ്രേരണ
നിന്നിൽ സുഫ്ടിക്കപ്പെട്ടിട്ടില്ല എന്നോ
അല്ലെങ്കിൽ അതിനോട്
അതിയായ താൽപര്യം
ഉണ്ടായിട്ടില്ല എന്നോ ആണ്.

എനിക്ക് കഴിയില്ല.my diary.Khaleelshamras

എനിക്ക് കഴിയില്ല എന്ന
വിശ്വാസം നിന്റെ
മനസ്സിന്റെ പക്ഷാഘാതമാണ്.
എനിക്കത്തിന് കഴിയുമെന്ന
ഉറച്ച വിശ്വാസം ഉണ്ടാക്കിയെടുക്കലാണ്
അതിനുള്ള ചികിൽസ.

അളവ്.my diary.Khaleelshamras

എല്ലാവർക്കും ഒരേ അളവിൽ
സമയം ലഭിച്ചു.
എല്ലാവരും
എപ്പോഴും
ഓരോരോ കാര്യത്തിൽ
തങ്ങൾക്ക് ലഭിച്ച സമയം
വിനിയോഗിച്ചു.
പക്ഷെ ജീവതത്തിൽ
സംതൃപ്തരായി വിജയം
കൈവരിച്ചവർ
തങ്ങളുടെ സമയം
ലക്ഷ്യപ്രാപ്തിക്കായി വിനിയോഗിച്ചു.

സഥലീകരണം.my diary.Khaleelshamras

നിന്റെ സ്വപ്നങ്ങൾ,
നിന്റെ ആഗ്രഹങ്ങൾ
നിന്റെ ലക്ഷ്യങ്ങൾ
ഇവയൊക്കെ
സഫലീകരണത്തിന്റെ പാഥയിലേക്കിറങ്ങിയിട്ടില്ലെങ്കിൽ
അവ നിന്റെ മനസ്സിലെ
അലസതയുടേയും
മടിയുടേയും ജയിലറകളിൽ
കൊട്ടിയടക്കപ്പെട്ടിരിക്കപ്പെട്ടിരിക്കുകയാണ്.
എത്രയും പെട്ടെന്ന്
പ്രയത്നത്തിന്റെ വഴിയോരത്തേക്ക്
അവയെ തുറന്നുവിട്ട്
സഫലീകരണത്തിന്റെ
വിജയം കയ്യാളുക.

നിന്റെ ഭാവി.my diary.Khaleelshamras

നിന്റെ ഭാവി പ്രവചിക്കാൻ
കഴിയുള്ള ഒരു മനുഷ്യൻ
ഭൂമിയിലുണ്ടെങ്കിൽ
അത് നീ മാത്രമാണ്.
നിന്റെ ചിന്തകളിലൂടെയും
പ്രവർത്തികളിലൂടെയും
സമയവിനിയോഗത്തിലുടെയും
എന്തൊരു ഭാവിയെയാണ്
നീ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് എന്ന് വിലയിരുത്തി
ഭാവിയെങ്ങിനെയാവുമെന്ന്
സ്വയം പ്രവചിച്ചു നോക്കൂ.

നിന്റെ വിശാലലോകം.my diary.Khaleelshamras

നിന്റെ തലച്ചോറിനുള്ളിലേക്ക്
അറിവിന്റെ മൈക്രോസ്കോപ്പിലൂടെ
ഭാവനയെ ഫോക്കസ് ചെയ്ത്
നോക്കൂ.
ഈ പ്രപഞ്ചത്തേക്കാളും
വിശാലമായ ഒരു ലോകം
അവിടെ ദർശിക്കാൻ കഴിയും.
അനന്തമായ സാധ്യതകളുടേയും
വിശാലമായ സന്തോഷത്തിന്റേയും
ആ ലോകത്തിൽനിന്നും
ഒരിത്തിരിമതി
നിന്റെ ജീവിതം ധന്യവും
സംതൃപ്തകരവുമാക്കാൻ.
പലപ്പോഴും
തികച്ചും അർത്ഥശൂന്യമായ
നെഗറ്റീവ് വിഷയങ്ങളിൽ
നിന്റെ ചിന്തയും ഭാവനയും
കേന്ദ്രീകരിച്ച്
ഈ സാധ്യതകളെ നീ നഷ്ടപ്പെടുത്തുന്നുണ്ട്.

അറിവന്വേഷണം.my diary. khaleelshamras

മറ്റാരേയും ബോധ്യപ്പെടുത്താൻ
വേണ്ടിയാവരുത്
നീ അറിവ് അന്വേഷിക്കുന്നത്.
മറ്റാരെങ്കിലും എന്തു കരുതുമെന്ന് കരുതി
അറിവന്വേഷണം
മുടക്കുകയും ചെയ്യരുത്..
അറിവന്വേഷണത്തെ
നിന്റെ ജീവിത ലക്ഷ്യമാക്കുക.
നിന്നെ മുന്നോട്ട് നയിച്ച
ആന്തരിക ഊർജ്ജമാക്കുക.
അറിവന്വേഷണം
നിനക്ക് നൽകേണ്ടത്
സംതൃപ്തകരമായ ജീവിതമാണ്.

അറിവിന്റെ കലാലയം.my diary. khaleelshamras

ഓരോ വ്യക്തിയിലും
നിനക്ക് പഠിക്കാൻ
ഒരുപാട് കാര്യങ്ങൾ ഉണ്ട്.
അവ പഠിക്കുക.
ഓരോ നിമിഷത്തിലും
ആരെങ്കിലുമൊക്കെ
നിന്റെ ജീവിതത്തിന്റെ
വഴിയിലൂടെ കടന്നുപോവുമെന്നതിനാൽ
നിന്റെ ജീവിതം തന്നെ
അറിവുനേട്ടത്തിന്റെ
ഒരു വലിയ കലാലയമായി മാറും.

ആറ്റംബോംബും കോപവും.my diary. khaleelshamras

ആറ്റം ബോംബും
അനാവശ്യകോപവും തമ്മിലുള്ള
വ്യത്യാസം എന്താണ്?
രണ്ടും ഉണ്ടാക്കുന്ന
വിപത്ത് ഒന്നാണ്.
പക്ഷെ ആറ്റംബോംബ് പ്രയോഗിക്കാൻ
രാഷ്ട്രങ്ങൾ താൽപര്യം കാണിക്കാറില്ല.
പക്ഷെ തങ്ങളുടെ ശക്തി
കാണിക്കാൻ
അവ അവയെ കരുതിവെച്ചിരിക്കുന്നു.
കോപത്തെയാണെങ്കിലോ
ആവശ്യമില്ലാതെയും അനവസരത്തിലും
എടുത്ത് പ്രയോഗിക്കുന്നു.
എന്നിട്ട് അതിന്റെ
പാർശ്വഫലങ്ങൾ സ്വയം അനുഭവിച്ച്
തികച്ചും അശാന്തമായ ഒരു ജീവിതം
നയിക്കുകയും ചെയ്യുന്നു.

സാമുഹിക സംഭവവികാസങ്ങൾ.my diary. khaleelshamras

ഓരോ സാമൂഹിക സംഭവവികാസവും
നമ്മിൽ സൃഷ്ടിക്കുന്ന
അറിവിന്റേയും വികാരത്തിന്റേയും
രണ്ട് വശങ്ങൾ ഉണ്ട്.
അറിവിന്റെ വശം
നിനക്ക് നിധി സമ്മാനിക്കുമ്പോൾ
വൈകാരിക വശം
പലപ്പോഴും
നിനക്ക് സമ്മാനിക്കുന്നത്
അശാന്തിയും അസ്വസ്ഥയുമാണ്.
ഈ ഒരവസ്ഥ
ഉണ്ടാവുകയാന്നെങ്കിൽ
എത്രയും പെട്ടെന്ന്
വൈകാരികമായി നെഗറ്റീവ്
അവസ്ഥയിലേക്ക്
മാറിപോവാതിരിക്കാനുള്ള
സജ്ജീകരണങ്ങൾ നടത്തിയേ പറ്റൂ.

സ്നാപ്പ്ഷോട്ട്.my diary. khaleelshamras

മനസ്സിലെ വിസ്മയലോകത്തേക്ക്
ചിന്തകളുടെ വാഹനത്തിലേറി
പ്രവേശിക്കാൻ
ഭാഹ്യ ലോകത്തുനിന്നും
വലിയ ചിത്രമോ
ദീർഘ നേരം നീണ്ടുനിന്ന
വീഡിയോ ചിത്രമോ
പകർത്തേണ്ടതില്ല.
അതിന് ചെറിയൊരു
ഡ്നാപ്പ്ഷോട്ട് മാത്രം മതി.
ഒറ്റ നോട്ടത്തിൽ
പ്രണയത്തിലായ
കാമിതാക്കളോട് ചോദിച്ചാൽ
അറിയാം
ആ സ്നാപ്പ്ഷോട്ടിന്റെ മൂല്യം.

സംതൃപ്തി.my motivational class preperation

ഒരോ ദിവസവും
ചെയ്യേണ്ട കാര്യങ്ങൾ
എഴുതി വെക്കുക.
ചെയ്യാൻ ബുദ്ധിമുട്ടുള്ളതും
എന്നാൽ ചെയ്യാതിരിക്കാൻ
പറ്റാത്തതുമായ കാര്യങ്ങൾക്ക്
ആദ്യ മുൻഗണന നൽകുക.
ഓരോ കാര്യം ചെയ്തു കഴിഞ്ഞാലും
സ്വയം അഭിനന്ദിക്കുക.
നല്ലൊരു സമ്മാനം സ്വയം
കൈമാറുക.
സ്വയം ഒന്ന് ആലിംഗനം ചെയ്യുക.
സ്വന്തം കണ്ണാടിക്കുമുമ്പിൽ പോയി
ആ കണ്ണാടിയിലെ നിന്നെനോക്കി
കുറേ നല്ലതു പറയുക.
അവിടെ നീ ദർശിക്കുന്നത്
ഈ ഭൂമിയിലെ ഏറ്റവും
സംതൃപ്തനായ ഒരു മനുഷ്യനെയായിരിക്കും.

Sunday, July 24, 2016

ഊർജ്ജം ത്യജിക്കരുത്.my diary. Khaleelshamras

കുടികൊണ്ടിരിക്കുന്ന
പ്രായത്തെ പിറകോട്ടു കൊണ്ടുപോവാനോ
ഇപ്പോഴുള്ള പ്രായത്തിൽ
നിലയുറപ്പിക്കാനോ
സാധ്യമല്ലാത്ത കാര്യമാണ്.
അത്തരം അസാധ്യമായ
ഒരു കാര്യത്തിന്
ശ്രമിച്ച്
തങ്ങളുടെ ഈ നിമിഷം
ആസ്വദിക്കാനുള്ള ഊർജ്ജം
ത്യജിക്കുന്നവരാണ് ഭൂരിഭാഗം മനുഷ്യരും.
അത്തരം
മാറ്റാൻ കഴിയാത്ത പ്രശനങ്ങളിൽ
തന്റെ ഊർജ്ജം ത്യജിക്കാതെ
ഈ ജീവിക്കുന്ന നിമിഷത്തിലേക്ക്
ശ്രദ്ധ കേന്ദ്രീകരിക്കാൻ
അവയെ ഉപയോഗപ്പെടുത്തുക.
നിന്റെ ശരീരം ചലിച്ച്
ചലിച്ച് ഏത് തിയ്യതിയിൽ
എത്തപ്പെട്ടു എന്നതല്ല
മറിച്ച്
ഈ നിമിഷത്തിൽ ജീവിക്കുന്നവർക്കിടയിൽ
നീയുണ്ട് എന്നതാണ് പ്രധാനം.

സംസാരിക്കാൻ അനുവദിക്കുക.my diary.Khaleelshamras

അവരെ സംസാരിക്കാൻ അനുവദിക്കുക.
പ്രതിരോധിക്കാൻ ശ്രമിക്കരുത്.
പ്രതിരോധിക്കാൻ ശ്രമിച്ചാൽ
അവിടെ കലഹമുണ്ടാവും.
മനസ്സമാധാനം തകരും.
അവരുടെ സംസാരം
പുർണ്ണമായും നിനക്കിഷ്ടമുള്ളതായി കൊള്ളണമെന്നില്ല.
ചിലത് ഇഷ്ടമുള്ളതും ആവാം.
പക്ഷെ നല്ലൊരു ശ്രാദ്ധാവായി
അവർക്കു മുന്നിൽ നിൽക്കുക.
അവരുടെ വിലപ്പെട്ട
മനസ്സിന് പോറലേൽക്കാതെയും
അവരുടെ പോരായ്മകൾക്ക്
ആശ്വാസം പകർന്നും
ആവശ്യത്തിനുമാത്രം
മറുപടി പറയുക.

ജീവതവും സമയവും നഷ്ടപ്പെടാതിരിക്കാൻ.my diary.Khaleelshamras

നിന്റെ സമയവും ജീവിതവും
നഷ്ടമായി പോയില്ല
എന്ന് ഉറപ്പുവരുത്താൻ.
ജീവിതവും വമയവും
സംതൃപ്തമാക്കാൻ
ഏറ്റവും എളുപ്പമുള്ള വഴി
എന്തെങ്കിലും ഒരു
അറിവ് നേടുക എന്നതാണ്.
വായനയിലൂടെയും കേൾവിയിലൂടെയും
കാഴ്ചയിലൂടെയും
അറിവ് നേടി
ഈ നിമിഷത്തേയും ജീവിതത്തേയും
ധന്യമാക്കുക.

വിലപ്പെട്ട മനുഷ്യൻ.my diary.Khaleelshamras

ഈ ഒരു നിമിഷം
ജീവിക്കുന്ന നീ തന്നെയാണ്
ഈ ഒരു സമയത്തെ
ഏറ്റവും വിലപ്പെട്ട മനുഷ്യൻ.
വേണമെങ്കിൽ
ഭാവനയുടെ കണ്ണിലൂടെ
ഓരോ ജീവിക്കുന്ന
മനുഷ്യരിലൂടെയും
ഒന്ന് യാത്ര ചെയ്തു നോക്കൂ?
എല്ലാവരേക്കാളും
വിലപ്പെട്ട മനുഷ്യൻ
നീ തന്നെയാണ് എന്ന്
ബോധ്യമാവും.
എന്നിട്ട് നിന്നെ
സ്വയം ഒന്നു താരതമ്യപ്പെടുത്തിനോക്കുക.
ഈ വിലപ്പെട്ട നീ
സമയം പാഴാക്കി കളയാനോ
മറ്റുള്ളവരെ കുറ്റം പറഞ്ഞിരിക്കാനോ
നിരാശനാവാനോ പാടുണ്ടോ.
ഇല്ല.

നോട്ടം തിരിച്ചു വിടുക.my diary.Khaleelshamras

നിന്റെ സ്വപ്ന സാക്ഷാത്കാരത്തിനു വേണ്ടതെല്ലാം
ഉള്ള ഈ നിമിഷത്തിലിരുന്നാണ്.
നിന്റെ സ്വപ്ന സാക്ഷാത്കാരത്തിനു വേണ്ടതൊന്നുമില്ലാത്ത
ഒരു നാളെയിലേക്ക്
കണ്ണും നട്ടിരിക്കുന്നത്?
പാടില്ല
ഒന്നുമില്ലാത്ത ശൂന്യതയിലേക്കുള്ള
നോട്ടത്തെ
എല്ലാം ഉള്ള
ഈ നിമിഷത്തിലേക്ക്
തിരിച്ചുവിടുക.

ചിന്തകളുടെ ഭക്ഷണം.my Di ary.Khaleelshamras

നിന്റെ അടങ്ങാത്ത
ആഗ്രഹങ്ങൾക്ക് ചിന്തകളുടെ
ഭക്ഷണം തീറ്റിപ്പിക്കുക.
അറിവിന്റെ പാത്രത്തിൽ
നീ വിളമ്പികൊടുക്കുന്ന
ചിന്തകളുടെ ഭക്ഷണമാണ്
പിന്നീട്
ആഗ്രഹങ്ങൾക്ക് സഫലീകരണത്തിന്റെ
ഊർജ്ജമാവുന്നത്.

Saturday, July 23, 2016

ജീവനുള്ള നിമിഷം. My diary.Khaleelshamras

ഈ ഭൂമിയിൽ നിന്നും
വിട പറയുന്ന
അവസാന നിമിഷം
ഇതാണെങ്കിൽ
ഈ നിമിഷത്തെ എത്രമാത്രം
സമാധാനകരവും സംതൃപ്തവുമാക്കാൻ
നീ ശ്രമിക്കും.
ആ ഒരു മനോഭാവത്തിൽ
ഈ ജീവനുള്ള നിമിഷത്തെ
ഉപയോഗപ്പെടുത്തുക.

വിമർശനമെന്ന വൃക്ഷം.my diary.Khaleelshamras

വിമർശനമെന്ന വൃക്ഷത്തിന്റെ
വേര് പേടിയാണ്.
പേടിയാണെങ്കിൽ
ജീവതമാവുന്ന കൃഷിയിടത്തിലെ
മരണമെന്ന വളവും.
എന്നും എപ്പോഴും
ഒരു വിമർശകനായി നീ മാറുന്നുവെങ്കിൽ
നിന്റെ ഉള്ളിലെ പേടിയുടെ
വേര് അന്വേഷിച്ച് കണ്ടെത്തുക.
ആ വൃക്ഷത്തിന്റെ തൊട്ടരികിൽ
ധൈര്യത്തിന്റെ ഉറച്ച വേരിൽ നിന്നും
പടർന്നു പന്തലിക്കുന്ന
പ്രോൽസാഹനത്തിന്റെ
വൃക്ഷം നട്ടുവളർത്തുക.
അതു വളർന്നു പന്തലിക്കും തോറും
പേടിയുടെ വേരും
വിമർശനത്തിന്റെ മരവും
ഇല്ലാതാവും.

ശക്തമായ നെഗറ്റീവ് ചിന്തകൾ.my diary.Khaleelshamras

എല്ലാം മനുഷ്യരിലും
അതിശക്തമായ നെഗറ്റീവ്
ചിന്തകൾ ഉണ്ട്.
അവയെ പ്രതിരോധിക്കാൻ ശ്രമിച്ചാലോ
അവയെ കെട്ടിപ്പിടിച്ചിരുന്നാലോ
സംഭവിക്കുന്നത്
വലിയ ദുരിതമാവും.
മറിച്ച് അതിശക്തമായ ഈ ചിന്തകളെ
നിന്റെ വിജയത്തിന്റെ
വഴികളിൽ ഉപയോഗപ്പെടുത്തുക.
ശരിക്കും തികച്ചും അനുസരണയുള്ള
ഭാസൻമാരായി
അവ നിന്നെ സംരക്ഷിക്കും.

ഇരട്ടതാപ്പ്.my diary.Khaleelshamras

ഒരേ തെറ്റായ പ്രശനം രണ്ട്
വ്യക്തികളിൽ കാണുന്നു.
ഒരു വ്യക്തിയോട്
നീ ആ തെറ്റ് ചൂണ്ടി കാട്ടുന്നു.
മറ്റേ വ്യക്തിയോട്
നീ അത് ചൂണ്ടി കാണിക്കുന്നില്ല.
അല്ലെങ്കിൽ അതിനുള്ള ധൈര്യമില്ല.
അങ്ങിനെയാണെങ്കിൽ
നിനക്ക് സമൂഹത്തോട് ഗുണകാംക്ഷയില്ല
എന്നാണ് തർത്ഥം.
മറിച്ച് നീ സ്വയം ആളാവാൻ
ശ്രമിക്കുകയാണ്.

അടിമകൾ.my diary.Khaleelshamras

ശരീരങ്ങളെ അടിമകളാക്കി
വെക്കുന്ന കാലം കഴിഞ്ഞു.
ഇത് മനസ്സുകളെ
അടിമകളാക്കുകയും
സ്വയം അടിമത്വം ഏറ്റെടുക്കുകയും
ചെയ്യുന്ന കാലമാണ്.
രാഷ്ട്രീയ, മത ,സാംസ്കാരിക
മേഖലകളിലൊക്കെ
ഈ ഒരടിമത്വം പലരും കാണുന്നു.
താൻ ആരെയാണോ
പ്രശംസിക്കുന്നത്
അവർക്കുള്ള അത്രയോ
അതിലും കൂടുതലോ
സാധ്യതകൾ ഉള്ള
ആളാണ് ഞാൻ എന്ന
തിരിച്ചറിവ് നഷ്ടപ്പെടുന്ന മനസ്സുകളാണ്
പലപ്പോഴും മറ്റുള്ളവരുടെ
അടിമകൾ ആയി പോവുന്നത്.

കാന്തം പോലെ ജീവിത സാഹചര്യം.my diary.Khaleelshamras

ഏതൊരു ജീവിത സാഹചര്യവും
ഒരു കാന്തം പോലെയാണ്
അതിന് ഒരു നെഗറ്റീവ് വശവും
പോസിറ്റീവ് വശവുമുണ്ട്.
പ്രതിസന്ധികളെ മറി കടന്ന്
ക്ഷമ കൈവരിച്ച്
പോസിറ്റീവ് വശത്തെ
കേന്ദ്രീകരിക്കുന്നവർക്കുള്ളതാണ്
ജീവിത വിജയം.

ചിന്തകൾക്കുള്ള സ്വാതന്ത്ര്യം.my diary.Khaleelshamras

ഭാഹ്യ പ്രേരണക്കും
നിന്റെ മനസ്സിന്റെ പ്രതികരണത്തിനുമിടയിൽ
നിന്റെ ചിന്തകൾക്ക്
വലിയൊരു സ്വാതന്ത്രൃം
ഉണ്ട്.
സാഹചര്യത്തിന്റെ സമ്മർദ്ദത്തിൽ
മനസ്സമാധാനം
തകരാതെ നോക്കാനും,
എന്നും സന്തോഷകരമായ
കാലാവസ്ഥ നിലനിർത്താനും
നിന്നെ സഹായിക്കുന്നത്
ഈ സ്വാതന്ത്ര്യത്തിന്റെ
ഫലപ്രദമായ വിനിയോഗമാണ്.

ആത്മവിശ്വാസം.my diary.Khaleelshamras

ആത്മവിശ്വാസം
ആത്മ ധൈര്യമാണ്.
നീട്ടിവെയ്ക്കാനുള്ള പ്രവണതയേയും
മുശിപ്പിനേയും അവഗണിച്ച്
ലക്ഷ്യത്തിലേക്കുള്ള
മുന്നേറ്റമാണ് ആത്മവിശ്വാസം.
ഒരു ഭാഹ്യ പ്രേരണയിലും
ആടി ഉലയാത്ത
സ്ഥിരതയുള്ള നിലനിൽപ്പാണ്
ആത്മവിശ്വാസം.

Friday, July 22, 2016

വികാരങ്ങളുടെ പ്രഷർകുക്കർ.my diary.Khaleelshamras

പ്രശർകുക്കറിലെ
തിളച്ചുമറിയുന്ന ചൂടുജലം
പോലെയാണ്
നിന്നിലെ വികാരങ്ങൾ.
അവ നിന്നിൽ തിളച്ചുമറിയുകയാണ്
നിന്റെ ജീവിതമാവുന്ന പ്രഷർകുക്കർ
എപ്പോൾ വേണമെങ്കിലും
പൊട്ടിത്തെറിക്കാൻ പാകത്തിൽ
സമ്മർദ്ദം വർദ്ധിച്ചു വരികയാണ്.
എത്രയും പെട്ടെന്ന് പ്രഷർകുക്കറിന്റെ
സമ്മർദ്ദ നിയന്ത്രണ ബട്ടൺ
അമർത്തി അതിലെ കാറ്റ് പുറംതള്ളുക.

സ്നേഹത്തിൻറെ നിർവചനം

ഏറ്റവും പ്രിയപ്പെട്ട ഒരാളായി നിനക്ക് ആരെങ്കിലുമുണ്ടെങ്കിൽ അവിടെ നിനക്ക് നിൻറെ സ്നേഹത്തിൻറെ രൂപം ദർശിക്കാം. സ്നേഹത്തിൻറെ നിർവചനം കണ്ടെത്...