മരണത്തിൽ നിന്നും രക്ഷപ്പെട്ട കഥ.my motivational talk preperation .khaleelshamras

മരണത്തിൽ നിന്നും
കഷ്ടിച്ചു രക്ഷപ്പെട്ട ഒരു
കഥയെങ്കിലും പറയാനില്ലാത്ത
ഒരു മനുഷ്യനുമുണ്ടാവില്ല.
പല പ്പോഴും
ആത്മ സാക്ഷാത്കാരം
കൈവരിച്ച ഭൂരിഭാഗം
വ്യക്തികളിലും
ഇത്തരം മരണത്തിൽ നിന്നും
രക്ഷപ്പെട്ട ഏതെങ്കിലും
ഒരനുഭവത്തിന്റെ
കഥ പറയാനുണ്ടാവും.
ജീവതത്തിന്റെ
മുന്നോട്ടുള്ള യാത്രക്ക്
പ്രേരണയായ അത്തരം
കഥകൾ
നിനക്കുമുണ്ട് .
അവ കണ്ടെത്തുക.
ഇനി കണ്ടെത്തിയില്ലെങ്കിൽ
പേടിക്കേണ്ട
സന്തോഷത്തോടെ ഈ നിമിഷത്തിലേക്ക്
നോക്കുക.
ആരൊക്കെയോ ഈ നിമിഷവും
മരിച്ചിരിക്കുന്നു.
അതിലൊന്നും പെടാതെ
രക്ഷപ്പെട്ട്
നീ ഇവിടെതന്നെ  ജീവിക്കുന്നു.
ഈ ഒരു കഥ പോരേ നിനക്ക്
സഫലീകരിക്കപ്പെട്ട ഒരു ജീവിതത്തിന്
കരുത്ത് നൽകാൻ.

Popular Posts