വിശ്വാസവും മനോഭാവവും.my diary. khaleelshamras

നിനക്ക് ഒരു കാര്യം ചെയ്യാൻ തോന്നുന്നു.
പക്ഷെ അതിനൊന്ന് തുടക്കം
കുറിക്കാൻ നിന്റെ മടി നിന്നെ
അനുവദിക്കുന്നില്ല.
പക്ഷെ അതേ പ്രവർത്തി
ചെയ്തു തീർത്താൽ,
കോടാനുകോടി രൂപയുടെ
പ്രതിഫലം കിട്ടുമെങ്കിൽ
നിന്റെ അവസ്ഥ എന്തായിരിക്കും.
ചാടി കയറി
ആ പ്രവർത്തി ചെയ്യുന്നതിന്
മുമ്പിൽ ഒരു തടസ്സവും
നിനക്കുണ്ടാവില്ല.
അപ്പോൾ പ്രശ്നം
ചെയ്യേണ്ട കാര്യമല്ല
മറിച്ച് നിന്റെ ഉള്ളിലെ
വിശ്വാസവും മനോഭാവവുമാണ്.
ഇത്തരം എന്തെങ്കിലും
വലിയ പ്രതിഫലങ്ങൾ
നിനക്കായി കാത്തിരിക്കുന്നു
വെന്ന വിശ്വാസം
നിന്റെ മനസ്സിൽ
പോസിറ്റീവ് മനോഭാവത്തിന്റെ
അന്തരീക്ഷം സൃഷ്ടിക്കുന്നു.

Popular Posts