മരിക്കാത്ത അവസ്ഥ.my diary. khaleelshamras

ആറ്റത്തിന്റെ ലവലിലുള്ള
ഓരോ സൃഷ്ടിയിലേയും
കാഴ്ചകളിലേക്ക്
നമ്മുടെ നോട്ടം ചെന്നെത്തുമ്പോൾ
പ്രപഞ്ചത്തിലെ എല്ലാത്തിനുമിടയിൽ
രൂപപ്പെടുന്ന
വിശാലമായ ഒരൈക്യമുണ്ട്.
ഘരവും വായുവും വെള്ളവും
സസ്യങ്ങളും ജന്തുക്കളും
ജീവനുള്ളവയും ഇല്ലാത്തവയും
അങ്ങിനെ എല്ലാമെല്ലാം
ഒന്നായി മാറുന്ന ഒരവസ്ഥ.
മരണത്തെ പേടിച്ച്
ജീവിക്കാൻ മറക്കുന്ന
മനുഷ്യർക്ക്
മരണ ശേഷവും
മരിക്കാതെ
എതെങ്കിലും ഒരു കോണിൽ
ഒരാറ്റമായെങ്കിലും ജീവിക്കാമെന്ന
പ്രതീക്ഷ.
ഒരാറ്റത്തിൽ അതീവ ശക്തമായി
ജീവിക്കുന്ന
ന്യൂട്രോണുകളും
പ്രാട്ടോണുകളും
ന്യൂക്ളിയസും
ഒക്കെ അടങ്ങിയ
അവന്റെ ചലിക്കുന്ന
ജീവനെ കുറിച്ചുള്ള പ്രതീക്ഷ.
ആറ്റങ്ങൾ കൂടി ചേർന്ന്
രൂപപ്പെട്ട കോശങ്ങളുടെ
അനന്തര ഫലമായി
വരുന്ന മനസ്സെന്ന
പ്രവർത്തനത്തിന്റെ ഫലങ്ങൾ
ഉണ്ടാവില്ലെങ്കിലും
ജീവന്റെ ഒരു കണികയായി
അവനേറെ സ്നേഹിച്ച
എന്നാൽ ഉപയോഗപ്പെടുത്താൻ മറന്ന
ഭൂമി ജീവിതത്തിൽ
നിലനിൽക്കാമെന്ന പ്രതീക്ഷ.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്