വ്യത്യസ്തനാവുക.my diary. khaleelshamras

സമയത്തിന് ഒരു മുല്യവും
കൽപ്പിക്കാതെ
സ്വയം നിയന്ത്രണത്തിന്റെ
ശക്തിയൊന്നും ഉപയോഗിക്കാതെ
അലസമായ
നെഗറ്റീവ് ചിന്തകളുമായി
വിരഹിക്കുന്ന ഒരു
ഭൂരിപക്ഷത്തിലേക്കാണ്
സമയത്തിന് മുല്യം നൽകണമെന്നും
നല്ലതുമാത്രം ചിന്തിച്ച്
നല്ലത് മാത്രം
പുറം ലോകത്തിന് നൽകി
ജീവിക്കണമെന്ന ലക്ഷ്യവുമായി
നീ നടന്നു ചെല്ലുന്നത്.
സമൂഹം നിനക്ക്
മുമ്പിൽ അപ്പോൾ പരീക്ഷണശാലയാവുകയാണ്.
നിന്റെ ലക്ഷ്യബോധത്തിൽ നിന്നും
തെന്നി പോവാനുള്ള എല്ലാ
സാധ്യതകൾക്കുമിടയിലും
പിടിച്ചു നിൽക്കാനുള്ള
പരീക്ഷണമാണ് അവിടെ നടക്കുന്നത്.
സമൂഹത്തിലെ ചർച്ചകൾ
നിരുൽസാറപ്പെടുത്തലിലും
കുറ്റപ്പെടുത്തലിലും
കേന്ദ്രീകരിച്ച് മുന്നേറുമ്പോൾ
നീ വ്യത്യസ്തനാവുക.
അവരെ പ്രോൽസാഹിപ്പിച്ചവനും
നല്ലതിനെ കണ്ടെത്തിയവനും ആവുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്