നാം തന്നെയാണ് നമ്മുടെ പ്രകൃതി.my diary. khaleelshamras

നിന്റെ ജീവൻ നിലനിർത്തിയ
ഭക്ഷണം
അതാണ് ഓക്സിജൻ.
നീ പിറന്നുവീണ നിമിഷത്തിൽ
സന്തോഷം നിറഞ്ഞ
മനസ്സോടെ അമ്മ മുലയൂട്ടിയ പോലെ
അമ്മയുടെ അതേ ലാളനയോടെ
മരണം വരെ ഓരോ മനുഷ്യനേയും
പിറന്നുവീണ കുട്ടിയായികണ്ട്
വായുവെന്ന ഭക്ഷണം ഊട്ടുകയാണ്
എന്നും പുഞ്ചിരിച്ച് നമ്മെ
നോക്കി നിൽക്കുന്ന
നമ്മുടെ പ്രകൃതി.
പലപ്പോഴായി നാം അവയെ
വെട്ടിമുറിക്കുമ്പോൾ പോലും
നമ്മോടുള്ള സ്നേഹത്തിന്റെ
പേരിൽ
ഒന്നലുറക പോലും
ചെയ്യാതെ അവ നമുക്ക് വഴങ്ങി തരുന്നു.
പക്ഷെ ഓരോ ചെടി
വെട്ടി മാറ്റുമ്പോഴും നാം
മറക്കുന്ന ഒന്നുണ്ട്
നാം വെട്ടി മാറ്റുന്നത് നമ്മുടേയും
തലമുറകളുടേയും ജീവനെ തന്നെയാണ്
എന്ന സത്യം.
നാം ചീത്തയായത് ഒന്നും ഭക്ഷിക്കാൻ
ആഗ്രഹിക്കുന്നില്ല
പക്ഷെ നമ്മുടെ പ്രകൃതിയെ കൊണ്ട്
അതൊക്കെ ദക്ഷിപ്പിക്കുന്നു.
വൃത്തിയും വെടിപ്പുമുള്ള ശരീരം
കാത്തുസൂക്ഷിക്കുന്ന നാം
നമ്മുടെ തന്നെ ഭാഗമായ
നമ്മുടെ പ്രകൃതിയെ
വൃത്തികേടാക്കാനാണ്
പരിശ്രമിക്കുന്നത്.
നമ്മുടെ മാലിന്യങ്ങളെ
നാം പ്രകൃതിയിലേക്ക് വലിച്ചെറിയുന്നു.
എന്നിട്ട് വൃത്തികേടാക്കുന്നു.
നമ്മുടെ പ്രകൃതിയെ
നമ്മുടെ ജീവന്റെ ഭാഗമായി കണ്ട്
നാം നമ്മുടെ കാര്യത്തിൽ കാണിച്ച
അതേ ശ്രദ്ധ പ്രകൃതിയോടും കാണിക്കുക.
ഒരു പാട് കുട്ടികൾക്ക്
ജൻമം കൊടുക്കാൻ
നിയമവിലക്കുകൾ ഉള്ള
നാം
ജീവനുള്ള ചെടികളെ
വീട്ടിലെ ഒരംഗമയോ
നാം തന്നെയായോ കണ്ട്
നട്ടു വളർത്തുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്