ആത്മ നിയന്ത്രണത്തിന്റെ മാസത്തിൽ.my diary. khaleelshamras

ആത്മ നിയന്ത്രണത്തിന്റെ
ദിന രാത്രങ്ങൾ കടന്നു പോവുകയാണ്.
കാരുണ്യവാനായ ഒരു
ദൈവത്തിനു വേണ്ടി മാത്രമുള്ള
സമ്പൂർണ്ണ സമർപ്പണത്തിലൂടെ
മരണത്തിനു മുമ്പും
ശേഷവും സമാധാനം
കൈവരിക്കുക എന്ന ഒറ്റ
ഉൾ പ്രേരണയോടെ.
പരസ്പരം കുറ്റം പറച്ചിലുകൾ
ഒരു പരിധി വരെ അവസാനിപ്പിച്ചും
അസൂയയുടെ അഗ്നിയെ
കെടുത്തിയും
ഉദാര ദാനധർമ്മങ്ങളിലൂടെ
ഹൃദയത്തെ വരിഞ്ഞുമുറുക്കിയ
പിശുക്കിന്റെ ചങ്ങലക്കെട്ട് പൊട്ടിച്ചും,
മിതമായി ഭക്ഷണം കഴിക്കാൻ
പഠിപ്പിച്ച
ഒരാചാര്യന്റെ അനുയായി ആയിരിന്നിട്ടും
അതിനെ വെല്ലുവിളിക്കുന്ന
രീതിയിൽ ഭക്ഷണം കഴിക്കാൻ
മുതിർന്ന ഒരവസ്ഥക്ക് താൽക്കാലിക
വിരാമമിട്ട് ഒരു പകൽ
മുഴുവനും തിന്നാതെ
പിടിച്ചു നിന്ന
ദിനരാത്രങ്ങൾ.
നെഗറ്റീവ് വികാരങ്ങൾക്ക് മീതെ
പോസിറ്റീവ് വികാരങ്ങൾക്ക്
സമ്പൂർണ്ണ ആതിപത്യം
ലഭിച്ച ഈ ഒരു മാസം
ന്നൽകുന്ന വലിയ ഒരു പാഠമുണ്ട്.
ആർക്ക് വേണമെങ്കിലും
നൻമയുടേയും സ്നേഹത്തിന്റേയും
ഭക്ഷണ നിയന്ത്രണത്തിന്റേയും
ദാനത്തിന്റേയും
വഴിയിൽ മനസ്സിനേയും
പിടിച്ചു നിർത്താൻ കഴിയും.
അതിനു വേണ്ടത്
നമ്മെ ആത്മാർത്ഥമായി
പിടിച്ചു നിർത്തിയ ഉൾപ്രേരണയാണ്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്