കണക്കു പറച്ചിലിന്റെ ദാമ്പത്യം.my diary from a real event i observed in my practice

ഒരു പാട് കണക്കുകൾ
ഭർത്താവ് ഭാര്യക്കു മുമ്പിൽ
നിരത്തി.
വാങ്ങിയ വസ്തുക്കളുടെ,
കുട്ടികളുടെ പഠനച്ചിലവിന്റെ
പിന്നീട് മറ്റു പലതിന്റേയും.
ഭാര്യയും അതുപോലെ
കുറേ കണക്കുകൾ നിരത്തി.
കണക്കുകളും കണക്കുകളും
തമ്മിലുള്ള
ലാഭ നഷ്ടങ്ങളുടേയും
കടങ്ങളുടേയും
ചർച്ചകൾക്കിടയിൽ
ഒരു കാര്യം മനസ്സിലായി.
അവിടെ
രണ്ട് കണക്കുകൾ തമ്മിലായിരുന്നു
കല്യാണം കഴിച്ചതെന്ന്.
അവസാനം എല്ലാത്തിനുമൊടുവിൽ
ഭാര്യ ഭർത്താവിനോട് പറഞ്ഞു.
നിങ്ങളുടെ കുട്ടികളെ
ഭർഭപാത്രത്തിൽ പോറ്റിയതിന്റെ
വാടക തരാൻ ഭാക്കിയുണ്ട്.
ഭർത്താവ് വിട്ടുകൊടുത്തില്ല.
ഞാൻ ഉണ്ടാക്കിയ ഈ
വീട്ടിൽ നീ ഇത്രയും നാൾ
താമസിച്ചില്ലേ
അതിന്റെ വാടകയിൽ നിന്നും
അതങ്ങ് കുറച്ചോ.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്