നൻമയുടേയും സ്നേഹത്തിന്റേയും ആഘോഷം.മൈ diary. khaleelshamras

ഭാവിയിലേക്ക് നോക്കിയിരുന്നാൽ
അവിടെ പലതും
കാണും
പക്ഷെ നിന്നെ മാത്രം കാണില്ല.
ഇന്നലെകളിലേക്ക് ഒന്നു
തിരിച്ചു പോവാൻ
ശ്രമിച്ചാൽ
ഒരിക്കലും സഫലമാവാത്ത
ഒരു യാത്രയാണ് അത്
എന്ന് തിരിച്ചറിയും.
പക്ഷെ ഈ ഒരു നിമിഷം
നിന്റെ വർത്തമാനകാല മെന്ന
ഈ നിമിഷം.
ഇവിടെ എല്ലാമെല്ലാമുണ്ട്.
നിന്റെ ജീവിതത്തെ
ഒരു ആഘോഷമാക്കാൻ
പാകത്തിലുള്ളതെല്ലാം ഉണ്ട്.
നൻമയുടേയും സ്നേഹത്തിന്റേയും
പിന്നെ
അറിവിന്റേയും ആഘോഷമാക്കി
ഈ നിമിഷത്തെ മാറ്റുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്