Thursday, June 30, 2016

Happy doctors day.Dr KHALEELSHAMRAS. MD.PGDHSC PREVENTIVE CARDIOLOGY.DIPLOMA IN COUNSELLING PSYCHOLOGY.

ഡോക്ടർ എന്നാൽ
ഏറ്റവും നല്ല അദ്ധ്യാപകൻ
എന്നാണ് അർത്ഥം.
പേഷ്യന്റ് അല്ലെങ്കിൽ
രോഗിയെന്നാൽ
ഒരു പാട് ക്ഷമയുള്ളവൻ എന്നും.
ഒരു പാട് മരുന്നുകൾ കുറിച്ചു
കൊടുക്കുക എന്നതിനേക്കാളുപരി
നല്ല പാoങ്ങൾ പഠിപ്പിച്ചു കൊടുക്കുക
എന്നതാണ്
ഒരു ഡോക്ടർ ചെയ്യേണ്ടത്.
ക്ഷമയോടെ എന്തും
കേൾക്കാൻ തയ്യാറായി നിൽക്കുന്ന
വ്യക്തിയെ ആരോഗ്യം എന്ന
ഏറ്റവും സന്തോഷകരമായ അവസ്ഥയിലേക്ക്
ഉയർത്തി കൊണ്ടു വരിക.

മടിയുടെ കവാടങ്ങൾ.my diary. khaleelshamras

മടിയുടെ
കവാടങ്ങൾ ഉന്തി തുറക്കാതെ
ആരും തങ്ങളുടെ
സ്വപ്ന സാക്ഷാത്കാരത്തിന്റെ
വീഥിയിൽ പ്രവേശിച്ചിട്ടില്ല.
പലരും മടിയെ
തന്റെ യാത്രക്കു മുന്നിലെ
മാർഗ്ഗതടസ്സമായി കണ്ട്
യാത്രയിൽ നിന്നും പിന്തിരിയുന്നു.

കലണ്ടറിലെ താളുകൾ മറിയുമ്പോൾ.my diary. khaleelshamras

കലണ്ടറിലെ താളുകൾ
മറിഞ്ഞു തീരുമ്പോൾ
നീ അറിയേണ്ട ഒന്നുണ്ട്.
അനന്തമായൊരു വിശ്രമത്തിന്റെ,
ഉത്തരവാദിത്വങ്ങൾ ഒന്നുമില്ലാത്ത,
കഷ്ടപ്പാടുകളോ വിവേചനമോ
ഇല്ലാത്ത
നിന്റെ ദിനങ്ങളിലേക്ക് നീ അടുത്തു
എന്ന പരമസത്യം.
ഒരു പക്ഷെ
ഇത് നിന്റെ ജീവിതത്തിന്റെ അവസാന
നിമിഷങ്ങൾ ആയിരിക്കാം
അല്ലെങ്കിൽ അവസാന മാസമായിരിക്കാം
അല്ലെങ്കിൽ അവസാന വർഷമായിരിക്കാം
ഒരു പക്ഷെ അത് കുറച്ച് അപ്പുറത്തേക്ക്
നീണ്ട് എന്നിരിക്കാം.
പക്ഷെ അതൊന്നും
നീ ചിന്തിക്കേണ്ട.
നീ ചിന്തിക്കേണ്ടത്
ഇത് നിന്റെ ജീവിതത്തിന്റെ
അവസാന നിമിഷങ്ങൾ ആണ് എന്നാണ്.
എന്നിട്ട് അതിനനുസരിച്ച്
ജീവിതത്തെ പാകപ്പെടുത്തുക.
ജീവിതത്തിന്റെ അവസാന നിമിഷങ്ങളിലേക്ക്
പ്രാപ്പിക്കപ്പെട്ട ഒരു വ്യക്തി
ജീവിതത്തോട്
എത്ര പോസിറ്റീവ് ആയി സമീപിക്കുമോ
അതു പോലെ ജീവിക്കുക.

ചിന്തകൾ.my diary. khaleelshamras

പണ്ട് ഈ മനുഷ്യനും
കണ്ട പട്ടിക്കും കടുവക്കും
ഒക്കെ ഭക്ഷണമായിരുന്നു.
ഇവയെയൊക്കെ
തന്റെ കാൽകീഴിൽ ഒതുക്കി
ഭൂമിയിലെ രാജാവായി വാഴാൻ മനുഷ്യനു
കഴിഞ്ഞു.
മനുഷ്യനെ അതിനു സഹായിച്ചത്
ദൈവം അവന് നൽകിയ
ശാരീരിക ശക്തി അല്ലായിരുന്നു.
മറിച്ച് അവന് നൽകിയ
ചിന്തയുടെ ശക്തിയാണ്.
ചിന്തകൾ കൊണ്ടാണ്
മനുഷ്യന് മറ്റു ജീവജാലങ്ങളേക്കാൾ
വളരാൻ കഴിഞ്ഞത്.
ആ ചിന്താശേഷിയുള്ള,
ബുദ്ധിശക്തിയുള്ള
വലിയ മനുഷ്യർ തന്നെയാണ്
നീയും നിന്റെ ഈ നിമിഷത്തിലെ
ജീവിക്കുന്നവരും.
ചിന്തകളെ ഫലപ്രദമായി വിനിയോഗിച്ച്
ജീവിതത്തെ ധന്യമാക്കുക.

Wednesday, June 29, 2016

കായ്കനി.my diary. khaleelshamras

ഓരോ നല്ല അനുഭവവും നിന്നിൽ
ഒരു വിത്ത് വിതയ്ക്കുന്നു.
എന്നും രുചിക്കാൻ
പാകത്തിലുളള കായ്കനികൾ
ഉൽപാദിപ്പിക്കുന്ന
ഒരിക്കലും വെട്ടിമാറ്റാൻ പറ്റാത്ത
വൃക്ഷങ്ങൾ ആയി അവ വളരുന്നു.

സ്വയം നുണ പറഞ് പറ്റിക്കുന്നവർ.my diary. Khaleelshamras

നീ എറ്റവും കൂടുതൽ
നുണ പറയുന്നത് നിന്നോടാണ്.
നിനക്ക് പലതിനും കഴിയില്ല എന്നും
നീ താഴ്ന്നവനാണ് എന്നും
ഇനി പ്രതീക്ഷയില്ല എന്നുമൊക്കെയുള്ള
പച്ച നുണകൾ
ഏതൊക്കെ മനുഷ്യർക്ക്
എന്തൊക്കെ സാധ്യതകൾ ഉണ്ടോ
അതൊക്കെയുള്ള
നിന്നെ
കള്ളം പറഞ് സ്വയം
പറ്റിച്ചുകൊണ്ടിരിക്കുകയാണ്.
ഈ കള്ളം പറച്ചിൽ നിർത്തി
എത്രയും പെട്ടെന്ന്
എനിക്കെല്ലാം സാധ്യമാണ്
ഞാൻ ഒരു പാട് മുല്യമുള്ള
വിലപ്പെട്ട മനുഷ്യനാണ്
തുടങ്ങിയ സത്യങ്ങൾ
സ്വന്തത്തോട് പറഞ്ഞു തുടങ്ങുക.

ദൃശ്യവിസ്മയങ്ങളുടെ ലോകം.my diary. khaleelshamras

ഒരു പാട് മനോഹര കാഴ്ചകൾ തേടി
നീ ലോകം ചുറ്റുന്നു.
അല്ലെങ്കിൽ അതിന്
ആഗ്രഹിക്കുന്നു.
പക്ഷെ അതിനിടയിൽ
നീ മറക്കുന്ന മറ്റൊന്നുണ്ട്.
ദൃശ്യ വിസ്മയങ്ങളുടേയും
അൽഭുതങ്ങളുടേയും അനന്തമായ
കലവറകൾ ഉള്ള നിന്റെ
ഉള്ളിലേക്ക് ഒന്നെത്തി നോക്കാൻ.
വലപ്പോഴും അവ കണ്ട്
ആസ്വദിക്കാൻ.

അപ്രത്യക്ഷമാവുന്നവയെ പേടിക്കേണ്ട.my diary. khaleelshamras

തികച്ചും നൈമിഷികവും
പെട്ടെന്ന് തന്നെ അപ്രത്യക്ഷമാവുന്നതുമായ
ജീവിത രംഗങ്ങളെ.
അനന്തവും
അപ്രത്യക്ഷമാവാത്തതുമായി
കാണുന്നത് കൊണ്ടാണ്
പല ജീവിത പ്രതിസന്ധികളും
നിന്നെ തളർത്തി
കളയുന്നത്.
ആ ഒരു രീതിയിൽ കാണുന്നതുകൊണ്ടാണ്
നിന്റെ വികാരങ്ങളെ
ആ നിമിഷങ്ങളിൽ പിടിച്ചു
നിർത്താൻ സാധിക്കാതെ പോവുന്നത്.
അത്തരം സന്ദർഭങ്ങളിൽ
പെട്ടെന്ന് അപ്രത്യക്ഷമാവുന്നതും
അനന്തമല്ലാത്തതുമായ
ഒരു ജീവിത രംഗത്തിലാണ്
ഞാനിപ്പോൾ ഉള്ളത്
എന്ന ബോധം
അത്തരം രംഗങ്ങൾ
നിന്റെ മനസ്സിൽ സൃഷ്ടിച്ചേക്കാവുന്ന
നെഗറ്റീവ് വികാരങ്ങളിൽ
നിന്നും ഒഴിഞ്ഞുമാറാൻ
സഹായിക്കും.

വഴികളിലെ മാലിന്യങ്ങൾ.my diary. khaleelshamras

വഴികളിൽ മാലിന്യങ്ങൾ ഒരു പാട്
ഉണ്ട്
അവ മാറ്റി വൃത്തിയാക്കാൻ ശ്രമിക്കാം.
പക്ഷെ എടുത്ത് തിന്നരുത്.
നിന്റെ ജീവിത യാത്രയിൽ
പലരും പലതും
പറയുന്നത് നിനക്ക്
കേൾക്കേണ്ടി വരും.
അതിൽ ഭൂരിഭാഗവും
നെഗറ്റീവുകൾ ആയിരിക്കും.
അത് കേൾക്കാതിരിക്കാൻ
ചെവി പൊത്തി നടക്കേണ്ട.
അവ കേൾക്കുക
പക്ഷെ നിന്റെ മനസ്സിന്റെ
സമാധാനം തല്ലി തകർക്കാനോ
നിന്റെ നൻമയുടെ ഭാഷ
മാറ്റാനോ അതൊരു കാരണമാവരുത്.

രാജവീഥി.my diary. khaleelshamras

നിനക്ക് യാത്ര ചെയ്യാൻ
സുഖകരമായ ഒരു രാജവീഥി
തെളിയുന്നതും
കാത്തിരിക്കുകയാണ് നീ.
പക്ഷെ നീ ഒന്നറിയുക
ഈ ജീവിതത്തിൽ
നിനക്ക് യാത്ര ചെയ്യാൻ
ഒരു രാജവീഥിയും തെളിയാൻ
പോവുന്നില്ല.
പക്ഷെ വീഥി എത്ര
ദുർഘടം നിറഞതാണെങ്കിലും
ഒരു രാജാവായി അതിലൂടെ
യാത്ര ചെയ്യാൻ നീ തയ്യാറാവുക.

Tuesday, June 28, 2016

ചിത്രം.മൈ diary.khaleelshamras

ജീവിതത്തിൽ നീ കൈവരിച്ച
ഒരുപാട് നേട്ടങ്ങൾ.
അതി മനോഹരമായ
ചിത്രങ്ങൾ ആയി മനസ്സിലെവിടെയൊക്കെയോ ഉണ്ട്.
അവയെ ശേഘരിച്ച്
മനസ്സിന്റെ മുന്നിലേക്ക്
കൊണ്ട് വരിക.
ജീവിക്കുന്ന ഈ നിമിഷത്തിൽ
കാണാൻ പാകത്തിൽ
സ്ഥാപിക്കുക.

നല്ല നാളെകൾ.my diary. khaleelshamras

നല്ല നാളെകൾ
ഭാവിയെ കുറിച്ച് സ്വപ്നം കണ്ടിരിക്കുന്നവർക്കുള്ളതല്ല
മറിച്ച് ഈ നിമിഷത്തെ
ഫലപ്രദമായി വിനിയോഗിച്ച്
ജീവിക്കുന്നവർക്കുള്ളതാണ്.
അതു കൊണ്ട്
നാളെകളെ കുറിച്ച് സ്വപ്നം കണ്ടിരിക്കാതെ
സ്വപ്ന സാക്ഷാത്കാരത്തിന്റെ
കർമവീഥിയിലേക്ക്
ഈ നിമിഷം ചുവടുവെയ്പ്പ് നടത്തുക.

ഇഷ്ടമില്ലായ്മയുടെ പരമസത്യം.my diary. khaleelshamras

ചൂടുവെള്ളവും തണുത്ത വെള്ളവും
ഒരുമിച്ച് ഒരേ ഗ്ലാസിൽ നിന്നും
കുടിക്കണമെന്ന് ആഗ്രഹിക്കുന്നതു പോലെയാണ്.
ഒരേ സമയംഒരുപാട് സ്നേഹമുണ്ട് എന്ന് പറയുകയും
അതേ സമയം തന്നെ
പരസ്പരം കലഹിക്കുകയും,
കുറ്റം പറയുകയും,
വിട്ടുവീഴ്ച്ച ചെയ്യാതിരിക്കുകയും
ഒക്കെ ചെയ്യുന്ന
ബന്ധങ്ങളിൽ അരങ്ങേറുന്നത്.
നാവിലൂടെ സ്നേഹം പ്രഖ്യാപിച്ചുകൊണ്ടിരിക്കേതന്നേ
അവരുടെ ഉപബോധ മനസ്സ്
വിളിച്ചു പറയുന്ന
ഒരു പരമ സത്യമുണ്ട്.
ഒട്ടും ഇഷ്ടമില്ലായ്മയുടെ
പരമസത്യം.

സ്വാതന്ത്ര്യം.my diary. khaleelshamras

നിന്റെ മനസ്സിനെ
മറ്റൊരാളിലേക്ക് മാറ്റിവെക്കാൻ
കഴിയാത്തയിടത്തോളം കാലം
നിന്റെ സ്വാതന്ത്ര്യത്തെ
ഇല്ലാതാക്കാൻ മറ്റൊരാൾക്കും കഴിയില്ല.
സ്വാതന്ത്ര്യം എന്നത്
മനസ്സുകൾ അനുഭവിക്കുന്ന
സുഖമാണ്.
അത് പുറത്തു നിന്നും കണ്ടെത്തേണ്ടതോ
പുറത്തെ സാഹചര്യങ്ങൾക്കനുസരിച്ച്
ചാഞ്ചാടപ്പെടേണ്ടതോ ആയ ഒന്നല്ല.
അത് ഭീതിയില്ലാത്ത മനസ്സിന്റെ
ഉൽപ്പന്നമാണ്.

Monday, June 27, 2016

സ്നേഹം.my diary. khaleelshamras

നിന്റെ ജീവിതത്തെ
സുഖകരമായി മുന്നോട്ട് നീങ്ങാൻ
നിനക്ക് ശക്തി പകരേണ്ട ഊർജ്ജമാണ്
സ്നേഹം.
എല്ലാ ബന്ധങ്ങളിലേയും
നല്ല വശത്തേക്ക് നോക്കാൻ
നിന്നെ പ്രേരിപ്പിക്കുന്ന ഘടകമാണ് സ്നേഹം.

ക്ഷമയും മൗനവും.my diary. khaleelshamras

ക്ഷമയുടെ അനന്തര ഫലമാണ്
മൗനം.
എന്തൊക്കെ സംസാരിക്കണമെന്ന
തീരുമാനം
ക്ഷമയുടേതാണ്.
പലപ്പോഴും
നിന്നെ നോവിച്ച സംസാരങ്ങൾക്ക്
വിത്ത് പാകിയത് നീ തന്നെയായിരുന്നു.
വികാരങ്ങളെ നിയന്ത്രിക്കാനുള്ള
ക്ഷമയില്ലായ്മയാണ്
നിന്നെ അതിലേക്ക് നയിച്ചത്.

കർമ്മ ഫലങ്ങൾ.my diary. khaleelshamras

ഓരോ കർമ്മത്തിനും ആരാധനക്കും
അതിലൂടെ നേടിയെടുക്കേണ്ട
ഒരു അനന്തര ഫലുണ്ട്.
സമ്പുർണ്ണ ഈശ്വര സമർപ്പണത്തിന്റേയും
സ്നേഹത്തിന്റേയും
സമാധാനത്തിന്റേയും
അറിവിന്റേയും
സൂക്ഷ്മതയുടേയും
നിർഭയത്വത്തിന്റേയും
മറ്റു പല പോസിറ്റീവുകളുടേയും
ഒക്കെ ഫലങ്ങൾ ആണ് അത്.
ആ സ്ഥലങ്ങൾ ആണ്
നാം ആസ്വദിക്കേണ്ടതും നോക്കേണ്ടതും.

മഴതുള്ളിയിൽ.my diary. khaleelshamras

ഉപ്പോൾ പെയ്യുന്ന
മഴയിലേക്ക് ഒന്നു ശ്രദ്ധിച്ചു നോക്കൂ.
അതിലെ ഓരോ മഴ തുള്ളിയും
നിന്റെ ഇന്നലെകളിലെ
നല്ല അനുഭവങ്ങളെ
മുന്നിലേക്ക് കൊണ്ടു വരുന്നതായി കാണാം.
അനുഭവിച്ചതിലും
എത്രയോ മടങ്ങ്
ശക്തിയിൽ
അനുഭൂനികളെ
ഹൃദയത്തിലേക്ക് വർഷിക്കുന്നതും കാണാം.

Sunday, June 26, 2016

നേട്ടം.my diary. khaleelshamras

എല്ലാവരും തനിക്കിതിൽ നിന്നും
എന്തുണ്ട് നേട്ടം എന്ന്
ചിന്തിക്കുന്നവരാണ്.
ആ നേട്ടം കണ്ടെത്താനായി
എത് വേഷം മാറാനും
അവർ തയ്യാറാണ്.
വിമർശനങ്ങളൊന്നും
അവർ മുഖവിലക്കിടക്കില്ല.
അതിന് വിമർശനത്തിനേക്കാൾ
ശക്തമായ ന്യായീകരണം
കണ്ടെത്തുകയും ചെയ്യാം.
ഏതൊക്കെ നിയമങ്ങളെ
കാറ്റിൽ പറത്തിയിട്ടാണെങ്കിലും
തനിക്കു ലഭിക്കാൻ പോവുന്ന
നേട്ടത്തോടുള്ള ഇഷ്ടം
എത്രയോ ആഴത്തിൽ
അവരിൽ ശക്തമായിട്ടുണ്ടാവും
അപ്പോഴേക്കും.

തേനരുവി എന്ന് കരുതി.my diary. khaleelshamras

തേനരുവി എന്ന് കരുതി
അതിലേക്ക് എടുത്തുചാടി
എന്നിട്ട് അതിലൂടെ
നീന്തി കുളിച്ചു
അതിൽ നിന്നും
വാതോരാതെ കുടിച്ചു.
എന്നിട്ട് പുറത്തു വന്നു
ചർദ്ദിച്ചു.
അപ്പാഴാണ് അറിഞ്ഞത്
അത് തേനരുവി
അല്ലായിരുന്നു മറിച്ച്
അഴുക്ക് ചാലായിരുന്നുവെന്ന സത്യം.
അതു പോലെയാണ്
ഇന്ന് നമുക്കിടയിൽ
അരങ്ങേറുന്ന മിക്ക ചർച്ചകളും.
അതുമായി ബന്ധപ്പെട്ട ചർച്ചകളും..

ശരിക്കുമുള്ള മൂല്യം.my diary. khaleelshamras

ഒരു വസ്ഥുവിന്റെ വിലയല്ല
അതിന്റെ മൂല്യം നിർണ്ണയിക്കുന്നത്
മറിച്ച് ആ വസ്തുവിൽ
നീ അനുഭവിക്കുന്ന ആത്മ സംതൃപ്തിയാണ്.
പലപ്പോഴും
വിലപ്പെട്ട വസ്തുക്കൾ
വാങ്ങാൻ നിന്നെ
പ്രേരിപ്പിക്കുന്ന ഘടകം.
മറ്റുള്ളവർ നിന്നെ
കൊച്ചായി കാണുമോ എന്ന തോന്നലാണ്.
ഭുരിഭാഗം മനുഷ്യരും
നീ ഉപയോഗിക്കുന്ന
വസ്തുക്കളുടെ മൂല്യത്തിൽ
അക്ഞരാണ് എന്നതാണ് സത്യം.
ഇനി ഇതൊക്കെ ശ്രദ്ധിക്കുന്ന
അരെങ്കിലുമുണ്ടെങ്കിൽ
അവർ അത്
ചെയ്യുന്നത് സ്വയം താരതമ്യപ്പെടുത്താനാണ്.
അല്ലാതെ നിന്റെ വില അളക്കാനല്ല.
നീ ഉപയോഗിക്കുന്ന ഓരോ വസ്തുവിലും
സംതൃപ്തനാവുക.
അതാണ് ശരിക്കുമുള്ള മൂല്യം എന്ന്
മനസ്സിലാക്കുക.

Saturday, June 25, 2016

ചിത്രം.my diary. khaleelshamras

നീ അവരുടെ
ശരീരങ്ങളെ കാണുന്നു.
എന്നിട്ട് അവരെ കുറിച്ച്
സമൂഹത്തിൽ നിന്നും
കേട്ടറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ
നീ വരച്ചുവെച്ച ചിത്രം നോക്കി
അവരെ കുറിച്ച് പലതും
ചിന്തിക്കുന്നു.
ശരിക്കും നിനക്കുള്ളതുപോലെ
അവരുടെ ശരീരത്തിലെ
ആത്മാവിനെ കാണാൻ
കഴിഞ്ഞിരിന്നുവെങ്കിൽ
നീ വരച്ചു വെച്ച ചിത്രത്തിൽ നിന്നും
വിത്യസ്തമായ മറ്റൊരു
ചിത്രം അവിടെ കാണാൻ കഴിഞ്ഞേനേ.

സ്വയം മനസ്സിലാക്കിക്കുക.my diary. khaleelshamras

കുട്ടികളെ കർശനമായി നിർബന്ധിച്ചുകൊണ്ടിരിക്കുന്ന കാര്യം
ചെയ്യാതിരിക്കാനുള്ള ഒരു വാശി
അവരിൽ ഉണ്ടാവും.
ഇനി നിർബന്ധിക്കാത്ത
കാര്യമാണെങ്കിൽ
അത് ചെയ്യാനുള്ള
വാശിയും അവരിൽ ഉണ്ടാവും.
കുട്ടികൾ നിർബന്ധ കാരമായ
ഒരു കാര്യം ചെയ്ത്
ശീലമാക്കണമെങ്കിൽ
അതിന്റെ പ്രാധാന്യം
അവരെകൊണ്ട് സ്വയം
മനസ്സിലാക്കി കൊടുക്കുക
എന്നതാണ് നാം ചെയ്യേണ്ടത്.

അവരുടെ ഭാഷയിൽ.my diary. khaleelshamras

ഓരോരോ പ്രായത്തിനും
വ്യക്തിക്കും
നാടിനും
ഒരു ഭാഷയുണ്ട്.
അതവർക്ക്
മനസ്സിലാവുന്ന ഭാഷയാണ്.
അവരുടെ ഭാഷയിൽ
അവരോട് സംസാരിക്കണം.
ന്നതിന് ആദ്യം വേണ്ടത്
അവരെ മനസ്സിലാക്കുക എന്നതാണ്.
ഇനി മനസ്സിലാക്കി കഴിഞാൽ
അടുത്ത സ്റ്റെപ്പ്
നീ സ്വയം അവരായി മാറുക എന്നതാണ്.
എന്നിട്ട് അവരോട് സംസാരിക്കുമ്പോൾ
നിന്നിൽ നിന്നും വരുന്ന ഭാഷ
അവരുടേത് തന്നെയായിരിക്കും.

നീ.my diary. khaleelshamras

നിന്റെ ചരിത്രം
എഴുതേണ്ട ആളല്ല നീ.
മറിച്ച് നീ എഴുതേണ്ടത്
നിന്റെ വർത്തമാനകാലമാണ്.
നിന്റെ ഭാവി പ്രവചിക്കേണ്ടവനല്ല
നീ.
മറിച്ച് ഈ വർത്തമാനകാലത്തെ
സൃഷ്ടിക്കേണ്ടവനാണ് നീ.

അസ്വാദനം.my diary. khaleelshamras

നിന്റെ ചിന്തകളിലാണ്
ആസ്വാദനം നിലകൊള്ളുന്നത്.
അത് ഫലപ്രദമായി
വിനിയോഗിച്ചാൽ
സാഹചര്യങ്ങൾ
എങ്ങിനെ മാറി മറിഞ്ഞാലും
മനസ്സിനെ സന്തോഷകരമായ
അവസ്ഥയിൽ
എപ്പോഴും പിടിച്ചു നിർത്താൻ
കഴിയും.

പ്രശ്നങ്ങൾക്ക് പരിഹാരം.മൈ diary.khaleelshamras

ജീവിതത്തിൽ ഏത്
പ്രതിസന്ധി ഘട്ടത്തോട്
മല്ലിടുമ്പോഴും
ആ ഒരു അവസ്ഥയുടെ
വ്യത്യസ്ഥ കോണിൽ നിന്നുമുള്ള
ചിത്രങ്ങൾ
നിന്റെ ചിന്തകളുടെ
അഭ്രപാളിയിൽ
മിന്നിമറിയണം.
ഏതോ ഒരു ഇന്നലകളിലേക്ക്
തിരികെ പോയി ഈ ഒരവസ്ഥയെ
നിരീക്ഷിക്കാം.
അല്ലെങ്കിൽ ഒരു നാളെയിൽ
പോയി തിരിഞ്ഞു നോക്കാം.
മരണകാടക്കയിൽ കിടന്നോ
അതിനു ശേഷമുള്ള ഒരു
ദിവസത്തിൽ നിന്നോ നോക്കാം.
നിന്റെ കണ്ണിലൂടെ കാണാം.
ഈ പ്രതിസന്ധിയിലെ
മറ്റ് അഭിനേതാക്കളുടെ
കണ്ണിലൂടെ കാണാം.
ഇങ്ങിനെയൊക്കെ
ചെയ്യുന്നതലുടെ
പ്രതിസന്ധിയുടെ തീവ്രത
കുറയുമെന്നുമാത്രമല്ല
നല്ലൊരു പരിഹാരവും
മുന്നിൽ തെളിയും.

ഈ നിമിഷത്തിൽ.my diary. khaleelshamras

ഈ നിമിഷത്തെ
നന്നാക്കുക എന്നതൊന്നു
മാത്രമാണ്
നീ ചെയ്യേണ്ടത്.
പലപ്പോഴും
നിന്റെ ഇന്നലെകളിലെ
മാലിന്യങ്ങളെ
ഈ നിമിഷത്തിലേക്ക്
വലിച്ചിട്ട്
അതിനെ അശുദ്ധമാക്കുകയാണ്
നീ ചെയ്യുന്നത്.
ഈ നിമിഷത്തിന്റെ
കയ്യിൽ സുരക്ഷിതമായി നിൽക്കുന്ന
സന്തോഷത്തിനു വേണ്ടി
കാത്തിരിക്കുകയുമാണ് നീ.

ഒഴുക്കു വെള്ളം.my diary. khaleelshamras

ഒഴുകി കൊണ്ടിരിക്കുന്ന പുഴയിലെ
ജലം പോലെയാണ്
ഓcരാ മനസ്സിലേയും ചിന്തകൾ.
ആ ചിന്തകൾക്കനുസരിച്ച്
ആയിരിക്കും
പലരുടേയും നാവിൽനിന്നും
വരുന്ന വാക്കുകൾ.
പലപ്പോഴും അവയെ
കെട്ടിക്കിടക്കുന്ന ജലത്തെ
പോലെയാണ്
നാം കാണുന്നത്.
എന്നും കേൾക്കുന്ന വാക്കുകൾ എന്ന പോലെ
എന്നും കാണുന്ന കാഴ്ചകൾ
എന്ന പോലെയാണ് പലപ്പോഴും
പ്രതികരണങ്ങൾ ഉണ്ടാവുന്നത്.
അതാണ് നിന്റെ
ജീവിതത്തെ അഴുക്കാക്കുന്നത്.
ചീത്ത ചിന്തകളിൽ നിന്നും
ചീത്ത വാക്കുകൾ പ്രത്യക്ഷപ്പെടുമ്പോൾ
അവയെ തടഞ്ഞു വെക്കാനോ
പ്രതിരോധിക്കാനോ ശ്രമിക്കാതെ
ക്ഷമയോടെ നീരീക്ഷിക്കുക.

Thursday, June 23, 2016

ഈ നിമിഷത്തിലെ ചിന്തകൾ.my diary. khaleelshamras

ഈ നിമിഷത്തിലെ
നിന്റെ ചിന്തകളിൽ
നിറക്കാൻ
ഒരുപാട് നല്ല അനുഭവങ്ങളുടെ
ഓർമകൾ നിന്നിലുണ്ട്.
ഒരു മായാജാലം പോലെ
പുതിയ പുതിയ ചിന്തകളെ
സൃഷ്ടിക്കാനുള്ള
കഴിവ് നിനക്കുണ്ട്.
എന്ത് ചിന്തിക്കണം
എങ്ങിനെ ചിന്തിക്കണം
എന്ന് തീരുമാനിക്കാനുള്ള
പൂർണ്ണ സ്വാതന്ത്ര്യം നിനക്കുണ്ട്.
എന്നിട്ടും
അതൊന്നും ഉപയോഗപ്പെടുത്താതെ
ചിന്തകളെ അലസമായി വിടുകയാണ് നീ.

നീയും ദൈവവും.my diary. khaleelshamras

ആദ്യം നീ അളവറ്റ
ദയാലുവും സമാധാനപ്രിയനും
ആവുക.
എന്നിട്ട് നീ കാരുണ്യവാനായ
ഒരു ദൈവത്തെ കുറിച്ച്
സംസാരിക്കുക.
അല്ലെങ്കിൽ
നിന്റെ ഉള്ളും പുറവും തമ്മിൽ
പരസ്പര ബന്ധം
ഉണ്ടാവില്ല.
നൈമിഷികവും ചാഞ്ചാടുകയും
ചെയ്യുന്ന വികാരങ്ങളുടെ
ഉത്തരമാവരുത്
നിനക്ക് നിന്റെ മതം.
മറിച്ച് അത്
ഒരറിവന്വേഷണത്തിലൂടെ കണ്ടെത്തിയതാവണം.

സമാധാനം വിറ്റ്.my diary. khaleelshamras

പലപ്പോഴും നീ
നിന്റെ സമാധാനം എന്ന
വലിയ സമ്പാദ്യം വിറ്റു
തികച്ചും മൂല്യമില്ലാത്തതും
എന്നാൽ ഉപദ്രവകരവുമായ പലതും
വിലക്ക് വാങ്ങുകയാണ്.
സ്വയം സംസാരങ്ങളായും
സമൂഹത്തിലെ
ചർച്ചകളായും പലപ്പോഴും
നീ അതാണ് ചെയ്തു കൊണ്ടിരിക്കുന്നത്.

അനു'ഭവത്തിലെ പാഠങ്ങൾ.my diary.khaleelshamras

ഓരോ അനുഭവത്തിലും
ഒരുപാട് പാഠങ്ങൾ ഉണ്ട്.
പോസിറ്റീവും നെഗറ്റീവുമായ
ഒരുപാട് പാഠങ്ങൾ.
അതിൽ നിന്നും
പാഠങ്ങൾ പടിച്ച്
മുന്നോട്ട് നീങ്ങുക എന്നതാണ്
നിനക്ക് ചെയ്യാനുള്ളത്.
അല്ലാതെ
ന്നനുഭവങ്ങളിലെ
മാലിന്യങ്ങളെ നിധിപോലെ
ശേഘരിച്ച്
ഉപയോഗപ്പെടുത്തുകയല്ല വേണ്ടത്.

തർക്കത്തിലെ അറിവ്.my diary. khaleelshamras

രണ്ട് കുട്ടർ തമ്മിലുള്ള
തർക്കത്തിൽ
ഇരു കൂട്ടരും ജയിക്കുന്നു.
കാരണം അവിടെ
പലപ്പോഴും
നടക്കുന്നത്
രണ്ട് വാകാരങ്ങൾ തമ്മിലുളള
ഏറ്റുമുട്ടൽ ആണ്.
ആ വാകാരങ്ങൾ
തീർച്ചയായും
അവർക്ക് വിജയത്തെ കാണിച്ചു കൊടുക്കും.
പക്ഷെ ഈ തർക്കങ്ങളെ
നിസ്പക്ഷ മനസ്സോടെയും
സ്പോർട്ട്സ്മാൻ സ്പിരിറ്റോടെയും
വീക്ഷിക്കുന്ന ആരെങ്കിലുമൊക്കെയുണ്ടെങ്കിൽ
അവർക്ക് ഈ തർക്കത്തിൽ നിന്നും
ശരിയായത്
അറിവിന്റെ അടിസ്ഥാനത്തിൽ
കണ്ടെത്താൻ കഴിയും.

Tuesday, June 21, 2016

പേടിയുടെ ആൾ രൂപങ്ങൾ.my diary. khaleelshamras

തീവ്രവാദവും വർഗ്ഗീയതയുമൊക്കെ
പേടിയുടെ ആൾരൂപങ്ങളാണ്.
മറ്റുള്ളവരോടുള്ള പേടിയിൽ
നിന്നും അവ പിറക്കുന്നു.
മറ്റുള്ളവരെ പേടിപ്പിച്ചു കൊണ്ട്
അവ ജീവിക്കുന്നു.
പക്ഷെ തന്റെ ഉള്ളിലെ
ധൈര്യത്തിന്റെ അവസാന
ഊർജ്ജവും ചിലവഴിച്ച്.
സമാധാനത്തിന്റെ
അന്തരീക്ഷത്തെ
ഇല്ലായ്മ ചെയ്ത്
ഒരാൾ തീവ്രവാദിയും വർഗ്ഗീയ വാദിയും
ഒക്കെയാവുന്നു.
മനസ്സിലെ
വികാര നിയന്ത്രണത്തിന്റെ
എല്ലാ കരുത്തും
നഷ്ടപ്പെടുന്നയിടത്തുനിന്നാണ്
അവ പിറക്കുന്നത്.

Monday, June 20, 2016

സാഹചര്യവും ജീവിതവും.my diary. khaleelshamras

ജീവിതം സാഹചര്യങ്ങളായല്ല
പ്രത്യക്ഷപ്പെടുന്നത്.
ഈ നിമിഷമാണ്
നിന്റെ ജീവിതം.
ഈ നിമിഷത്തിന്റെ വിജയത്തിനുവേണ്ട
എല്ലാ സാഹചര്യവും
ഈ നിമിഷത്തിൽ
തന്നെയുണ്ട്.

പടച്ചോനും പടപ്പുകളും.my diary. khaleelshamras

പടച്ചോനോട് പറയാനുള്ളത്
പടപ്പുകളോട് പറയും.
പടച്ചോന് കാണിക്കാനുള്ളത്
പടപ്പുകൾക്ക് കാണിച്ചു കൊടുക്കും.
പടപ്പുകളാണെങ്കിലോ
വാഗ്വാദനത്തിനും
വിമർശനത്തിനും ഓരോരോ
വിഷയങ്ങൾക്കായി
കാത്തിരിക്കുന്നവരും.
ശരിക്കും
എല്ലാമറിഞ്ഞും കണ്ടും
പടച്ചോൻ കൂടെയുണ്ട്
എന്നൊരു വാശ്വാസം
പടപ്പുകൾക്കില്ല എന്ന് തോന്നുന്നു.
ക്ഷമിക്കണം
പപ്പുകൾ എന്ന് ഉദ്യേശിച്ചത്
മനുഷ്യ പടപ്പുകളെ മാത്രം.

വിഷയം മാറ്റുക.my diary. khaleelshamras

ഓരോ മനുഷ്യർക്കും
അവരുടെ നെഗറ്റീവ് മനസ്സ്
അവരിൽ
ഓരോരോ സംസാര വിഷയങ്ങൾ
നൽകിയിട്ടുണ്ട്.
പലപ്പോഴും അവരുടെ
സ്വയം സംസാരം
ആ വിഷയത്തിൽ ഊന്നിയായിരിക്കും.
പലപ്പോഴും
അവർ തന്റെ ചുറ്റുപാടുകളെ
നോക്കി കാണുന്നതും
അതിനനുസരിച്ചായിരിക്കും.
അതിന് വിപരീതമായത്
കണ്ടാൽ അവരുടെ
മനസ്സ് വേദനിക്കും.
ഉള്ളിൽ തർക്കിക്കും.
ദേശ്യവും പകയും ഒക്കെയുണ്ടാവും.
സമൂഹത്തിലേക്കിറങ്ങി ചെന്നാൽ
മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്ക്‌ വില കൊടുക്കാതെ
തന്റെ സംസാര വിഷയങ്ങൾ
അവർക്കു മീതെ അടിച്ചേൽപ്പിക്കും.
അത് അവരുടേയും ശ്രവിച്ചവരുടേയും
മനസ്സമാധാനം ഇല്ലാതാക്കും.
ഇത്തരം അനൈക്യത്തിന്റേയും
വിവേചനത്തിന്റേയും
മറ്റു പലതിന്റേയും നെഗറ്റീവ്
വിഷയങ്ങൾ നന്നിലുണ്ടോ
എന്ന് വിലയിരുത്തുക
എണങ്കിൽ ഈ നിമിഷം
വിഷയം മാറ്റുക.

രണ്ട് വശങ്ങൾ.my diary. khaleelshamras

ഓരോരോ ജീവിതാനുഭവത്തിനും
പോസിറ്റീവും നെഗറ്റീവുമായ
രണ്ട് വശങ്ങൾ ഉണ്ട്.
അതിൽ പോസിറ്റീവ്
വശത്തിൽ
കേന്ദ്രീകറാക്കുക എന്നതാണ്
നിനക്ക് ചെയ്യാനുള്ളത്.
അങ്ങിനെ കേന്ദ്രീകരിച്ചാൽ
നീയും
നിന്നോട് ബന്ധപ്പെട്ട മറ്റുള്ളവരും
അനുഭവിക്കുന്ന
വല്ലാത്തൊരു
സന്തോഷമുണ്ട്.
ആ സന്തോഷമാണ്
നിന്റെ ജീവിതത്തെ സംതൃപ്തകരമാക്കുന്നത്.
പോസിറ്റീവ് വശത്ത്
കേന്ദ്രീകരിക്കാനുള്ള
നിന്റെ സ്വാതന്ത്ര്യം വിനിയോഗിച്ചില്ലെങ്കിൽ
ഓട്ടോമാറ്റിക്ക് ആയി
ആ ശ്രദ്ധ നെഗറ്റീവ് വശത്ത് പതിയും.
അത് നിനക്ക് സമ്മാനിക്കുന്നത്
അശാന്തിയും അസംതൃപ്തിയും ആയിരിക്കും.

ജീവിതം ചിന്തകളാണ്..my diary.khaleelshamras

നിന്റെ ജീവിതം
അനുഭവങ്ങളിൽ
കേവലം നിമിഷങ്ങളിൽ മാത്രം
നിലകൊള്ളുമ്പോൾ
ചിന്തകളിൽ മരണം വരെ
നില കൊള്ളുന്നു.
അതുകൊണ്ട് നിന്റെ
ജീവൻ നിലനിൽക്കുന്നത് സൂക്ഷ്മമായ
കോശങ്ങൾ കൊണ്ടാണ് എന്നതുപോലെ
ജീവിതം ചിന്തകളിൽ ആണ്
എന്ന് മനസ്സിലാക്കുക.
സമാധാനവും സന്തോഷവും
നീ കണ്ടെത്തുന്നത്
നിന്റെ ചിന്തകളിൽ നിന്നുമാണ്.
അതുകൊണ്ട്
ഒരു പോസിറ്റീവ് ജീവിതം
നിലനിർത്താനായി
ചിന്തകളെ അതിനനുസരിച്ച്
തിരഞ്ഞെടുത്ത്
പാകപ്പെടുത്തുക.

സമ്മർദ്ദം.my diary. khaleelshamras

ജീവിതമാവുന്ന ബലൂണിലേക്ക്
അമിത സമ്മർദ്ദത്തോടെ
എന്തു നിറച്ചാലും
അത് പൊട്ടി പോവാൻ
സാധ്യതയുണ്ട്.
അതു കൊണ്ട്
എന്തു കാര്യം ചെയ്യുമ്പോഴും
വേണ്ടത്
സമർദ്ദം കുറക്കലാണ്.
അതിന് വേണ്ടത്
ക്ഷമയും സമാധാനവുമാണ്.

Friday, June 17, 2016

നിയന്ത്രണം.my diary. khaleelshamras

മറ്റുള്ളവരെ നിയന്ത്രിക്കാൻ
ശ്രമിക്കരുത്.
നീ നിയന്ത്രിക്കേണ്ടത്
നിന്റെ സ്വന്തത്തെ തന്നെയാണ്.
മറ്റുള്ളവർക്ക് അവരെ
സ്വയം നിയന്ത്രിക്കാനുള്ള
സഹായഹസ്തങ്ങൾ
ചെയ്തു കൊടുക്കുകയും
ചെയ്യുക.

മതാചാരങ്ങളുടെ നട്ടെല്ല്.my diary. khaleelshamras

ഓരോ മതപരമായ
ആചാരങ്ങൾക്കും ഉള്ളിൽ
അതിന്റെ നട്ടെലായി വർത്തിക്കുന്ന
മനശാസ്ത്രപരമായ
ഒരു അറിവ് ഉണ്ട്.
ആ നട്ടെല്ലെന്തെന്ന്
അറിയാതെ
അല്ലെങ്കിൽ
അത് ഊരിവെച്ച്
ആചാരങ്ങൾ നനുഷ്ടിക്കുന്നുവെന്നതാണ്
ഇന്ന് ആ മേഖലയിൽ
സമാധാനം നഷ്ടപ്പെടാനുള്ള കാരണം.
ഇതു കൊണ്ടൊക്കെ
എന്നൊന്നാണോ
ഉദ്യേശിച്ചത് അതിന്റെ
വിപരീത ഫലം വന്നണയാനും
കാരണം ആ ഒരറിവ്
ഇല്ലാത്തതാണ്.:

സ്വന്തത്തെ തന്നെ മറ്റേ ആളിൽ.my diary. khaleelshamras

പരസ്പരം
കണ്ടും കേട്ടും അറിഞും
സ്നേഹത്തിന്റെ ശക്തി കൊണ്ട്
മനസ്സുകളെ
പരസ്പരം ബന്ധിപ്പിച്ചും
നടക്കുന്ന ചർച്ചകൾക്കൊടുവിൽ
രണ്ടാൾക്കാർ തമ്മിൽ
വേർപിരിയുമ്പോൾ
അവർ മറ്റേ ആളിൽ
കാണുന്നത് സ്വന്തത്തെ
തന്നെയായിരിക്കും.
അല്ലാതെ മറ്റൊരാളെ
ആയിരിക്കില്ല

ഏറ്റവും നല്ല കൂട്ടുകാരൻ.my diary. khaleelshamras

നീ എപ്പോഴും
അവഗണിക്കുന്ന ഒരു കൂട്ടുകാരൻ
നിനക്കുണ്ട്.
നിന്റെ വളർച്ചക്കും
സന്തോഷത്തിനും
എപ്പോഴും കുട്ടിനുണ്ടായേക്കാവുന്ന
ആ കൂട്ടുകാരനെ
അവഗണിക്കുന്നുവെന്നതാണ്
പലപ്പോഴും
നിന്നെ പ്രശ്നങ്ങളിലേക്ക്
ചെന്നെത്തിപ്പിക്കുന്നത്.
ആ കൂട്ടുകാരനെ
എപ്പോഴും കേൾക്കുക,
കാണുക ,
അനുഭവിക്കുക.
നിന്റെ ആ കൂട്ടുകാരൻ
മറ്റാരുമല്ല മറിച്ച്
നീ തന്നെയാണ്.

Thursday, June 16, 2016

വിജയിയുടെ പ്രസ്ഥാവന.my diary. khaleelshamras

ഓരോ പ്രശ്നത്തിന്റേയും
പ്രതിസന്ധിയുടേയും
കാരണം ചോദിച്ചാൽ
അവർ മറ്റുള്ളവരിലേക്ക്
വിരൽചൂണ്ടി കാണിക്കും.
അതാ അവരാണ് എല്ലാത്തിനും
കാരണക്കാരൻ.
പക്ഷെ യഥാർത്ഥ വിജയിയോട്
ഇതേ ചോദ്യം ചോദിച്ചാൽ
അവർ സ്വന്തത്തിലേക്ക്
വിരൽ ചൂണ്ടി പറയും.
ആ ഉത്തരവാദിത്വം
ഞാൻ ഏറ്റെടുത്തിരിക്കുന്നു.
അതിനെ മറികടക്കാനുള്ള
തയ്യാറെടുപ്പ് തുടങ്ങി കഴിഞ്ഞു.

അധികാരം.my diary. khaleelshamras

എല്ലാവർക്കും
മറ്റുള്ളവരിലുള്ള തങ്ങളുടെ
അധികാരം തെളിയിക്കാനുള്ള
ബദ്ധപ്പാടിലാണ്.
ബോസിന് തൊഴിലാളിയുടെ മീതെ,
ഭർത്താവ് ഭാര്യക്കു മീതെ,
രക്ഷിതാക്കൾ കുട്ടികൾക്കു മീതെ,
അദ്ധ്യാപകർ വിദ്യാർത്ഥികൾക്കു മീതെ
അങ്ങിനെ നീളുന്നു.
ഈ അധികാര കാട്ടി കൂട്ടലുകൾ.
ഈ അഹങ്കാര നാടകങ്ങൾക്കിടയിൽ
നഷ്ടപ്പെടുന്നത്
മറ്റുള്ളവരെ അവരായി തന്നെ
മനസ്സിലാക്കാനും
ന്നതിലൂടെ ഏത് പ്രശാനങ്ങളും
പരിഹരിക്കാനുമുള്ള സുവർണാവസരങ്ങൾ ആണ്.

സ്നേഹത്തിൻറെ നിർവചനം

ഏറ്റവും പ്രിയപ്പെട്ട ഒരാളായി നിനക്ക് ആരെങ്കിലുമുണ്ടെങ്കിൽ അവിടെ നിനക്ക് നിൻറെ സ്നേഹത്തിൻറെ രൂപം ദർശിക്കാം. സ്നേഹത്തിൻറെ നിർവചനം കണ്ടെത്...