കലാലയ യാത്ര, മനോഹര യാത്ര.re creation of an old diary

ജൂൺ ഒന്ന്.
തലേ നാൾ രാത്രി.
ഞാൻ ഏഴാം ക്ലാസിൽ പഠനം പൂർത്തിയാക്കി എട്ടാം ക്ലാസിലേക്ക് പ്രവേശിച്ചു.
പുതിയ പുസ്തകക്കെട്ടുകൾ മേശമേൽ നിറഞ്ഞു നിൽക്കുന്നു.
വാപ്പിച്ചി അടുത്തുണ്ട്. പുസ്തകങ്ങൾ പൊതിഞു തരുന്ന തിരക്കിലാണ് വാപ്പിച്ചി .
അടുത്ത് അനിയൻമാരുണ്ട്.
അവരും തിരക്കിലാണ്
നാളെ സ്കൂളിലേക്ക് പോവാനുള്ള ആവേശത്തിലാണ്.
എനിക്ക് പുതിയ പുസ്തകങ്ങളുടെ മണം പണ്ടേ ഇഷ്ടമാണ്.
ആരും കാണാതെ അതിന്റെ താളുകൾ മറിച്ച്
അത് മണക്കും എന്നിട്ട് ഒരുമ്മ കൊടുക്കും.
ഒരു കാമുകിയെ പോലെയോ അല്ലെങ്കിൽ
അതിലും മീതെയോ ആണ് എനിക്ക് പുസ്തകങ്ങൾ.
ഈ രാത്രി ഉറക്കം കുറവായിരുന്നു.
പുതിയ കലാലയിത്തിലേക്ക്
പുതുവസ്ത്രങ്ങൾ ധരിച്ച്
പുതിയ പുസ്തകങ്ങൾ നിറച്ച
പുതിയ ബാഗും തൂക്കി
കുടയും ചൂടി യാത്രയാവാനുള്ള
കാത്തിരിപ്പ്.
ആ കാത്തിരിപ്പിന് വിരാമമിട്ട്
ആ പകൽ പിറന്നു.
ഉമ്മ നല്ല ചോറും ചമ്മന്തിയും
ഉപ്പേരിയും ഓംലെറ്റും
നിറച്ച സ്റ്റീൽ ടിഫിൻ ബോക്സ്
തയ്യാറാക്കി വെച്ചിട്ടുണ്ട്.
ഉച്ചക്ക് കൂട്ടുകാരോടൊത്ത് അതെടുത്ത്
കഴിക്കുന്നത് ആലോചിച്ചപ്പോഴേ
നാവിൽ വെള്ളമൂറി.
സ്കൂൾ ബസുകൾ ഒന്നും നിലവിൽ വന്നിട്ടില്ല.
നല്ല മഴയുണ്ട്.
റോഡിലൊക്കെ വെള്ളം നിറഞിട്ടുണ്ട്.
കുട്ടിന് അയൽപക്കത്തിൽ നിന്നുമുളള
കുട്ടുകാരുണ്ട്.
അവരോടൊക്കെ വാതോരാതെ
സംസാരിച്ച്
സ്കുളിലേക്കുള്ള യാത്ര തുടങ്ങുകയാണ്.
സന്തോഷം മാത്രം നിറഞ യാത്ര.
ബസിനായി വലിയ ഒരു നിര തന്നെയുണ്ട്.
ബസ് നിർത്തി.
കുട്ടികളെ ശത്രുവായി കാണുന്ന കണ്ടക്റ്റർ
തന്നെയാണ് ബെല്ലടിച്ചത്.
തിങ്ങി നിറഞ്ഞ ബസിൽ
യുനിഫോം ചുളിഞ്ഞു പോവുമോ എന്ന പേടിയുണ്ട്.
സ്കുളിനടുത്ത അങ്ങാടിയിൽ ബസ് നിർത്തി.
പിന്നീടങ്ങോട്ട് നടന്ന് പോവണം.
ആ നടത്തത്തിനിടയിൽ
പല പല ചർച്ചകളും ഉണ്ടാവും.
കൂടുതലും അദ്ധ്യാപകരെ കുറിച്ചാവും.
ഞങ്ങളും അതു തുടർന്നു.
ആ യാത്രയിലൊന്നും ആലോചിച്ചില്ല
സഞ്ചരിച്ച ഏതൊരും വിനോദയാത്രയേക്കാളും
മനോഹരമായ ഒരു യാത്രയിലാണ്
ഞാനെന്ന സത്യം.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്