ചെടികളെ സംരക്ഷിക്കുക.my message.Khaleelshamras

കുട്ടിയായിരുന്നപ്പോൾ
പലപ്പോഴായി
ചെടി നട്ടുവളർത്തുന്നതിന്റെ
പ്രാധാന്യത്തെ കുറിച്ച്
അറിഞ്ഞിരുന്നു.
ഇന്ന് നിങ്ങൾ നട്ടുവളർത്തിയില്ലെങ്കിൽ
നാളെ ഒരു നാൾ
തണൽ നഷ്ടപ്പെടുമെന്നും
ചൂടു കൂടുമെന്നും
ശ്വസിക്കാൻ
ഓക്സിജൻ കിട്ടാതെ പോവുമെന്നും
ഒക്കെ പറഞ്ഞിരുന്നു.
പക്ഷെ ഇന്ന്
കൊടും ചൂടിൽ
വൃക്ഷങ്ങളെ വെട്ടി വീഴ്ത്തി
നെൽകതിരുകളെ ഷെയ്വ് ചെയ്ത്
പകരം
വികസനം എന്ന് സീൽ വെച്ച്
പണിതു തീർത്ത
കെട്ടിടങ്ങൾക്കിടയിലൂടെ
കൊടും ചൂടത്ത് നടന്നു
നീങ്ങുമ്പോൾ
മുമ്പു തന്ന മുന്നറിയിപ്പുകളെ
അവഗണിച്ചതിന്റെ ഫലം ശരിക്കും
അനുഭവാക്കുകയാണ്.
ഇനിയും അവഗണിച്ചാർ
വസ്ത്രത്തിനു പകരം
ഓക്സിജൻ സിലിണ്ടർ വഹിച്ചു
പോവേണ്ട കാലം
വിദൂരമല്ല എന്ന് തോന്നുന്നു.
നമ്മുടെ പൂർവ്വികർക്ക്
നമ്മോട് ഒരുപാട് ഇഷ്ടമുണ്ടായിരുന്നു.
അതു കൊണ്ട് അവർ
വൃക്ഷ തൈകൾ നട്ടു.
ഉള്ളതിനെ സംരക്ഷിച്ചു.
പക്ഷെ നാം സ്വാർത്ഥരാണ്..
നമ്മുടെ വരും തലമുറകളോട്
നമുക്ക് സ്നേഹമില്ല.
സ്വന്തം കാര്യം മാത്രം ശ്രദ്ധിച്ച്
ജീവിക്കുന്ന,
അതിനു  വേണ്ടി പുതിയ
മനുഷ്യർക്ക് പിക്കാനുള്ള
സ്വാതന്ത്യം പോലും
നിശേധിക്കുന്ന ഈ കാലഘട്ടത്തിൽ
ഈ വികസനങ്ങൾ
ആസ്വദിക്കണമെങ്കിൽ
തലമുറകൾ നിലനിന്നേ പറ്റൂ.
അതിനായി ചെടികളെ നട്ടു
വളർത്തുന്നതിനെ
വികസനമായി കണ്ട്
പണിയെടുത്തേ പറ്റൂ.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras