നിന്റെ ഭരണം.my diary.Khaleelshamras

നിന്റെ മനസ്സിന്റെ ഉള്ളറകളിൽ
നിന്നും
നിന്റെ ഓരോ സമയവും
എങ്ങിനെയായിരിക്കണമെന്ന്
നിർണ്ണയിക്കുന്ന
ഒരു നീയുണ്ട്.
ഒരു പക്ഷെ ഉപഭോധ മനസ്സ്
എന്ന് വിളിച്ച ആ നീയാണ്
യഥാർത്ഥത്തിലുള്ള
നീ.
അവിടെ സാഹചര്യങ്ങളല്ല
മറിച്ച് നിന്റെ മനോഭാവമാണ്
നിന്റെ ജീവിതത്തിന്റെ
വിധി നിർണ്ണയിക്കുന്നത്.
പക്ഷെ പലപ്പോഴായി
ഭാഹ്യ വാഹചര്യങ്ങളെ
അതിന്റെ ഭരണം ഏൽപ്പിച്ച്
നിന്റെ ജീവിതത്തെ
ദുഖത്തിലേക്കും
നിരാശയിലേക്കും സ്വയം തള്ളിയിടുന്നു.
അങ്ങിനെ ഒന്നുണ്ടാവാതെ
നിന്റെ ഭരണം
നിന്റെ ഉള്ളിലെ നിന്നെ
ഏൽപ്പിക്കുക.

Popular Posts