സ്വാർത്ഥത.my diary.Khaleelshamras

ഏറ്റവും അടുത്ത്
ഇടപഴകുന്നവർ
പലപ്പോഴും
ബന്ധങ്ങളിൽ അവരുടേതായ
വശം മാത്രം ചിന്തിക്കുന്നവർ
ആയിരിക്കും.
നിന്റെ സ്നേഹം മുഴുവനും
അവർക്ക് തന്നെ ലഭിക്കണമെന്ന
ഒരു സ്വാർത്ഥത അവരിൽ
ഉണ്ടാവും.
നിന്റെ  അവർക്കപ്പുറത്തെ
ഒരു മേഖലയിയിലേക്കും അവരുടെ
ദൃഷ്ടിയെത്തില്ല.
നീ ഒരു പാട് മൂല്യം
കൽപ്പിക്കുന്ന പലതിനും
അവർ മൂല്യം കൽപ്പിക്കില്ല
അവർക്ക് മൂല്യമുള്ളതായി
അവരുമായുള്ള ബന്ധം
എന്നതൊന്നേയുള്ളു.
അത്തരം വ്യക്തികൾ
ഏറ്റവും ബന്ധപ്പെട്ടവർ ആയതിനാൽ
നിന്റെ ജീവിതത്തിലെ മിക്ക കാര്യങ്ങളും
അവരോട് പങ്കുവെക്കുകയും ചെയ്യും.
പലപ്പോഴായി
നീ മൂല്യം കൽപ്പിക്കുന്ന
പലതിനേയും
പല പല അവസരത്തിലായി
നിനക്കെതിരെയിട്ട്
പ്രയോഗിക്കാനും
പരിഹസിക്കാനും
അവരിതിട്ട് പ്രയോഗിക്കും.
ഒന്നുകിൽ ഇത്തരം
കാര്യങ്ങൾ
നിന്റെ ഇഷ്ടങ്ങളെ
അവരുടെ ഇഷടമാവുന്നതു വരെ
പങ്കുവെക്കാതിരിക്കുക.
അല്ലെങ്കിൽ പറഞ്ഞു
മനസ്സിലാക്കി കൊടുക്കുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras