അവന്റെ ശബ്ദം കേൾക്കുക.my diary.khaleelshamras

ഓരോ മനുഷ്യനും
അവന്റെ ശബ്ദം നീ കേൾക്കണം
എന്ന ആഗ്രഹവുമായിട്ടാണ്
നിന്നോട് സംസാരിക്കാൻ
മുതിരുന്നത്.
അരോടൊക്കെയോ
പറയാൻ കൊതിക്കുന്ന
എന്തൊക്കെയോ ഓരോരുത്തരുടേയും
മനസ്സിലുണ്ട്.
അവരുടെ മനസ്സിനേയും
അതിന്റെ ഇഷ്ടങ്ങളേയും മാനിച്ച്
നല്ലൊരു ശ്രാദ്ധാവായി നീ മാറുക.
നിനക്കിഷ്ടമില്ലാത്തത്
അവരുടെ ചുണ്ടുകളിലൂടെ വന്നാൽ
അതിനെ നിന്റെ
മനശ്ശാന്തി നഷ്ടപ്പെടുത്താൻ
ഒരു നിമിത്തമാക്കാതെ
അവന്റെ മനസ്സിലേക്ക്
നോക്കുക.
അതിലൊക്കെ അഭിമാനിക്കുന്ന
ആ മനസ്സ് കണ്ട് ആസ്വദിക്കുക.
ഇനി കാര്യങ്ങളുടെ മറുപക്ഷം
കേൾക്കാൻ
അവൻ ആഗ്രഹിക്കുകയാണെങ്കിൽ
അവന്റെ മനസ്സിലെ
നെഗറ്റീവ് വികാരങ്ങളെ
ഇളക്കിവിടാത്ത രീതിയിൽ
അവനോട് തിരിച്ചു
സംഭാഷണം നടത്തുക.

Popular Posts