അളവുകോൽ.my diary.Khaleelshamras

ഒരു വ്യക്തിയുടെ
മഹിമകളേയും
നേട്ടങ്ങളേയും
അളന്നത്
അദ്ദേഹത്തിന്റെ
ജാതിയും മതവും പാർട്ടിയും
നോക്കിയാണെങ്കിൽ
നീ അദ്ദേഹത്തെ
അളന്നത് തികച്ചും
തെറ്റായ അളവ് കോലുകൊണ്ടാണ് .
അത് മാത്രമല്ല
നിന്റെ
തിൻമയുടെ
പകയും അസൂയയും പേടിയും
ഒക്കെ നിറഞ്ഞ
തികച്ചും നെഗറ്റീവ് ആയ
ഒരു മനസ്സാണ്
ആ അളവുകോൽ
നിനക്ക് സമ്മാനിച്ചത്.
നിന്റെ ആയുസ്സും
നിന്റെ ശാരീരികവും
മാനസികവും ആയ ആരോഗ്യം
നശിപ്പിക്കാൻ
നിന്നിൽ പടർന്നു വ്യാപിച്ചു
നിൽക്കുന്ന
നെഗറ്റീവ് മനസ്സിനെ
എത്രയും പെട്ടെന്ന്
ഒതുക്കിയില്ലെങ്കിൽ
മനസ്സമാധാനം എന്നതൊന്ന്
നീ അനുഭവിക്കാൻ പോവുന്നില്ല.

Popular Posts