മഴതുള്ളികൾ.my diary.Khaleelshamras

ഈ മഴതുള്ളികളുടെ
ജീവൻ ഞാൻ അറിയുന്നു.
ദിവസങ്ങളുടെ കൊടും
ചൂടിനൊടുവിൽ
മനുഷ്യരുടേയും
ഭൂമിയുടേയും
പിന്നെ മറ്റ്
ഇതര സസ്യ ജീവജാലങ്ങളുടേയും
നീണ്ട പ്രാർത്ഥനയുടെ
ഉത്തരം ഈ മഴതുള്ളികളിൽ
ഞാൻ കാണുന്നു.
വറ്റി വരണ്ട
കിണറുകളിൽ
ഈ മഴതുള്ളികൾ
നിറയട്ടെ.
കൊടും ചൂടിൽ
ജോലി ചെയ്യാൻ
വിഷമിച്ച കർശകർക്ക്
ഈ തുള്ളികൾ
കുളിർമയാവട്ടെ.
മഴതുള്ളികളെ
തടഞ്ഞുവെക്കാൻ നിമിത്തമായ
നശീകരണങ്ങൾക്ക്
വിരാമം കുറിക്കാൻ
മനുഷ്യർക്ക്
ഇതൊരു പാoമാവട്ടെ.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras