സ്ത്രീവേഷം കെട്ടിയ പുരുഷൻ.my diary. khaleelshamras

പുരുഷൻ സ്ത്രീയുടെ വേഷം കെട്ടിയാൽ
എങ്ങിനെയിരിക്കും.
സ്ത്രീ മീശ വച്ചു വന്നാൽ
എങ്ങിനെയിരിക്കും.
അതു പോലെ
തോന്നി
രാഷ്ട്രീയം കളിക്കാൻ
ഇറങ്ങിയ ചില മത നേതൃത്വങ്ങളെ
കണ്ടപ്പോൾ.
സത്യം മാത്രം പറയണമെന്ന്
പറഞ്ഞ നാവിലുടെ
പച്ച നുണകൾ
പറഞ്ഞത് കേട്ടപ്പോഴും,
ഭാവി പ്രവചിക്കരുത്
എന്ന അതേ നാവുകൊണ്ട്
തങ്ങൾക്ക് അനുകൂല
പ്രവചനങ്ങൾ നടത്തിയപ്പോഴും.
നാളെ മനുഷ്യ ഐക്യത്തിനായി
മനുഷ്യരെ ഒന്നായി കാണുന്ന,
മതത്തെ വിറ്റു കാശാക്കുന്നവരെ
സധൈര്യം വിമർശിക്കുന്ന
ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ
വിജയത്തിന്റെ
ഉത്തരവാദിത്വം
ഏറ്റെടുക്കാൻ തയ്യാറായി
നിരക്കുന്നുവെന്ന്
ആലോചിക്കുമ്പോഴും
ഉളളിൽ ചിരിയാണ് വരുന്നത്.

Popular Posts