കുടുതൽ വിജയത്തിന്റെ കണക്ക്.my diary. khaleelshamras

കണക്കു കൂട്ടലുകളുടേയും
അനുമാനങ്ങളുടേയും കാലമാണ് ഇത്.
ഓരോ പക്ഷത്തുള്ളവരും
അവരവരുടേതായ കണക്കുകൂട്ടലുകൾ
നിരത്തി സ്വയം അഭിമാനിക്കുന്ന കാലം.
അവർ ഈ കണക്കുകളുമായി നിനക്ക്
മുന്നിൽ വരും.
അവർ നിന്നിൽ നിന്നും
കേൾക്കാൻ ആഗ്രഹിക്കുന്നത്
ഒന്നു മാത്രമാണ്
ഒരു വൻ വിജയം
അവരെ കാത്തിരിക്കുന്നുവെന്ന
സന്തോഷ വാർത്ത.
അവർക്ക് കൂടുതൽ
സന്തോഷം നൽകിയ
ഒരു കണക്കു കാട്ടി
അവരെ സന്തോഷിപ്പിക്കുകയാണ്
നീ ചെയ്യേണ്ടത്.
അല്ലാതെ
തോൽവിയുടെ
കണക്ക് കാട്ടി അവരെ
നിരാശരാക്കരുത്.
അങ്ങിനെ ഒരു ചർച്ചക്ക്
മുതിർന്നാൽ
ഇനി ഒരിക്കൽ പോലും
തിരിച്ചു വരാത്ത ഒരു ജീവിത വേദിയാർ
കുറേ അഴുക്ക്
കോരിയൊഴിച്ചു എന്നല്ലാതെ
മറ്റൊന്നും സംഭവിക്കാനില്ല.

Popular Posts