സാഹചര്യത്തിനും പ്രതികരണത്തിനുമിടയിലെ സ്വാതന്ത്ര്യം.my diary. Khaleelshamras

നിന്റെ ഭാഹ്യ സാഹചര്യങ്ങളിൽ
നിന്നിൽ ഒരു പ്രതികരണം
ഉണ്ടാക്കും.
മാനസികവും ശാരീരികവുമായ
പ്രതികരണങ്ങൾ.
പക്ഷെ സാഹചര്യത്തിനും
പ്രതികരണത്തിനു മിടയിൽ
അതെങ്ങിനെയാവണമെന്ന്
തീരുമാനിക്കാനുള്ള
പുർണ്ണ സ്വാതന്ത്ര്യം നിനക്കുണ്ട്.
ഏത് പ്രതിസന്ധി ഘട്ടത്തേയും
നിന്റെ മനസ്സിന് പോറലേൽക്കാത്ത
രീതിയിൽ പരിവർത്തനം
ചെയ്തെടുക്കാൻ നിനക്ക്
കഴിയും.
അതിന് പലപ്പോഴായി
ഉപയോഗപ്പെടുത്താൻ മറന്നു പോവുന്ന
ഈ സ്വാതന്ത്ര്യത്തെ
നീ എപ്പോഴും
ഉപയോഗപ്പെടുത്തണമെന്നു മാത്രം.
ഉദാഹരണത്തിന്
എന്നും നിന്നെ മാനസികമായി
പീഡിപ്പിക്കുന്ന ഒരു വ്യക്തിയെ,
അല്ലെങ്കിൽ നിന്നോട് ശത്രുതയുള്ള
വ്യക്തിയെ ഒരു കോമാളിയോ
നിന്നോട് ഗുണകാംക്ഷയും
നിന്നെ വളർത്താനുള്ള
ഊർജജവും ആയി കാണാൻ
നിന്റെ മനസ്സ് തയ്യാറായാൽ
നന്നിൽ ആ സാഹചര്യം
സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തിയില്ലെങ്കിൽ
ഉണ്ടാക്കിയേക്കാവുന്ന
നെഗറ്റീവ് പ്രതികരണത്തെ
തികച്ചും പോസിറ്റീവ്
ആക്കി മാറ്റാൻ കഴിയും.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്