സാമൂഹിക സാഹചര്യങ്ങൾ നിനക്ക് നേരെ തോക്ക് ചൂണ്ടുമ്പോൾ.my diary. khaleelshamras

സാമൂഹിക സാഹചര്യങ്ങൾ
തോക്കും പിടിച്ചു നിൽക്കുകയാണ്.
ഓരോ വ്യക്തിയും
അവനവന്റെ ഇഷ്ടങ്ങൾക്കും
അനിഷ്ടങ്ങൾക്കും അനുസരിച്ച്
നാവിൽ വാക്കുകളുടെ തോക്കേന്തി
മറ്റുള്ളവർക്കു നേരെ ഫയർ
ചെയ്യാൻ ഒരുങ്ങി നിൽക്കുകയാണ്.
തന്റെ കാഴ്ചപ്പാടുകൾ
തന്റെ സ്വപ്നങ്ങൾ
ഒക്കെ
ശ്രാദ്ധാവിന്റെ ഇഷ്ടം മാനിക്കാതെ
വെച്ചു വിളമ്പുകയാണ്.
എല്ലാം പറഞ്ഞു കഴിയുമ്പോഴേക്കും
സ്വന്തം മനസ്സിലും
ശ്രോദ്ധാവിന്റെ മനസ്സിലും
നെഗറ്റീവ് ഹോർമോണിന്റെ
ഭൂകമ്പം സൃഷ്ടിച്ചിരിക്കും.
അതിൽ അവന്റെ ആയുസ്സിൽ നിന്നും
വലിയൊരു പങ്ക്
പകരം നൽകണ മെന്നറിഞ്ഞിട്ടും
സന്തോഷവും സമാധാനവും
നഷ്ടപ്പെടുമെന്ന് അറിഞ്ഞിട്ടും
ചിന്തകൾ അഴുക്കാകുമെന്നറിഞിട്ടും
ആ നിമിഷങ്ങളിൽ
വികാരങ്ങൾ നിയന്ത്രിക്കാൻ
കഴിയാതെ
മനസ്സിലെ തോക്കെടുത്
മറ്റുള്ളവരിലേക്ക്
ചുണ്ടുകയാണ്.
ശ്രോദ്ധാക്കളാണെങ്കിലോ
വടിയുണ്ടകളെ സ്വീകരിക്കാനായി
നെഞ്ച് വിരിച്ചു നിന്നു കൊടുക്കുകയുമാണ്.
ഇവിടെയാണ്
ആത്മവിശ്വാസത്തിന്റേയും
ആത്മ സംയമനത്തിന്റേയും
ക്ഷമയുടേയും
ഒക്കെ പരിചയും രക്ഷാകവചവും
ഒക്കെ ആവശ്യമായി വരുന്നത്.
എല്ലാവരുടേയും
മനസ്സിനെ പോസിറ്റീവ് ആക്കാനോ
ഇത്തരം വ്യക്തികളുള്ള സദസ്സിൽനിന്നും
ഓടിയകലാനോ നിനക്കാവില്ല.
പക്ഷെ നിന്റെ
മനസ്സിനെ തികച്ചും
പോസിറ്റീവിൽ നിലനിർത്തി
വികാരങ്ങളെ നിയന്ത്രിച്ച്
ജീവിതത്തിലൂടെ മുന്നേറാൻ
നിനക്ക് കഴിയും.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്