പഴയ ഡയറി താളുകൾ

അപ്രതീക്ഷിതമായി
ഇന്ന് ഉപേക്ഷിക്കാൻ വെച്ച
പഴയ പുസ്തകെട്ടുകൾക്കിടയിൽ നിന്നും
ഒരു സ്റ്റാഫിന് ഒരു പുസ്തകം കിട്ടി,
ആ അഴുക്കിനാൽ പുതക്കപ്പെട്ട
പുസ്തകത്തിലെ പൊടിപുലങ്ങൾ
തട്ടി കുടഞ്ഞ്
ആ സ്റ്റാഫ് അതെടുത്തു തുറന്നു.
അതി മനോഹരമായ
കയ്യെഴുത്ത് കൊണ്ട്
എഴുതപ്പെട്ട പുസ്തകം
എന്താണെന്ന്
അവൾ തിരിച്ചറിഞ്ഞു.
എന്നിട്ട് അവ വായിക്കാനുള്ള
അനുമതി വാങ്ങാനായി എന്റെ അരികിൽ
കൊണ്ടുവന്നു.
ഞാനതു തുറന്നു.
തുറന്ന പാടെ ഒരിത്തിരി കണ്ണുനീർ
കൺപോളകൾക്കിടയിൽ
അണപ്പൊട്ടിയൊഴുകി.
കാരണം അവ
എന്റെ ജീവിതത്തിലെ
കുറേ നല്ല നാളുകളുടെ
ഡയറി കുറിപ്പുകൾ ആയിരുന്നു.
പെട്ടെന്നു തന്നെ
കണ്ണുനീർ മാഞു.
സന്തോഷത്തിന്റെ
വിമാനം മുന്നിൽ വന്നു നിന്നു.
ഞാൻ അതിലേറി
വീണ്ടും ആ നല്ല നാളുകളിലേക്ക്
യാത്ര തിരിച്ചു.
ഞാൻ ജീവിതത്തിന്റെ
കുറേ നല്ല നാളുകൾ ചിലവഴിച്ച
യുറോപ്പിലെ ദിനരാത്രങ്ങളിലേക്കാണ്
ആ യാത്ര ചെന്നെത്തിയത്.
മനസ്സിൽ സുഖനിദ്രയിൽ ആയിരുന്ന
ഓരോരോ നല്ല ഓർമ്മകൾ
വീണ്ടും എന്റെ ഈ നിമിഷത്തിലേക്ക്
വരുന്നിനു വന്നു.
അന്നു കണ്ട സ്വപ്നങ്ങൾ
വീണ്ടും മനോഹരമായ ചലചിത്രങ്ങൾ
ആയി സ്ക്രീനിൽ തെളിഞ്ഞു.
പാട്ടുകൾ വീണ്ടും കാതിൽ മുഴങ്ങി.
കാഴ്ചകൾ കൂടുതൽ മനോഹരമായ
ചിത്രങ്ങൾ ആയി വീണ്ടും
പുതുക്കി വരക്കപ്പെട്ടു.
യൗവന ചിന്തകളാൽ
മനോഹരമായി അലങ്കരിക്കപ്പെട്ട
മനസ്സുമായി
യൂറോപ്പിന്റെ
മഞിൽ പൊതിഞ്ഞ
വഴിയോരങ്ങളിലൂടെ
വീണ്ടും യാത്ര ചെയ്തു.
അന്ന് കുട്ടിനുണ്ടായവരോടൊക്കെ
ചങ്ങാത്തം കൂടി.
അന്നത്തെ അനുഭവങ്ങളും
പാഠങ്ങളും
മരണത്തിലേക്ക് അതിവേഗം
അടുത്ത് കൊണ്ടിരിക്കുന്ന
ജീവിതത്തിന് കൂടുതൽ
കരുത്തു നൽകി.
അക്ഷരതെറ്റുകൾക്കും
വ്യാകരണപിഴവുകൾക്കും
ഇടയിലും ജീവനോടെ
നിൽക്കുന്ന എന്റെ മായാത്ത
ഇന്നലെകളെ
എപ്പോഴും ഇന്നുകളിലേക്ക്
വിളിക്കാൻ പാകത്തിൽ
ആ ഡയറി താളുകൾ മടക്കി വെച്ചു.
ഓരോ ദിവസത്തേയും
എഴുതി വെച്ചാലുള്ള
മിച്ചം തിരിച്ചറിഞ്
ഈ ഒരു നിമിഷത്തിലും
അതുപോലുള്ള
നല്ല ഓർമ്മകൾ സൃഷ്ടിക്കാനായി
ഞാൻ വർത്തമാനമെന കാലത്തിലേക്ക്
തിരികെ പോയി.

Popular Posts