Posts

Showing posts from May, 2016

കലാലയ യാത്ര, മനോഹര യാത്ര.re creation of an old diary

ജൂൺ ഒന്ന്.
തലേ നാൾ രാത്രി.
ഞാൻ ഏഴാം ക്ലാസിൽ പഠനം പൂർത്തിയാക്കി എട്ടാം ക്ലാസിലേക്ക് പ്രവേശിച്ചു.
പുതിയ പുസ്തകക്കെട്ടുകൾ മേശമേൽ നിറഞ്ഞു നിൽക്കുന്നു.
വാപ്പിച്ചി അടുത്തുണ്ട്. പുസ്തകങ്ങൾ പൊതിഞു തരുന്ന തിരക്കിലാണ് വാപ്പിച്ചി .
അടുത്ത് അനിയൻമാരുണ്ട്.
അവരും തിരക്കിലാണ്
നാളെ സ്കൂളിലേക്ക് പോവാനുള്ള ആവേശത്തിലാണ്.
എനിക്ക് പുതിയ പുസ്തകങ്ങളുടെ മണം പണ്ടേ ഇഷ്ടമാണ്.
ആരും കാണാതെ അതിന്റെ താളുകൾ മറിച്ച്
അത് മണക്കും എന്നിട്ട് ഒരുമ്മ കൊടുക്കും.
ഒരു കാമുകിയെ പോലെയോ അല്ലെങ്കിൽ
അതിലും മീതെയോ ആണ് എനിക്ക് പുസ്തകങ്ങൾ.
ഈ രാത്രി ഉറക്കം കുറവായിരുന്നു.
പുതിയ കലാലയിത്തിലേക്ക്
പുതുവസ്ത്രങ്ങൾ ധരിച്ച്
പുതിയ പുസ്തകങ്ങൾ നിറച്ച
പുതിയ ബാഗും തൂക്കി
കുടയും ചൂടി യാത്രയാവാനുള്ള
കാത്തിരിപ്പ്.
ആ കാത്തിരിപ്പിന് വിരാമമിട്ട്
ആ പകൽ പിറന്നു.
ഉമ്മ നല്ല ചോറും ചമ്മന്തിയും
ഉപ്പേരിയും ഓംലെറ്റും
നിറച്ച സ്റ്റീൽ ടിഫിൻ ബോക്സ്
തയ്യാറാക്കി വെച്ചിട്ടുണ്ട്.
ഉച്ചക്ക് കൂട്ടുകാരോടൊത്ത് അതെടുത്ത്
കഴിക്കുന്നത് ആലോചിച്ചപ്പോഴേ
നാവിൽ വെള്ളമൂറി.
സ്കൂൾ ബസുകൾ ഒന്നും നിലവിൽ വന്നിട്ടില്ല.
നല്ല മഴയുണ്ട്.
റോഡിലൊക്കെ വെള്ളം നിറഞിട്ടുണ്ട്.
കുട്ടിന് അയൽപക്കത്തിൽ ന…

പ്രശ്നത്തിന്റെ വേര്.my diary.khaleelshamras

ചില മനുഷ്യരുടെ
ഉള്ളിലെ ഏതെങ്കിലും
നെഗറ്റീവ് വികാരങ്ങളിൽ നിന്നും
പിറന്ന
വാക്കുകളും പ്രവർത്തികളുമായ
ചീത്ത സന്തതികളെയാണ്
വ്യക്തിയായിട്ടോ കുടുംബമായിട്ടോ
സമുഹമായിട്ടോ
നാം താലോലിച്ചുകൊണ്ടിരിക്കുന്നത്.
അത്തരം കാര്യങ്ങളിൽ നിന്നുമാണ്
വലിയ ചർച്ചകൾ നീളുന്നത്.
അതാണ്
പിന്നീട് പല
ബന്ധങ്ങളേയും
തകർത്തെറിയുന്നത്.
വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്.

യുദ്ധം.my diary. khaleelshamras

സാഹചര്യങ്ങളോടുള്ള
യുദ്ധം ഒരിക്കലും
വിജയിക്കാത്ത യുദ്ധമാണ്.
കാരണം ഇവിടെ
സാഹചര്യങ്ങൾ ശത്രുവേ
അല്ല എന്നതാണ്.
സാഹചര്യങ്ങളിൽ
നിന്റെ മനസ്സും
ചിന്തകളും
അതുവഴി പലപ്പോഴും
നിന്റെ പ്രവർത്തികളും
എടുത്ത തീരുമാനങ്ങൾ
ആണ് ഇവിടെ യഥാർത്ഥ ശത്രു.
ആ ശത്രുവിനോട്
നീ യുദ്ധം
ചെയ്യുക
നീർച്ചയായും വിജയിക്കുന്ന യുദ്ധം.

നിന്റെ തീരുമാനം.my diary. khaleelshamras

ഏറ്റവും വിലപ്പെട്ട ഈ
നിമിഷം നിനക്കു മുന്നിലുണ്ട്.
ഈ ഒരു നിമിഷത്തിൽ
എന്ത് കാണണമെന്നും
കേൾക്കണമെന്നും
അനുഭവിക്കണമെന്നുമുള്ളത്
നിന്റെ തീരുമാനമാണ്.
അത് കൊണ്ട്
ഈ നിമിഷത്തിൽ
സന്തോഷത്തെ മാത്രമേ
കാണുള്ളുവെന്നും
കേൾക്കുള്ളുവെന്നും
അനുഭവിക്കുള്ളുവെന്നും
നീ നീരുമാനിക്കുക.
സാഹചര്യത്തിൽ നിന്നും
അത്തരം ഓപ്ഷനുകൾ
തിരഞ്ഞെടുക്കുക.
മനസ്സിനെ ഓർമിപ്പിക്കുക.

ശരിയായ സ്നേഹം.my diary. khaleelshamras

ശാരീരികവും മാനസികവുമായ
പോരായ്മകളെ പോലും
ഇഷ്ടപ്പെടുന്നിടത്താണ്
ശരിയായ സ്നേഹം കാണുക.
അല്ലാതെ വെറും വിമർശനങ്ങളും
പഴിചാരലുകളുമായിട്ടാണ്
സ്നേഹ ബന്ധം മുന്നോട്ട്
പോവുന്നതെങ്കിൽ
അവിടെ സ്നേഹമല്ല
മറിച്ച് സ്വാർത്ഥ താൽപര്യങ്ങളാണ്
വാഴുന്നത്.

കുറ്റം പറച്ചിലിന്റെ ഉള്ളിലെ ചിത്രം.my diary. khaleelshamras

മറ്റൊരാളെ കുറ്റം പറയുക
എന്നാൽ
അയാളെന്ന വലിയ സാമ്പ്രാജ്യത്തിൽ
ഒരു ഭീകരാക്രമണത്തിനു വേണ്ടി
പദ്ധതി തയ്യാറാക്കുകയാണ്
എന്ന് അർത്ഥം.
ആ ഒരു ഭീകര രംഗത്തിന്റെ
ചിത്രം ഓരോ മനുഷ്യനെ
കുറ്റം പറയുമ്പോഴും
നിന്നിലും മറ്റുള്ളവരിലും ഒന്ന്
നിരീക്ഷിച്ചു നോക്കൂ.
കുറ്റം പറച്ചിലിന്റെ
മറ്റൊരു ചിത്രം
ആരെയാണോ കുറ്റം പറയുന്നത്
അവരെ കൊന്ന്
അറുത്ത് ആർത്തിയോടെ
അയാളുടെ പച്ചയിറച്ചി തിന്നുന്ന
രംഗമാണ്.
ഇതൊക്കെയാണ് നിന്റെ
ഇഷ്ടമെങ്കിൽ
നീ കുറ്റം പറഞ്ഞു കൊണ്ടേയിരിക്കുക.
ഇനി ഇത്തരം ചിത്രങ്ങൾ കാണാനും
അനുഭവിക്കാനും
ഇഷ്ടമില്ലെങ്കിൽ
കുറ്റം പറയാതെ
മാറി നിൽക്കുക.

കണക്കു പറച്ചിൽ.my diary. khaleelshamras

കണക്കുപറച്ചിൽ
ബിസ്നസിന്റെ ഭാഷയാണ്.
ബന്ധങ്ങളിൽ അങ്ങിനെ
ഒരു സമ്പ്രതായം കാണുന്നുവെങ്കിൽ
അതിനർത്ഥം
അങ്ങിനെ പറയുന്നവർ
സ്വന്തം നേട്ടം മാത്രം
ലക്ഷ്യമാക്കി ബന്ധങ്ങള
ദുരുപയോഗം ചെയ്യുന്നുവെന്നാണ്.

അനുഭവങ്ങളുടെ ജീവൻ.my diary. khaleelshamras

അനുഭവങ്ങൾ ജീവിതത്തെ
പകർത്തുന്നു.
പക്ഷെ ആ അനുഭവങ്ങൾക്ക്
ജീവൻ വെക്കുന്നത്
അവയെ ഓർമ്മയിൽ നിന്നും
ചിന്തകൾകൊണ്ട് കോരിയെടുത്ത്
ഈ വർത്തമാനകാലത്തിലേക്ക്
കൊണ്ടു വരുമ്പോഴാണ്.
അവയെ ജീവതത്തെ
സന്തോഷകരമാക്കാനുള്ള
ഊർജ്ജമാക്കുമ്പോൾ
ആ അനുഭവങ്ങൾ
നിന്റെ ജീവിതമാവുന്നു.

പഴയ ചിത്രം പുതിയതാക്കി.my diary.khaleelshamras

നിന്റെ ജീവിതത്തിലെ
നല്ല അനുഭവങ്ങളെ
നിന്റെ വർത്തമാനത്തിന്റെ
അഭ്രപാളിയിലേക്ക് കൊണ്ട് വരിക.
അതിലെ നായക റോളിൽ
വെട്ടി തിളങ്ങുന്ന നിന്നെ
കാണുക.
എന്നിട്ട് ലൈവ് ആയി
അതിലേക്ക് ഇറങ്ങി ചെന്ന്
പുതിയ വർണ്ണങ്ങളും
പുതിയ സംഗീതവും
പുതിയ സുഗന്ധവും
നൽകി ആസ്വദിക്കുക.
എന്നിട്ട് ഈ നിമിഷത്തിലെ
യഥാർത്ഥ അനുഭവങ്ങളെ
ആ ഒരു അന്തരീക്ഷത്തിൽ
അഭിനയിക്കുക.

ബ്രേക്ക് ചവിട്ടി വണ്ടി ഓടിക്കുന്നവർ.my diary.Khaleelshamras

ബ്രേക്ക് ചവിട്ടി വണ്ടി
ഓടിച്ചു പോവുന്നതു പോലെയാണ്
നെഗറ്റീവ് മാനസികാവസ്ഥകളുമായി
ജീവിതത്തെ മുന്നോട്ട് കൊണ്ട്
പോവുന്നവർ ചെയ്യുന്നത്.
ചിലപ്പോൾ പേടിച്ചും കോപിച്ചും അസൂയപ്പെട്ടും
 മെയിൻ ബ്രേക്ക് ചവിട്ടി ഓടിക്കുന്നു..
മറ്റു ചിലപ്പോൾ
ഹാന്റ് ബ്രേക്ക് ഇട്ട് ഓടിക്കുന്നു.

ജീവിതമാവുന്ന ബാറ്ററിയിലെ ഇന്ധന ലവൽ.my diary.Khaleelshamras

ശരീരത്തിൽ നിന്നും ഊർജ്ജം
പാടെ ഒലിച്ചു പോവുന്ന
അവസ്ഥയാണ് മരണം.
പക്ഷെ ഇതുപോലെ
ഏതാണ്ട് ഇതിനോടടുത്ത
ഒരവസ്ഥയിൽ
നമ്മുടെ ഊർജ്ജം
വറ്റിപ്പോവുന്ന
അവസ്ഥയിൽ നമ്മെ
എത്തിക്കുന്ന
ജീവിത നിമിഷങ്ങൾ
നമ്മുടെ ജീവിതത്തിൽ
ഉണ്ടാവാറുണ്ട്.
അത് നമ്മുടെ മനസ്സിലെ
നെഗറ്റീവ് വികാരങ്ങൾ
കരുത്തുറ്റതായി നമ്മിൽ
വാഴുമ്പോഴാണ്.
പേടിക്കുമ്പോഴും
കോപിക്കുമ്പോഴും
അമിതമായി ദുഃഖിക്കുമ്പോഴും ഒക്കെ
നമ്മുടെ ജീവാത്മാവുന്ന
ബാറ്ററിയിലെ ഇന്ധനത്തിന്റെ
ലവൽ പെട്ടെന്ന് താഴ്ന്ന് താഴ്ന് വരികയാണ്
മരണത്തിന്റെ അടുത്ത് വരെ
അത് ചെന്നെത്തുന്നു.

പ്രസ്ഥാവനകൾ.my diary. khaleelshamras

ചില മനുഷ്യരുടെ
ചീത്ത വൈകാരിക മനസ്സിന്റെ
ഭാഹ്യ പ്രകടനങ്ങൾ
ആണ് പല
പ്രതികരണങ്ങളും
പ്രസ്ഥാവനകളും.
അവരുടെ മനസ്സിൽ
മൂടി വെക്കേണ്ടിയിരുന്ന
മാലിന്യങ്ങൾ ആയിരുന്നു
അവയെന്ന്
പിന്നീട് അവർക്കു
പോലും തിരിച്ചറിഞ്ഞിരിക്കും.
പക്ഷെ അത്തരം
പ്രസ്ഥാവനകളെ
പെരുപ്പിച്ച്
ചർച്ച ചെയ്ത്
സമാധാനത്തോടെ
ജീവിക്കുന്ന ഒരുപാട് മനുഷ്യരുടെ
സമാധാനം കെടുത്തുന്നതാണ്
ഏറ്റവും വലിയ തെറ്റ്.
അത്തരം
പ്രസ്ഥാവനകളെ
സ്വന്തം മനസ്സിലെ
ചർച്ചാ വിഷയമാക്കുന്നവരാണെങ്കിൽ
സ്വയം സമാധാനം നഷ്ടപ്പെടുത്തുന്നവരും.

പലതരം ചിന്തകൾ .my diary. Khaleelshamras

ചിന്തകൾ പല തരം ഉണ്ട്
സമൂഹത്തിൽ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടവയും
എന്നാൽ അത്തരം ചിന്തകൾ കൊണ്ട്
സ്വന്തം മനസ്സിനും കോട്ടം വരുന്ന ചിന്തകൾ.
അസൂയ, ദേശ്യം, വിവേചനം, നിരാശ
തുടങ്ങിയവയൊക്കെ ഈ ഗണത്തിൽ പെടുന്നു.
പിന്നെ രണ്ടാമത്തെ വിഭാഗം
ചിന്തകൾ അവയെ സമുഹം
തെറ്റായി വ്യാഖ്യാനിച്ചവയാണെങ്കിലും
അത്തരം ചിന്തകൾ നിന്റെ
മനസ്സിന് വലിയ അനുഭൂതി നൽകും.
പ്രണയവും പിന്നെ മറ്റു പലതും
ഈ ഒരു ഗണത്തിൽ പ്പെടുന്നവയാണ്.
മൂന്നാമത്തെ വിഭാഗം ചിന്തകൾ
സമൂഹം നല്ലതെന്ന്
പ്രഖ്യാച്ചവയും എന്നാൽ
അത്തരം ചിന്തകളിൽ മുഴുകിയാൽ
നിനക്ക് സ്വയം ലഭിക്കുന്ന
അനുഭൂതി വളരെ വലുതുമാണ്.
നൻമ, കാരുണ്യം, ഐക്യം അറിവ്
അങ്ങിനെ നീളുന്ന ഇത്തരം
വിഷയങ്ങൾ ആവണം
നിന്നെ നയിക്കുന്നത്.

ചിന്തകളുടെ വഴിയിൽ.my diary. khaleelshamras

പലപ്പോഴും നല്ലതെന്ന ഭാവത്തിൽ
പലതിനേയും നിന്റെ
ചിന്തകളുടെ വഴികളിലേക്ക്
വലിച്ചിട്ട്
നിന്റെ സമയത്തിനു
കുറുകെ ബന്ധനങ്ങൾ
സൃഷ്ടിക്കുകയാണ് നീ.
എന്നിട്ട് എല്ലാം കഴിഞ്ഞ്
സമയം നഷ്ടമായി
എന്ന പരിഭവമാണ്.
നഷ്ടപ്പെടുത്തിയ
നിന്നെ കുറിച്ച് സ്വയം
പരാതി പെടുക.
എന്നിട്ട് അങ്ങിനെ
ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുക.
അതാണ് നീ ചെയ്യേണ്ടത്.

സ്വയം സംസാരങ്ങൾ.my diary. khaleelshamras

നമ്മുടെ ഉപബോധമനസ്സിലെ
സ്വയം സംസാരങ്ങൾ ആണ്
നിന്റെ ബോധ മനസ്സിൽ
നിന്നും നിന്റെ മാനസികാവസ്ഥ
നിർണയിക്കുന്നത്.
പോസിറ്റീവും നെഗറ്റീവുമായി
ഒരു പാട് ഓപ്ഷനുകൾ
നിന്റെ സംസാരത്തിനായി
തിരഞ്ഞെടുക്കാനുണ്ടെങ്കിലും
പലപ്പോഴും
ആ സ്വാതന്ത്ര്യം
ഉപയോഗപ്പെടുത്താത്തതിനാൽ
നെഗറ്റീവ് ചിന്തകൾ
സ്വയം ആ റോൾ
ഏറ്റെടുക്കുകയാണ്
ചെയ്യുന്നത്.

സന്തോഷ പ്രകടനങ്ങൾ.my diary. khaleelshamras

സന്തോഷ പ്രകടനങ്ങൾ
നേടിയ വിജയം ആഘോഷിക്കാൻ
വേണ്ടി മാത്രം ആവണം.
അല്ലാതെ മറു പക്ഷത്തിന്റെ
ചവുട്ടി മിതച്ച്
അഹങ്കരിക്കാൻ വേണ്ടിയാവരുത്.
അങ്ങിനെയായാൽ
സന്തോഷത്തിന്റെ സത്ത
നഷ്ടപ്പെട്ട്
ഒരു കൈപ്പായിട്ടാവും അനുഭവിക്കുനത്.
എതിർ പക്ഷത്തിന്റെ
ചോരയുടേയും
വിസർജ വസ്തുക്കളുടേയും
ദുർഗന്ധമായിരിക്കും
മനസ്സിൽ നിന്നും പരക്കുന്നത്.

അസ്വസ്ഥകൾ.my diary. khaleelshamras

പലപ്പോഴും നിന്റെ മനസ്സിന്റെ
അസ്വസ്ഥതകൾ നിന്റെ
സ്വന്തം ചിന്തകളുടെ
സൃഷ്ടിയാണ്.
ഒരോ അസ്വസ്ഥതക്കും
കാരണമായ ചിന്തകളെ
മാറ്റി പുതിയതിനെ
പ്രതിഷ്ടിക്കാനായാൽ
ആ ഒരു നിമിഷം തന്നെ
ഇല്ലാതാവുന്നതാണ്
നിന്റെ അസ്വസ്ഥകൾ.

അടിമ.my diary. khaleelshamras

ഇന്ന് ആരും ആരെയും
അടിമയാക്കാൻ ശ്രമിക്കുന്നില്ല.
പക്ഷെ പലരും
പലർക്കും പലതിനും
സ്വയം അടിമയായി
പ്രവർത്തിക്കുകയാണ്.
അത് വ്യക്തിപൂജയായിട്ടാവാം
രാഷ്ട്രീയ ,മത
അല്ലെങ്കിൽ മറ്റെന്തെങ്കിലും
അടിമത്വമായിട്ടാവാം.
അല്ലെങ്കിൽ
ആരുടെയെങ്കിലും
ഫാൻ ആയിട്ടാവാം.
ഇത്തരം ആൾക്കാരുടെ
ജീവിതി കേന്ദ്രങ്ങൾ
എന്തൊന്നലാണോ
അടിമപ്പെട്ടിരിക്കുന്നത്
അതിലേക്ക് മാറ്റുകയാണ്.
ഒരു തെറ്റായ കേന്ദ്രത്തിനു
ചുറ്റും ലക്ഷ്യബോധം
നഷ്ടപ്പെട്ട് താളം തെറ്റി
അലയുകയാണ്
അവരുടെ ജീവിതമെന്ന്
അവർ തിരിച്ചറിയുന്നില്ല.

പോസിറ്റീവ് മനോഭാവം.my diary. khaleelshamras

എല്ലാം ശരിയവും എന്ന
ഉറപ്പുണ്ടാവുക.
എന്നിട്ട് ശരിയായി എന്നത്
ഉറച്ച് വിശ്വസിച്ച്
വർത്തമാനകാലത്തിലുടെ
മുന്നേറുക.
തികച്ചും
പോസിറ്റീവ്
ആയ മനസ്സുമായി.
അത്തരം ഒരു അവസ്ഥയുടെ
ഊർജ്ജമാണ് നിന്റെ
മനോഭാവം.

വിജയയാത്ര.my diary. Khaleelshamras

തടസ്സങ്ങൾ ഇല്ലാത്ത
യാത്രയുടെ പേരല്ല
വിജയ യാത്ര.
മറിച്ച് വിജയത്തിലേക്കുള്ള
യാത്ര
തടസ്സങ്ങളെ മറികടക്കലാണ്.
അതുകൊണ്ട്
തടസ്സങ്ങൾക്കായി
കാത്തിരിക്കുക.
അവരെ മറികടക്കാനുള്ള
ആവേശത്തോടെ.

ഉൾപ്രേരണ.my diary. khaleelshamras

നിന്റെ മാനസിക കാലാവസ്ഥയാണ്
നിന്റെ ജീവിതത്തിന്റെ വസന്തകാലം
നിർണയിക്കുന്നത്.
ആ കാലവസ്ഥ
മാറി മറയാതിരിക്കാൻ
നിനക്ക് വണ്ടത്
അതിശക്തമായ ഒരു ഉൾപ്രേരണയാണ്.
ജീവിതത്തിന് വ്യക്തമായ ലക്ഷ്യവും
ശക്തമായ മൂല്യവും
ഉണ്ടായാലേ
ശക്തമായ ഉൾപ്രേരണയുണ്ടാവുകയുള്ളു.

നീ വരച്ച തെറ്റായ ചിത്രം.my diary. khaleelshamras

ഓരോ പ്രസ്ഥാനത്തിനും
അറിയപ്പെടുന്ന വ്യക്തികൾക്കും
നിങ്ങളുടെ
തെറ്റും ശരിയുമായ
ചിന്തകൾക്കും വിലാസങ്ങൾക്കും
അനുസരിച്ച്
നിങ്ങൾ വരച്ചുവെച്ച
ഒരു ചിത്രമുണ്ട്.
നല്ലതും തൊറുമായ
ചിത്രങ്ങൾ.
ആ ചിത്രങ്ങൾ ഒന്നും
തന്നെ അവരുടേയോ
പ്രസ്ഥാനത്തിന്റേയോ
ശരിയായ ചിത്രം
ആയി കൊള്ളണമെന്നില്ല.
പക്ഷെ നീ അവരെ കുറിച്ചു വരച്ചു വെച്ച
ഭീകരമായ  പല ചിത്രങ്ങളേയും
സ്വയം നോക്കി
സ്വന്തം ധൈര്യം നഷ്പ്പെടുത്തി
അശാന്തനാവുകയാണ്.
നീ വരച്ചു വെച്ച
ഓരോ ഭീകര ചിത്രത്തിന്റേയും
അനന്തര ഫലങ്ങൾ
അനുഭവിക്കേണ്ട വ്യക്തി
നീ മാത്രം ആണ് എന്നിരിക്കേ
ഉള്ളിലെ തെറ്റായ
വിശ്വാസങ്ങൾ തിരുത്തി
കറകളഞ്ഞ സ്നേഹത്തിന്റെ
മശികൊണ്ട്
മാറ്റി വരച്ചു കൂടെ
എത്ര സുന്ദരമായ കാഴ്ചകൾക്കായിരിക്കും
അപ്പോൾ നിന്റെ മനസ്സ്
സാക്ഷിയാവുന്നത്.
എത്ര മനോഹരമായിരിക്കും
അപ്പോൾ  നിന്റെ ജീവിതം.

വിജയമെന്ന കഠിന ദൗത്യം.my diary. khaleelshamras

തോറ്റവർക്ക്  തോൽവിയുടെ
കയ്പ്പുനീർ അറിഞ്ഞ
ദിവസത്തെ
മനസിക പ്രതിസന്ധിയെ
അഭിമുഖീകരിച്ചാൽ
മതി.
പിന്നീട് അവർ സാഹചര്യങ്ങളുമായി
പൊരുത്തപ്പെട്ട്
ആശ്വാസത്തിന്റെ
എന്തെങ്കിലും
പിടിവള്ളിയിൽ പിടിച്ച്
നല്ല മാനസികാവസ്ഥ
പ്രാപിച്ചു കൊള്ളും.
പക്ഷെ വിജയിയുടെ
അവസ്ഥ അതല്ല.
വിജയാഘോഷം കഴിഞ്ഞ്
വീട്ടിൽ തിരിച്ചെത്തുമ്പോഴേക്കും
ഒരു പാട് പ്രതിസന്ധികൾ
അവരെ കാത്ത് നിൽക്കുന്നുണ്ടാവും.
അവയെയൊക്കെ തരണം ചെയ്യലും
തങ്ങൾ വിജയിക്കാൻ
അർഹരാണ് എന്ന്
കാണിച്ചു കൊടുക്കലും
പിന്നീട്
അവരുടെ ബാധ്യതയാണ്.
ആ കഠിന ദൗത്യത്തിന്റെ
പേരാണ് വിജയം.

നമ്മുടെ മുഖ്യമന്ത്രി.my diary. khaleelshamras

നല്ലൊരു രാജ്യത്തെ
ഏറ്റവും നല്ല സംസ്ഥാനത്തിന്
നല്ലൊരു മനുഷ്യ മുഖ്യമന്ത്രി.
പലതിന്റേയും  പേരിൽ
പലതായി വേർതിരിഞ്ഞു
നിന്നവരെ
ഒരേ കുടക്കീഴിൽ
അണി നിരത്തിയ രക്ഷാകർത്താവ്.
സ്വന്തം വോട്ട് ബാങ്ക് ആണ്
എന്നറിഞ്ഞിട്ടും
ഒട്ടും ഭയമില്ലാതെ
പല കള്ളത്തരങ്ങൾക്കെതിരേയും
പ്രതികരിച്ച
ധീര നേതാവ്.
പലതിന്റേയും പേരിൽ
മനുഷ്യരെ വേർതിരിച്ച്
അതിനെ വോട്ട്ബാങ്ക് ആക്കി
വിജയം കയ്യാളാൻ
ശ്രമിച്ചവർക്ക്
പത്തരമാറ്റ് വിജയത്തിലൂടെ

അറിവിന്റേയും
ആരോഗ്യത്തിന്റേയും
ഐക്യത്തിന്റേയും
ദീർഘായുസ്സിന്റേയും
നാട്ടിൽ
അതൊന്നും വില പോകില്ല
എന്ന് തെളിയിച്ചു കൊടുത്ത
ഒരു ധീരനായ നാട്ടുകാരൻ
നമ്മുടെ മുഖ്യമന്ത്രിയാവുമ്പോൾ.
നമ്മിലെ വൈവിധ്യങ്ങളെ ആഘോഷമാക്കി
അദ്ദേഹത്തോടൊപ്പം
നമുക്കും അണിനിരക്കാം
നാടിന്റെ നന്മക്കും
വികസനത്തിനും
ഐക്യത്തിനുമായി.

മശിയും ചിത്രവും.my diary. khaleelshamras

സാഹചര്യങ്ങൾ
മശിയാണ്.
അതിൽ നിന്നും
നിന്റെ ചിന്തകൾ ആവുന്ന
ബ്രഷ് ഉപയോഗിച്ച്
മനസ്സിൽ ഏത് ചിത്രം
വരക്കണമെന്ന്
തീരുമാനിക്കേണ്ടത്
നീയാണ്.
പക്ഷെ ഒന്നു നീ അറിയണം
മശിയല്ല
നീയും മറ്റുള്ളവരും
നിന്നിൽ ആസ്വദിക്കുന്നത്.
നീയും അവരും
ആസ്വദിക്കുന്നത്
അതുകൊണ്ട് വരക്കപ്പെട്ട ചിത്രമാണ്.

അവർ കേൾക്കാൻ കൊതിക്കുന്നത്.my diary. khaleelshamras

അവരെന്തോ നിന്നിൽ
നിന്നും കേൾക്കാൻ
ആഗ്രഹിക്കുന്നുണ്ടെങ്കിൽ
അത് അവർക്ക്
സന്തോഷവും
സംതൃപ്തിയും
നൽകിയതൊന്നു മാത്രമാണ്.
അതിനു നിനക്ക്
കഴിയുന്നില്ലെങ്കിൽ
നിശബ്ദനാവുന്നതാണ്
നിനക്ക് നല്ലത്.
അല്ലാതെ അവരുടെ
ഉള്ളിലെ വിലപ്പെട്ട
സന്താഷത്തെ കെടുത്തി കളയുകയും,
നിന്റെ പരസ്യം
അവരുടെ മേൽ
ഒട്ടിക്കുകയും അല്ല വേണ്ടത്.

ഊർജ്ജം ഊറ്റിയെടുക്കുന്ന ദേശ്യം.my d

വലിയ കയറ്റം കയറാൻ
കൂടുതൽ ഇന്ധനം വേണം.
അതുപോലെയാണ്
ദേശ്യം.
ദേശ്യം പിടിക്കുമ്പോൾ
നിന്റെ ഊർജ്ജം
മുഴുവനും ഊറ്റി പോവും.
ഒന്നു ദേശ്യപ്പെട്ടതിനുശേഷമുള്ള
നിന്റെ മാനസികവും
ശാരീരികവും വൈകാരികവുമായ
മാറ്റങ്ങളെ സസൂക്ഷ്മം
നിരീക്ഷിച്ചാൽ
നിനക്ക് സ്വയം അത്
മനസ്സിലാക്കാവുന്നതേയുള്ളു.

പ്രശ്നവും പ്രശ്ന പരിഹാരവും.my diary.khaleelshamras

പ്രശ്നങ്ങളെ കുറിച്ചുള്ള
ചിന്ത
നന്റെ മനസ്സിലെ നെഗറ്റീവ്
വികാരങ്ങളെ മാളിച്ചുണർത്തും.
അത് നിന്റെ ജീവിതത്തെ
നിരാശയുടേയും
പേടിയുടേയും
ലോകത്ത് എത്തിക്കും.
എന്നാൽ അതേ
സമയം പ്രശ്ന പരിഹാരത്തെ
കുറിച്ചുള്ള ചിന്ത
നിന്നിലെ
പോസിറ്റീവ് വികാരങ്ങളെ
വിളിച്ചുണർത്തി
സന്തോഷം നിറഞ്ഞ
ഒരു ലോകത്ത്
ചെന്നെന്നിക്കും.
പ്രശ്ന പരിഹാരത്തിനുള്ള
ഏറ്റവും ഫലപ്രദമായ
വളമായി അപ്പോഴേക്കും
പ്രശ്നങ്ങൾ മാറിയിരിക്കും.

വിജയത്തിൽ അഭിമാനം.my diary. khaleelshamras

വിജയത്തിൽ അഭിമാനിക്കുക
സന്തോഷിക്കുക.
അഹങ്കരിക്കരുത്.
കാരണം വിജയം
മുന്നിൽ വെക്കുന്നത്
ഭാരിച്ച ഒരു ഉത്തരവാദിത്വം
ആണ്.
ജനമാണ് ഈ വിജയത്തിന്റെ
ശിൽപ്പി.
അവർ എന്താഗ്രഹിക്കുന്നുവോ
അത് നിറവേറ്റികൊടുക്കാൻ
തിരഞ്ഞെടുക്കപ്പെട്ടവർ
ബാധ്യസ്ഥരാണ്.
,

പരാജയത്തിലും ആശ്വാസം.my diary. khaleelshamras

എല്ലാ പരാജയത്തിനും
വിജയകരമായ ഒരു
ന്യായീകരണം ഉണ്ട്.
ആ ന്യായീകരണമാണ്
അവർ മനസ്സിൽ
കണ്ടെത്തുന്ന ആശ്വാസം.
പക്ഷെ ആ ആശ്വാസത്തേയും
എങ്ങിനെ കുത്തി നോവിക്കാമെന്നാണ്
പലപ്പോഴും പലരും
ശ്രമിക്കുന്നത്.

വലിയ പാഠം.my diary. khaleelshamras

ഒരു പാട് പരാജയങ്ങളിൽ നിന്നും
വിജയത്തിന്റെ വെന്നിക്കൊടി
പാറിച്ചുവരിലും.
സ്ഥിരമായി തുടർന്ന വ്യവസ്ഥകളിൽ നിന്നും
ഒന്നു മാറ്റി ചിന്തിക്കാൻ
തയ്യാറായവരേയും
ഒന്നു പ്രത്യേകം
അഭിനന്ദിച്ചേ പറ്റൂ.
കാരണം അവർ
ജീവിക്കുന്ന
എന്നാൽ വിജയങ്ങൾ മാത്രം
ആഗ്രഹിക്കുന്ന
എല്ലാ മനുഷ്യർക്കും
വലിയ വലിയ പാഠമാണ്.

ധൈര്യം.my diary. khaleelshamras

ധൈര്യം എന്നാൽ
പേടിയില്ലായ്മ മാത്രമല്ല
മറിച്ച് ആഗ്രഹിച്ച കാര്യം
തുടങ്ങാനും
പ്രവർത്തി മണ്ടലത്തിൽ
പിടിച്ചു നിർത്താനുമുള്ള
സന്നദ്ധതയാണ് ധൈര്യം.

പുതിയ ഭരണം.my diary. khaleelshamras

വർണ്ണ വർഗ്ഗ വിവേചനങ്ങൾക്കെല്ലാം
അപ്പുറം മനുഷ്യരെ
മനുഷ്യരായി കാണുന്ന
ഒരു സംഘം
ഈ നല്ല നാടിന്റെ
ഭരണ നേതൃത്വത്തിലേക്ക്
വരുമ്പോൾ
ഉള്ളിൽ സന്തോഷം
തെളിയുകയാണ്.
മനുഷ്യത്വവും അവർക്കിടയിലെ
ഐക്യവും തന്നെയാണ്
ഈ നാടിനെ
എല്ലാ നാടിനേക്കാളും
നല്ലൊരു സ്ഥാനത്തേക്ക്
എത്തിച്ചത്.
അത് ഈ നാടിന്റെ ഹൃദയം
വീണ്ടും തെളിയിച്ചു.
പരാജയത്തിൽ
പതറാതെ
അതിൽ നിന്നും വിജയത്തെ
വളർത്തിയെടുക്കുന്ന പാരമ്പര്യം
ഈ നാട് വീണ്ടും വീണ്ടും
ആവർത്തിച്ചു.
ഈ നാടിന്റെ തനിമയും
നൻമയും നിലനിർത്താൻ
കൂടുതൽ വളർച്ച കൈവരിക്കാൻ
നമുക്ക്
നമ്മുടെ ഭരണകർത്താക്കളോട്
സഹകരിക്കാം.
.

വാർത്തകൾ ശ്രവിക്കുമ്പോൾ.my diary. khaleelshamras

മാനസിക സമർദ്ദങ്ങൾ
നിറക്കാതെ
ശാന്തിയുടേയും
സമാധാനത്തിന്റേയും
മനസ്സ് നിലനിർത്തുന്നവർ
മാത്രം വാർത്തകൾ ശ്രവിക്കുക.
അത് താങ്ങാത്തവർ,
അല്ലെങ്കിൽ
മനസ്സമാധാനവും ശാന്തിയും
നഷ്ടപ്പെടുമെന്നു
ഉറപ്പുണ്ടെങ്കിൽ.
വാർത്താ മാധ്യമങ്ങൾക്കു പകരം
സംഗീത ചാനലുകൾ
കാണുകയും കേൾക്കുകയും
ചെയ്യുക.
മനസ്സിന് കെട്ടുറപ്പില്ലാത്തവർ,
തന്റെ മനസ്സിലെ മാറി മറിയുന്ന
വികാരവിചാരങ്ങളെ
ചുമ്മാ സമുഹത്തിനു മുന്നിൽ
ചർദ്ദിക്കുന്നവർ
ഒക്കെ ഇന്ന്
വാർത്തകൾ കാണാതിരിക്കുന്നതാണ്
നല്ലത്.
ഇനി മനസ്സമാധാനം
നഷ്ടപ്പെടുത്താനും
അനാവശ്യ ചർച്ചകൾ
ആസ്വദിക്കുന്നവരും
ആണെങ്കിൽ
അങ്ങിനെ ആയിക്കോട്ടെ.

സന്തോഷത്തെ ആഘോഷിക്കുക.my diary.khaleelshamras

സന്തോഷിക്കുന്നവരുടെ
സന്തോഷം നോക്കി നിൽക്കുക.
അപരുടെ മനസ്സ് കാണുക.
അതിലേക്ക് നോക്കുക.
നല്ലൊരു വിനോദയാത്രക്കു പോയപ്പോൾ
കണ്ട നല്ല കാഴ്ചകളെ
പോലെ
അവ കണ്ട് ആസ്വദിക്കുക.
എന്നിട്ട് നിന്റെ
മനസ്സിനേയും
സന്തോഷകരമായ
അവസ്ഥയിലേക്ക് ഉയർത്തുക.

വോട്ടെണ്ണൽ.my diary. khaleelshamras

തികഞ്ഞ സ്പോർട്സ് മാൻ
സ്പിരിറ്റോടെ
തികച്ചും നിസ്പക്ഷനായി
വോട്ടെണ്ണൽ
ആഘോഷിക്കുക.
ആരു ജയിച്ചാലും
നിന്റെ മനസ്സിൽ സന്തോഷം
മാത്രം വരത്തക്ക രീതിയിൽ
മനസ്സിനെ പാകം ചെയ്തു വെക്കുക.
മനസ്സിൽ നെഗറ്റീവ്
വികാരങ്ങൾ ഉണരാനോ
നെഗറ്റീവ് ചർച്ചകൾ
ആയി അതിനെ പ്രതിഫലിപ്പിക്കാനോ
ഈ വോട്ടെണ്ണൽ സമയം
ദുരുപയോഗം ചെയ്യരുത്.
ആരു ജയിച്ചാലും തോറ്റാലും
നീയും നിന്റെ സമാധാനവും
സന്തോഷവും താൽക്കരുത്.

നന്നാവാൻ അനുവദിക്കുക.my diary. khaleelshamras

നന്നാവാൻ ശ്രമിക്കുന്നവരേയും
നന്നാവാൻ അനുവദിക്കില്ല
എന്ന മനോഭാവം അവസാനിപ്പിക്കണം.
ജാതിക്കും മതത്തിനും
അപ്പുറം മനുഷ്യനെന്ന
കാഴ്ച്ചപ്പാടിൽ ജീവിക്കുന്ന
ഒരു കൂട്ടായ്മയിലേക്ക്
അതിന്റെ വിപരീത ദിശയിൽ
നിന്ന പലരും
കടന്നു വന്നതിനെ
ശരിക്കും സ്വാഗതം
ചെയ്യുകയാണ് വേണ്ടത്.
ആ കടന്നു വന്നതിനെ
മറുപക്ഷത്ത് ആണ്
എന്നതിന്റെ പേരിൽ
വിമർശിക്കുന്നവരോട്
എനിക്ക്
ചോദിക്കാനുക്കാനുള്ളത്
നിങ്ങൾ ആരേയും
നന്നാവാൻ അനുവദിക്കൂലെ
എന്നാണ്.

ഈ ഇടവേള.my diary.khaleelshamras

തിരഞ്ഞെടുപ്പിനും വോട്ടെണ്ണലിനും ഇടയിലെ ഈ ഇടവേള
പരസ്പരം
വിജയ വീരവാദങ്ങൾ
മുഴക്കാനുള്ളതല്ല
മറിച്ച്
എന്ത് പ്രതിസന്ധി വന്നാലും
ജീവിതത്തെ ആടിയുലയാതിരിക്കാനും
ഒരു പരാജയമുണ്ടായാൽ
അതിൽ നിന്നും
തനിക്കും സമൂഹത്തിനും
വളരാനുള്ള വളം കണ്ടെത്താനുമുള്ള
മാനസികാവസ്ഥ
ഉണ്ടാക്കിയെടുക്കാനുള്ള
സമയമാണ്.
ഇനി ഒരു വിജയമാണ്
തന്നെ കാത്തിരിക്കുന്നതെങ്കിൽ
അത് എന്നെന്നും
കാത്തുസൂക്ഷിക്കാനുള്ള
പാകപ്പെടുത്തലും
നടത്താനുള്ള
സമയമാണ് ഈ കാലഘട്ടം.

വ്യത്യസ്തതകളെ ആeഘാഷിക്കുക.my diary. khaleelshamras

വ്യത്യസ്തകളെ ആഘോഷിക്കുക.
ഒരുമിക്കാൻ കഴിയുന്ന മേഘലകളിലൊക്കെ
ഒന്നിച്ചു നിന്നു കൊണ്ട്.
വ്യത്യസ്തകൾ
വിമർശിക്കാൻ വേണ്ടി മാത്രമാവരുത്.
അവയെ കണ്ട് രസിക്കാനും.
പകർത്താനും
ഞാനങ്ങിനെ ആയില്ലല്ലോ
എന്ന് ആശ്വസിക്കാനും ഒക്കെയാവാണം.
സ്വന്തം മനസ്സിന്റെ
അടിക്കല്ലായ മനശ്ശാന്തിയും
ജീവിതത്തിന്റെ അടിസ്ഥാനമായ
സമാധാനവും നഷ്ടപ്പെടാതിരിക്കാൻ
ഇതാണ് ആവശ്യം.

വിശ്വാസം.my diary. khaleelshamras

ഓരോരുത്തരും അവരവരുടെ
വിശ്വാസത്തിൽ അഭിമാനം
കണ്ടെത്തണം.
ആ അഭിമാനം
അവനിൽ കറ കളഞ്ഞ സ്നേഹവും
കരുണയും ഉണ്ടാക്കണം.
അവനെ എളിയവനാക്കണം.
അവന്റെ ഉള്ളിൽ
സമാധാനം ഉണ്ടാക്കണം.
അവനെ എല്ലാവരേയും
ആദരിച്ചവനാക്കണം.
മറ്റുള്ളവരേയും
സ്വയവും നോവിപ്പിക്കാത്തവരാക്കണം.
വൈകാരികമായി
പ്രതികരിച്ചവരായി അവരെ മാറ്റരുത്.
ഇനി നീ നിന്നിലേക്ക് നോക്കുക.
നിന്റെ വിശ്വാസം
ഇതൊക്കെയാണോ
നിന്നിൽ ഉണ്ടാക്കിയത്?
എവിടേയോ
വിപരീത ഫലം
കാണുന്നുവെങ്കിൽ
നിന്റെ വിശ്വാസം തെറ്റാണ്
എന്നർത്ഥം.
അല്ലെങ്കിൽ ശരിയായ
വിശ്വാസത്തെ തെറ്റായ രീതിയിൽ
ഉപയോഗിച്ചുവെന്നാണ് അർത്ഥം.

ദൈവ വിശ്വാസികൾ.my diary. khaleelshamras

ഇവിടെ ദൈവ. വിശ്വാസികളേയുള്ളു.
ദൈവം കൂടെയുണ്ട് എന്ന്
ഉറപ്പുള്ളവർ കുറവാണ്.
അതു കൊണ്ട് തന്നെ
ഇന്ന് മതങ്ങൾ
തങ്ങളുടെ മേൽക്കോയ്മ
കാണിക്കാനും
ജന പിന്തുണ
കാണിച്ച് അഹങ്കരിക്കാനും
പിന്നെ
ഭക്തി കാട്ടി കൂട്ടാനും
ഒക്കെയുള്ള 
ഉപാധികൾ ആയി മാറിയിരിക്കുന്നു.
അവരറിയാത്ത അവരേക്കാൾ
അവരോടത്തുള്ള
ദൈവത്തെ വിറ്റ്
എങ്ങിനെ കാശാക്കാമെന്നാണ്
അവർ ചിന്തിച്ചു കൊണ്ടിരിക്കുന്നത്.