കൊച്ചിക്കോയ.my memories from appadankandy tharavadu.

ഇന്ന് തിയ്യതി
06.04.1991.
എനിക്ക് 15 തികയാൻ രണ്ട് ദിവസമേ ഭാക്കിയുള്ളു.
പരീക്ഷ കഴിഞു.
അവധിക്കാലമാണ്.
എല്ലാ ആഴ്ച്ചാവസാനവും
തറവാട്ടിലേക്ക് ഉമ്മായുടെ
കൂടെ ടൂർ പോവാറുണ്ട്.
എവിടെയെത്തിയാലും
എന്റെ കയ്യിൽ ഒരു ബുക്ക് ഉണ്ടാവും.
അതിന്നും കയ്യിലുണ്ട്.
അതിലെന്തെങ്കിലുമൊക്കെ
കുറിച്ചിടാൻ ഒരുപാട് വിഭവങ്ങൾ
തറവാട്ടിൽ നിന്നും കിട്ടും.
തറവാട്ടു വയലിലെ നെൽകതിരുകൾ
വിളവെടുപ്പ് സമ്മാനിച്ചതിന്റെ
ആഘോഷമാണ് ഇന്ന് .
ആ നൽമണികളെ ഇടിച്ചു മെരുക്കി
അവിലാക്കും
അതാണ് ചോറ്.
പഴം കുഴച്ചു കുഴച്ച്
അതിലേക്ക് തേങ്ങാപാലും
ഇഞ്ചിയും ചേർത്ത്
കറിയുണ്ടാക്കുകയാണ്.
അമ്മാവൻമാറും
അമ്മായിമാരും
കൊച്ചിക്കോയ എന്ന്
നാമകരണം ചെയ്യപ്പെട്ട
ആ ചോറും കറിയും ഉണ്ടാക്കുന്ന
തിരക്കിലാണ്.
ഞങ്ങൾ കുട്ടികൾ
പീഞ് ഭാക്കിയായ
ചെറുനാരങ്ങ നുണയുന്ന
തിരക്കിലാണ്.
അതിനിടയിൽ കുറച്ച് കുറച്ച്
വികൃതികളും.
വല്യമ്മച്ചി എല്ലാം കണ്ട്
അടുക്കളയിൽ തന്നെയുണ്ട്.
വല്യാപ്പിച്ചി വരാന്തയിൽ
ചാരുകസാരയിൽ
ഒരു രാജാവിന്റെ
എല്ലാ ഭാവങ്ങളും
നിലനിർത്തി നിൽപ്പുണ്ട്.
കൊച്ചി കോയയുടെ
മണം മുക്കിൽ തട്ടി തലോടികൊണ്ടിരിന്നു.
നാവിൽ നിന്നും നുണയുടെ
ഉമിനീർ
ഉറവകൾ ധാരധാരയായി ഒഴുകി.
ഏതാണ്ട് കൊച്ചിക്കായ തയ്യാറായി
എന്ന് മെസേജ് ലഭിച്ചപ്പോൾ
എല്ലാ കുട്ടികളും തറവാട്ടു വരാന്തയിലെ
വലിയ മേശക്കു ചുറ്റും
വട്ടമിട്ടു ഇരുന്നു.
വല്ലാപ്പിച്ചി ചാരുകസേരയിൽ നിന്നും
എഴുനേറ്റു.
ആദ്യത്തെ കവിൾ വിളമ്പി തരുന്നത്
വല്യാപ്പിച്ചിയാണ്.
എല്ലാവർക്കും പിന്നെ എനിക്കുംഏറ്റവും പ്രിയം
വല്യാപ്പിച്ചിയുടെ പാത്രത്തിൽ നിന്നും
ഒരിത്തിരി കഴിക്കാനാണ്.
ആ ഒരിഷ്ടത്തെ
വല്യാപ്പിച്ചി കാണാതിരിക്കാറില്ല.
വലാപ്പിച്ചിയുടെ പാത്രത്തിൽ നിന്നും
ഒരിത്തിരി തങ്ങൾക്കും തരും.
ഞങ്ങൾ ആർത്തിയോടെ
കൊച്ചിക്കോയ തിന്നും
കുടിച്ചും അകത്താക്കുമ്പോൾ
തറവാടിനു മുന്നിലെ
വയലോരത്ത് നിന്നും
ഒരു മന്തമാരുതൻ ഞങ്ങളെ
തലോടി വരും.
ഇന്നും അതാവർത്തിച്ചു.
ആ കറ്റ പച്ചപിടിച്ചു നിൽക്കുന്ന
തറവാട്ടുപറമ്പിലെ
ഓരോ ഇലയേയും പുക്കളേയും
മുറ്റത്ത് കുന്നുകൂടി നിൽക്കുന്
നെൽമണികളേയും
പിന്നെ ഓരോ കുടുംബാംങ്ങളേയും
അയൽവാസികളേയും
ഒക്കെ തലോടി
അവരവരുടെ ഓർമ്മകളിലേക്ക്
യാത്രയായി.
മായാത്ത ഓർമ്മകളുടെ
തീൻമേശയിൽ
എന്നും ആസ്വദിക്കാനുള്ള
രുചി സമ്മാനിച്ചുകൊണ്ട്.
കുടാതെ സ്നേഹത്തിന്റെ
ഊർജജവും.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras