വികാരങ്ങൾ ഇല്ലാത്ത മരണം.my duary.Khaleelshamras

മരണത്തിന്  വികാരങ്ങൾ
ഇല്ല.
ആരാണ് ? ആരുടെ സന്തതിയാണ്
എന്നോ നോട്ടമില്ല.
പിറക്കാൻ പോലും സ്വാതന്ത്ര്യം ലഭിക്കാതെ
മരിച്ചു പോയ മഹാഭൂരിപക്ഷം.
പിറന്നിട്ട് പെട്ടെന്ന്
മരണത്തിന് കീഴടങ്ങിയ
ഒരുപാട് കുട്ടികൾ,
കൗമാരക്കാർ,
യുവാക്കളും യുവതികളും.
ഒരു വിവേചനവും
കാണിക്കാതെ
പ്രിയപ്പെട്ടവരുടെ അഭ്യർത്ഥനകൾക്കൊന്നും
ചെവികൊടുക്കാതെ
ഓരോരുത്തരെയായി
കീഴടക്കികൊണ്ടേയിരിക്കുന്നു.
ജീവിക്കാൻ ലഭിച്ച
ഈ നിമിഷം പാഴാക്കിക്കൊണ്ടിറക്കുന്ന
നിനക്ക് ഒരു ധാരണയുണ്ട്
മരണം നിന്നോട് കനിവു കാണിക്കും
എന്ന ധാരണ.
ഒരു മയവും
ഇല്ലാതെ നിന്നേയും
മരണം പിടികൂടുന്ന ഒരു നിമിഷം
നിനക്കു മുമ്പിലുണ്ട്.
നിനക്ക് ലഭിച്ച
ജീവിത നിമിഷങ്ങളൊക്കെ
വിലപ്പെട്ടതായിരുന്നുവെന്ന്
നീ ആ നിമിഷത്തിൽ തിരിച്ചറിഞ്ഞേക്കാം.
ആ ഒരു തിരിച്ചറിവിനായി
മരണനിമിഷം വരെ കാത്തിരിക്കാതെ
ഈ ഒരു നിമിഷത്തിൽ
ആ തിരിച്ചറിവ്
ഉണ്ടാവുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras