ഈ മരണങ്ങൾ സാക്ഷി.my diary.Khaleelshamras

തുടരെ തുടരെ
മൂന്ന് മരണങ്ങൾക്കാണ് ഈ 24 മണിക്കൂറിനുള്ളിൽ
സാക്ഷിയായത്.
മധ്യവയസ്കയായ
ഒരമ്മയും.
പിന്നെ സ്വപ്നം കണ്ടു തുടങ്ങും
മുമ്പേ യാത്രയായ
ആ ബാലികയും.
പിന്നെ എന്നും ഓരോരോ
രോഗങ്ങളുമായി
നിത്യേന വരാറുള്ള
ആ അച്ചനും.
രണ്ട് പേർ മരണത്തിനു
കീഴടങ്ങിയ ശേഷമാണ്
ആശുപത്രിയിൽ എത്തിയതെങ്കിൽ.
ആക്സിഡൻറിൽ
തലച്ചോറിന്റെ പകുതി ഭാഗം
നഷ്ടപ്പെട്ട രീതിയിലാണ്
ആ ബാലിക വന്നത്.
പ്രതീക്ഷ ഇല്ല എന്നറിയാമെങ്കിലും
ഹൃദയത്തിന്റെ മിടിപ്പുകൾ
കേൾക്കാൻ കഴിഞതിനാൽ
കാരുണ്യവാനിൽ നിന്നുമുള്ള
അവസാന പ്രതീക്ഷയും
പ്രതീക്ഷിച്ച്
അവളെ റഫർ ചെയ്തു.
മൂന്നു പേരുടേയും
മുഖം മനസ്സിൽ തങ്ങി നിൽക്കുന്നു.
അവസാനത്തെ കാഴ്ചയും
അതുപോലെ
ജീവിച്ചിരുന്നപ്പോൾ
പല പല പ്രശ്നങ്ങൾക്കായി
എന്നെ സമീപിച്ചപ്പോഴുള്ള
ദൃശ്യങ്ങളും.
അവർ പറഞ്ഞ വാക്കുകളും.
കയ്മാറിയ പുഞ്ചിരികളും
നല്ലൊരു ജീവിതത്തിനായിയുള്ള
പ്രതീക്ഷകളും ഒക്കെ.
സ്വപ്നങ്ങൾ അപ്രസക്തമായിരുന്നുവെന്നും
ആ ജീവിച്ച നിമിഷങ്ങളിൽ
കൈമാറിയ സ്നേഹം
മാത്രമായിരുന്നു സമ്പാദ്യമെന്നുമുള്ള
ഒരു വലിയ സന്തേഷം
അവരുടെ ചലനമറ്റ ചേതനകളിൽ നിന്നും
ഞാൻ വായിച്ചെടുത്തു.
എന്നിട്ട് അവർ ചലനമറ്റു കടക്കുന്ന
പോലെ ഒരു നിമിഷം കിടക്കാൻ
ഞാൻ ശ്രമിച്ചു.
മുഖവും പദവിയും സമ്പാദ്യവും
നോക്കാതെ
ഓരോരുത്തരെയായി കീഴടക്കി കൊണ്ടിരിക്കുന്ന
മരണത്തെ
ഞാൻ എന്നിൽ ഒരു നിമിഷം
ദർശിച്ചു.
മരിച്ചു കിടക്കുന്ന
എന്റെ ശരീരത്തിലൂടെ
ചിന്തകളുടെ കണ്ണുകൊണ്ട്
എനിക്ക് ഭാക്കിയുള്ള
ജീവിതത്തിലേക്ക് നോക്കി.
അവരുടെ മരണത്തിൽ നിന്നും
എന്റെ മരണത്തിലേക്കുള്ള
ദൂരം എത്രയെന്നെനിക്കറിയില്ല.
പക്ഷെ അങ്ങിനെ ഒരു
നിമിഷം ഈ വഴിയിൽ
ഉണ്ട്.
ആ നിമിഷത്തിൽ എത്തുന്നതുവരെയുള്ള
എന്റെ ജീവിതത്തെ
നല്ലതിനായി വിനിയോഗിക്കുമെന്നും
മറ്റൊരാൾക്കും
ഉപദ്രവമായി മാറ്റില്ലെന്നും
പ്രതിക്ഞ്ഞയെടുത്തു.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras